ജില്ലയിലെ ആയുഷ് സ്ഥാപനങ്ങൾ എൻ.എ.ബി.എച്ച് നിലവാരത്തിലേക്ക്...
തിരുവനന്തപുരം ജില്ലയിലെ പത്ത് ആയുഷ് സ്ഥാപനങ്ങളെ എൻ എ ബി എച്ച് സർട്ടിഫിക്കറ്റ് ലഭിക്കുന്ന നിലവാരത്തിലേക്ക് ഉയർത്തുന്നതിൻ്റെ അവലോകന പ്രവർത്തനങ്ങൾ നേമം ആയുർവേദ ഡിസ്പെൻസറിയിൽ നടന്നു. സംസ്ഥാനത്ത് 150 ആയുഷ് സ്ഥാപനങ്ങളാണ് ഈ നിലവാരത്തിലേക്ക് ഉയർത്തുവാൻ ശ്രമിക്കുന്നത്.
ജില്ലയിൽ ആയുർവേദ വിഭാഗത്തിൽ നിന്നുമുള്ള എഴും ഹോമിയോയിൽ നിന്ന് മൂന്നും സ്ഥാപനങ്ങളാണ് നാഷണൽ ആയുഷ് മിഷൻ തെരഞ്ഞടുത്തിട്ടുള്ളത്. മൂന്ന് ദിവസങ്ങളിലായി നിശ്ചയിച്ചിട്ടുള്ള അവലോകനം സംബന്ധിച്ച ആദ്യയോഗം കോർപറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗായത്രി ബാബു ഉദ്ഘാടനം ചെയ്തു.
നേമം, കാട്ടാക്കട ആയുഷ് ഹെൽത്ത് ആൻ്റ് വെൽനസ് സെൻ്ററുകളുടെ പ്രവർത്തനങ്ങൾ ഇന്ന് വിലയിരുത്തി. ഡോ. പ്രിയദേവ് ആണ് എൻ.എ.ബി.എച്ച് നിരീക്ഷകനായി പങ്കെടുക്കുന്നത്.
ഹോമിയോ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ.ജയനാരായണൻ,ആയുർവേദ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. സജി പി ആർ, ആയുർവേദ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഗ്ലാഡി ഹാൽവിൻ, ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ പ്രിയദർശിനി,ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഷൈജു, ഡോ ഗായത്രി, ഡോ ശൈലി എസ് രാജു ഡോ ഷർമദ് ഖാൻ, മഞ്ജു, ഡോ.ധന്യ എന്നിവരും പങ്കെടുത്തു .
https://www.facebook.com/Malayalivartha