മൂന്നാർ കൈയേറ്റം ഒഴിപ്പിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ ആ ഇടപെടൽ!!! പുതിയ ദൗത്യസംഘത്തെ നിയോഗിച്ച് സർക്കാർ

മൂന്നാർ കൈയേറ്റം ഒഴിപ്പിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഇടപെട്ടിരുന്നു. ഹൈക്കോടതി ഇടപ്പെടലിനെ തുടർന്ന് സർക്കാർ പുതിയ ദൗത്യസംഘത്തെ നിയോഗിക്കുകയും ചെയ്തു. മൂന്നാർ മേഖലയിലെ കൈയേറ്റങ്ങളും അനധികൃത നിർമ്മാണങ്ങളും തടയണമെന്നാവശ്യപ്പെട്ട് തൃശൂരിലെ വൺ എർത്ത് വൺ ലൈഫ് എന്ന സംഘടനയടക്കം ഹർജി നൽകിയിരുന്നു. ദൗത്യ സംഘത്തെ നിയോഗിക്കുന്ന കാര്യം സർക്കാർ ആയിരുന്നു ഹൈക്കോടതിയിൽ അറിയിച്ചത്.
മൂന്നാർ വിഷയത്തിൽ 2010 മുതൽ ഹൈക്കോടതിയുടെ പരിഗണനയിലുള്ളതാണ് ഈ ഹർജികൾ. ഇത് തീർപ്പാക്കാൻ ഈ വർഷം ജൂണിൽ ജസ്റ്റിസ് എ. മുഹമ്മദ് മുഷ്‌താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട സ്പെഷ്യൽ ബെഞ്ചിന് രൂപം നൽകി. മൂന്നാർ മേഖലയിൽ 326 കൈയേറ്റങ്ങൾ കണ്ടെത്തി. ഇതിൽ 70 കേസുകളിൽ മാത്രമാണ് അപ്പീൽ നിലവിലുള്ളത്. ഇടുക്കി ജില്ലാ കളക്ടർ ഓൺലൈൻ മുഖേന ഹാജരായി ഹൈക്കോടതിയിൽ ഈ കാര്യം വ്യക്തമാക്കി.
കൈയേറ്റം ഒഴിപ്പിക്കുന്നതിന് സ്പെഷ്യൽ ഓഫീസറെ നിയമിക്കാനാവുമോയെന്നാണ് ഹൈക്കോടതി ഉന്നയിക്കുന്ന പ്രധാന ചോദ്യം. പ്രാഥമിക വിലയിരുത്തൽ അതിന്റെ ആവശ്യമില്ലെന്നാണ്. ഈ കാര്യം സെപ്തംബർ 19ന് സർക്കാർ മറുപടിയായി പറയുകയും ചെയ്തു നൽകി. സെപ്തംബർ 26ന്, കൈയേറ്റം ഒഴിപ്പിക്കാൻ പുതിയ ടാസ്‌ക് ഫോഴ്‌സിനു രൂപം നൽകുമെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി .
https://www.facebook.com/Malayalivartha

























