Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്: കാരണങ്ങള്‍ അറിയാം, ഇനിയും കുറയുമോ? തുടര്‍ച്ചയായ അഞ്ചാം ദിവസത്തിലും വില ഇടിവ് തുടര്‍ന്നതോടെ, അഞ്ച് മാസത്തെ താഴ്ന്ന നിലവാരത്തിലേക്കെത്തി സ്വര്‍ണ വില....ആഭരണങ്ങള്‍ വാങ്ങാനിരിക്കുന്നവര്‍ക്ക് ആശ്വാസമായി....

30 SEPTEMBER 2023 03:41 PM IST
മലയാളി വാര്‍ത്ത

സ്വർണം അത് എന്നുമൊരു സമ്പാദ്യമാണ്. അതുകൊണ്ട് തന്നെ സ്വർണത്തിനോടുള്ള ആളുകളുടെ പ്രേമം ഒരു കാലത്തും തീരാൻ പോകുന്നില്ല. സ്വർണ വിലയിൽ ഒരു ചെറിയ കുറവ് വരുമ്പോഴേക്കും ഓടി പോകും വാങ്ങിച്ചു കൂട്ടാൻ. പ്രതേകിച്ചു നമ്മൾ മലയാളികൾ. എന്നാൽ ഇപ്പോൾ തുടർച്ചയായി സ്വർണ വിലയിൽ വമ്പൻ കുറവാണ് രേഖപ്പെടുത്തുന്നത്. തുടര്‍ച്ചയായ അഞ്ചാം ദിവസത്തിലും വില ഇടിവ് തുടര്‍ന്നതോടെ അഞ്ച് മാസത്തെ താഴ്ന്ന നിലവാരത്തിലേക്കെത്തി സ്വര്‍ണ വില. ശനിയാഴ്ച 240 രൂപ പവന് കുറഞ്ഞതോടെ 42,680 രൂപയിലാണ് കേരള വിപണിയില്‍ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 30 രൂപ കുറഞ്ഞ് 5,335 രൂപയിലാണ് സ്വര്‍ണ വില. മാസത്തിലെ ഏറ്റവും താഴ്ന്ന നിലവാരമാണിത്. വില കുറയുന്നതോടെ ആഭരണങ്ങള്‍ വാങ്ങാനിരിക്കുന്നവര്‍ക്ക് ആശ്വാസമായി. സമീപ ഭാവിയില്‍ സ്വര്‍ണം വാങ്ങേണ്ടവര്‍ക്ക് അഡ്വാന്‍സ് ബുക്കിംഗിനും അവസരമാണ്.

 

ആഗോള അനിശ്ചിതത്വങ്ങള്‍ക്കിടെ സ്വര്‍ണ വില വീണ്ടും സമ്മര്‍ദത്തിലായി. യു.എസിലെ കടപ്പത്ര ആദായത്തില്‍ വര്‍ധനവുണ്ടായതാണ് ആഗോള വിപണിയില്‍ സ്വര്‍ണത്തെ ബാധിച്ചത്. അതോടെ ആറ് മാസത്തെ താഴ്ന്ന നിലവാരത്തിലേക്ക് വിലയെത്തി.രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടായിട്ടും രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ പത്ത് ഗ്രാസം തനി തങ്കത്തിന്റെ വില മാര്‍ച്ചിന് ശേഷമുള്ള താഴ്ന്ന നിലവാരമായ 57,096 രൂപയിലെത്തുകയും ചെയ്തു.2023ലെ ആദ്യ അഞ്ച് മാസങ്ങളില്‍ 13 ശതമാനത്തിലധികം നേട്ടമുണ്ടാക്കി മികച്ച തുടക്കമിട്ടെങ്കിലും പിന്നീടങ്ങോട്ട് താഴുന്ന പ്രവണതയാണ് കണ്ടത്.സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ശനിയാഴ്ചയും കുറവ് രേഖപ്പെടുത്തി. പവന് 240 രൂപ കുറഞ്ഞ് 42,680 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിനാകട്ടെ 5335 രൂപയുമായി. ഈ മാസം തുടക്കത്തില്‍ 44,240 രൂപയായിരുന്നു പവന്റെ വില. സെപ്റ്റംബറില്‍ മാത്രം പവന് 1,560 രൂപയാണ് കുറഞ്ഞത്.

