ട്രെയിൻ തീവയ്പ്പിലൂടെ പ്രതി ലക്ഷ്യമിട്ടത് വേറെ! എണ്ണിപ്പറഞ്ഞ് NIA... കേരളത്തിൽ ജിഹാദി പ്രവര്‍ത്തനം

എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ കൊച്ചി എൻഐഎ കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് ദേശീയ അന്വേഷണ ഏജൻസി. ഷാരൂഖ് സെയ്ഫിയെ മാത്രം പ്രതിയാക്കി യുഎപിഎ ചുമത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. കടുത്ത തീവ്രവാദ ആശയങ്ങളാണ് പ്രതിയെ കൃത്യത്തിനായി പ്രേരിപ്പിച്ചതെന്നും നടന്നത് ജിഹാദി പ്രവർത്തനമെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
ഇയാൾക്ക് തീവ്രവാദ ലക്ഷ്യങ്ങളുണ്ടായിരുന്നെന്ന് എൻഐഎ. കൊച്ചിയിലെ കോടതിയിൽ അന്തിമ കുറ്റപത്രം എൻഐഎ സമർപ്പിച്ചു. ജിഹാദി പ്രവർത്തനം വഴി സമൂഹത്തിൽ ഭീകരത സൃഷ്ടിക്കാനും ഭയം ഉണ്ടാക്കാനുമായിരുന്നു ഇയാളുടെ ശ്രമമെന്നും ആരും തിരിച്ചറിയാതിരിക്കാനാണ് ഇയാൾ കേരളത്തിലേക്ക് വന്നതെന്നും എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.
ട്രെയിനിലെ യാത്രക്കാരെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് തീവണ്ടിയിൽ കയറിയതെന്നും കുറ്റപത്രത്തിൽ പറയുന്നു. കൃത്യത്തിന് ശേഷം ആരും അറിയാതെ മടങ്ങി പോയി സാധാരണ ജീവിതം തുടരാനായിരുന്നു ഇയാൾ പദ്ധതിയിട്ടത്. ഡൽഹി ഷഹീൻബാഗ് സ്വദേശിയാണ് കേസിലെ പ്രതിയായ ഷാരൂഖ് സെയ്ഫി.
സോഷ്യൽ മീഡിയ വഴിയും ഓൺലൈൻ മുഖേനയുമാണ് ഇയാൾ തീവ്രവാദ ആശയത്തിൽ വീണതെന്നും പാകിസ്താൻ കേന്ദ്രീകരിച്ചുള്ള തീവ്ര സ്വഭാവമുള്ള ചിലരുടെ പ്രസംഗങ്ങളിൽ ഇയാൾ ആകൃഷ്ടനായെന്നും കുറ്റപത്രത്തിൽ പറയുന്നു.
ഇക്കഴിഞ്ഞ ഏപ്രിൽ 02ന് ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസിലെ ഡി വൺ ബോഗിയ്ക്ക് തീയിട്ട് മൂന്നു പേർ കൊല്ലപ്പെട്ട സംഭവത്തിലാണ് ദേശീയ അന്വേഷണ ഏജൻസി കൊച്ചിയിലെ കോടതിയിൽ കുറ്റപത്രം നൽകിയത്. സംഭവത്തില്‍ ഒരു കുഞ്ഞടക്കം മൂന്നുപേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ഒമ്പത് യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
മട്ടന്നൂർ സ്വദേശികളായ നൗഫിക്, റഹ്മത്ത്, സഹോദരിയുടെ മകൾ സഹറ എന്നിവരാണ് മരിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മഹാരാഷ്ട്രയിലെ രത്‌നഗിരി റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഷാരൂഖിനെ പിടികൂടിയത്. റെയില്‍വേ പോലീസ് അന്വേഷിച്ച കേസ് പിന്നീട് എന്‍.ഐ.എ ഏറ്റെടുക്കുകയായിരുന്നു.
ഷൊർണൂരിൽ നിന്നും കന്നാസിൽ പെട്രോളും ലൈറ്ററും വാങ്ങിയ ഇയാൾ ട്രെയിനിനുളളിൽ കടന്ന് പെട്രോൾ വിതറിയൊഴിച്ചശേഷം തീകൊളുത്തി തൊട്ടടുത്ത സ്റ്റേഷനിൽ ഇറങ്ങി രക്ഷപെട്ടതാണ് സംഭവം. കേരളത്തിൽ വന്നിട്ടാല്ലത്തിനാലും ആരെയും പരിചയമില്ലാത്തതിനാലും പിടിക്കപ്പെടില്ലെന്നായിരുന്നു ഇയാൾ കരുതിയത്. ദില്ലിയിലെത്തി ഒന്നും സംഭവിക്കാത്തതുപോലെ ജീവിതം തുടരാനായിരുന്നു പരിപാടി.
പാകിസ്താനിൽ നിന്നുള്ള തീവ്ര നിലപാടുള്ള മതപ്രഭാഷകരെ സെയ്ഫി സമൂഹമാദ്ധ്യമങ്ങളിലൂടെ പിന്തുടർന്നിരുന്നു. തുടർന്നാണ് ഭീകരവാദ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായത്. സമൂഹത്തിൽ അരക്ഷിതാവസ്ഥയും ഭീകരാന്തരീക്ഷവും സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഷാരൂഖ് സെയ്ഫി കൃത്യം നടത്തിയതെന്നും തീവ്രവാദ പ്രവർത്തനം തന്നെയാണ് ഇതെന്നും കുറ്റപത്രത്തിലുണ്ട്.
https://www.facebook.com/Malayalivartha

























