പ്രവര്‍ത്തകനെ ആലപ്പുഴയിലെ പാര്‍ട്ടി ഓഫിസില്‍ മരിച്ചനിലയില്‍ കണ്ടെത്തി

കോണ്‍ഗ്രസ് ഓഫിസില്‍ പ്രവര്‍ത്തകനെ ആലപ്പുഴയിലെ പാര്‍ട്ടി ഓഫിസില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചേര്‍ത്തല ഈസ്റ്റ് മണ്ഡലം കമ്മിറ്റി ഓഫിസിലാണ് പ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചേര്‍ത്തല സ്വദേശിയായ പൊന്നന്‍ (68) ആണ് മരിച്ചത്. കോണ്‍ഗ്രസ് ഓഫിസിലെ അന്തേവാസിയായിരുന്നു പൊന്നന്‍. നോട്ടിസുകളും മറ്റും സ്ഥിരമായി വിതരണം ചെയ്തിരുന്നത് പൊന്നനായിരുന്നു.
ഇന്നു രാവിലെയാണ് പൊന്നനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. ചേര്‍ത്തല പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളജിലേക്കു മാറ്റി.
https://www.facebook.com/Malayalivartha


























