സ്പീക്കർ എ എൻ ഷംസീർ ഘാനയിലേക്ക്;13 ലക്ഷം ചിലവഴിച്ചാണ് അദ്ദേഹത്തിന്റെ യാത്ര; വൻതുക അനുവദിച്ച് ധനവകുപ്പ്

ഘാനയിലേക്ക് പോകാൻ തയാറെടുക്കുകയാണ് സ്പീക്കർ എ എൻ ഷംസീർ . 13 ലക്ഷം ചിലവഴിച്ചാണ് അദ്ദേഹത്തിന്റെ യാത്ര. യാത്രയുടെ ചിലവിനായി വൻതുക അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കിയിരുന്നു. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് സ്പീക്കറുടെ വിദേശ യാത്രയ്‌ക്കായി ധനവകുപ്പ് തുക അനുവദിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്.
ഇന്ന് മുതൽ ഒക്ടോബർ ആറ് വരെയാണ് ഷംസീറിന്റെ ഘാന സന്ദർശനം നിശ്ചയിച്ചിരിക്കുന്നത്. ഘാനയിൽ നടക്കുന്ന 66-ാം കോമൺവെൽത്ത് പാർലമെന്ററി കോൺഫറൻസിൽ പങ്കെടുക്കാനായിരുന്നു ഷംസീറിന്റെ വിദേശ യാത്ര. യാത്രാ ചിലവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഓഗസ്റ്റ് 16-ന് നിയമസഭാ സെക്രട്ടറിയേറ്റ് സർക്കാരിന് കത്ത് നൽകി.
പിന്നാലെയാണ് യാത്രാ ചിലവിനായി 13 ലക്ഷം അനുവദിച്ച് കൊണ്ടുള്ള ഉത്തരവിറങ്ങിയത്. നിയമസഭാ സെക്രട്ടറിയും സ്പീക്കറെ അനുഗമിക്കും. സാമ്പത്തിക പ്രതിസന്ധിക്കിടെ ലോക കേരള സഭയുടെ മേഖല സമ്മേളനത്തിന് മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്രയ്‌ക്ക് തയാറെടുക്കുന്നതിനിടെയാണ് സ്പീക്കറുടെ ഘാന സന്ദർശനം നടക്കുന്നത് .
https://www.facebook.com/Malayalivartha

