ഏറെക്കാലത്തെ താഴ്ന്ന നിലവാരത്തിന് ശേഷം കഴിഞ്ഞ മെയില്‍ പവന്റെ വില 45760 രൂപയിലെത്തിയിരുന്നു. അഞ്ച് മാസത്തിനിടെ പവന് നഷ്ടമായത് 3,080 രൂപ.ആഗോള പ്രതിസന്ധി സ്വര്‍ണം നേട്ടമാക്കിയെങ്കിലും പലിശ നിരക്ക് വര്‍ധനയില്‍നിന്ന് തല്‍ക്കാലം പിന്മാറ്റമുണ്ടാവില്ലെന്ന സൂചനയാണ് സ്വര്‍ണത്തിന് തിരിച്ചടിയായത്. യു.എസ് ട്രഷറി ആദായം പത്ത് വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലാണിപ്പോഴുള്ളത്. യു.എസ് കറന്‍സിയുടെ മൂല്യമളക്കുന്ന ഡോളര്‍ സൂചികയാകട്ടെ ജൂലായ് പകുതിക്കുശേഷം മാത്രം ഏഴ് ശതമാനത്തിലധികം മുന്നേറ്റം നടത്തി. നിലവില്‍ സൂചിക 106 നിലവാരത്തിന് മുകളിലാണ്.സ്വര്‍ണത്തിനും ഡോളറിനും പലപ്പോഴും പരസ്പര വിരുദ്ധമായ ബന്ധമാണുള്ളത്. ഡോളര്‍ ശക്തിപ്പെടുമ്പോള്‍ സ്വര്‍ണത്തിന്റെ വിലയില്‍ കുറവുണ്ടാകുന്നു. തിരിച്ചും സംഭവിക്കുന്നു. ലോകമെമ്പാടും സ്വര്‍ണത്തിന്റെ വില കണക്കാക്കുന്നത് ഡോളറിലാണെന്നതുകൊണ്ടാണ് ഈ വിപരീത ബന്ധം.

 

വ്യാപാര ആഴ്ച അവസാനിക്കുമ്പോൾ സ്വർണ വില നേരിയ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്. പ്രധാന വ്യക്തിഗത ഉപഭോഗ ചെലവ് (പിസിഇ) ഡാറ്റയിലെ അനുകൂല കണക്കുകൾ പുറത്ത് വന്നതിന് പിന്നാലെയാണ് നേരിയ കയറ്റം സ്വർണ വിലയിലുണ്ടായത്. അതേസമയം ഇന്ത്യയിൽ ആഘോഷ സീസണിൽ ഡിമാന്റ് വർധിക്കുന്നതും സ്വർണത്തിന് അനുകൂലമാകും. അതിനാൽ കുറഞ്ഞ നിരക്ക് പരമാവധി പ്രയോജനപ്പെടുത്തുന്നതാണ് ഉചിതം.യു.എസിലെ പലിശ നിരക്ക് വര്‍ധന സ്വര്‍ണത്തിന് കനത്ത സമ്മര്‍ദമാണ് വിപണിയിലുണ്ടാക്കിയിട്ടുള്ളത്. അതേസമയം ചൈന, ഇന്ത്യ എന്നിവിടങ്ങളില്‍നിന്നുള്ള ഉയര്‍ന്ന ആവശ്യം വിലയിടിവിന് പ്രതിരോധം സൃഷ്ടിച്ചേക്കാം. സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ഉത്കണ്ഠ കാരണം ചൈനയില്‍ സ്വര്‍ണത്തിന്റെ ഡിമാന്റ് ഉയരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ലോകത്തെതന്നെ രണ്ടാമത്തെ വലിയ ഉപഭോക്താവായ ഇന്ത്യയില്‍, വരാനിരിക്കുന്ന സീസണിലെ ഡിമാന്റ് വില പിടിച്ചുനിര്‍ത്തുന്നതിനും കാരണമായേക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (3 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (4 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (4 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (5 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (6 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (7 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (7 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (7 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (7 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (8 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (8 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (8 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (8 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (9 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (9 hours ago)

Malayali Vartha Recommends