Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

ജില്ലാ വികസന സമിതി മഴക്കെടുതിയെ നേരിടാന്‍ കൂട്ടായ പരിശ്രമം വേണം - മന്ത്രി കെ എന്‍ ബാലഗോപാല്‍

30 SEPTEMBER 2023 09:57 PM IST
മലയാളി വാര്‍ത്ത

ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ മഴക്കെടുതി നേരിടാന്‍ കൂട്ടായപരിശ്രമം വേണമെന്ന് ജില്ലാ വികസന സമിതിയോഗത്തില്‍ മന്ത്രി കെ എന്‍ ബാലഗോപാല്‍. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളംകെട്ടിനിര്‍ത്താതെ ഒഴുക്കിവിടാന്‍ സൗകര്യമൊരുക്കണം. ഓടകളില്‍ അടിഞ്ഞു കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈ എടുക്കണം.

അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിക്കുന്നതിന് നടപടിയുണ്ടാവണം. അടിയന്തരസാഹചര്യം നേരിടാന്‍ പൊലീസ്, ഫയര്‍ഫോഴ്സ്, മെഡിക്കല്‍സംവിധാനങ്ങളുടെ കൂട്ടായ്മ രൂപീകരിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മഴക്കാലത്ത് സാംക്രമിക രോഗവ്യാപനത്തിനുള്ള സാധ്യത മുന്‍കൂട്ടികണ്ട് ആരോഗ്യ വിഭാഗം കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തുന്ന പര്യടനം ജനകീയ പങ്കാളിത്തത്തോടെ വിജയിപ്പിക്കണം. ഇതിനായി കാര്യക്ഷമമായ കൂടിയാലോചനകളും ചര്‍കളും നടക്കേണ്ടതുണ്ട്. പര്യടനത്തിനോട് അനുബന്ധിച്ച് നടക്കുന്ന യോഗങ്ങളില്‍ വിവിധ തുറകളിലുള്ള പ്രതിനിധികളെ പങ്കെടുപ്പിക്കണം.

ഇപ്പോള്‍ നടന്നു വരുന്ന മേഖലാതല അവലോകന യോഗങ്ങള്‍ സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളെ കൂടുതല്‍ കാര്യക്ഷമമാക്കുന്നുണ്ട്. താലൂക്ക് അടിസ്ഥാനത്തില്‍ നടത്തിയ അദാലത്തുകളുടെ തുടര്‍ച്ചകള്‍ വേഗത്തിലാക്കാനും മേഖലായോഗങ്ങള്‍ സഹായകരമാണ്. ഏറെ നാളുകള്‍ക്ക് ശേഷം ജില്ലയില്‍ നടക്കാന്‍ പോകുന്ന സംസ്ഥാന സ്‌കൂള്‍ യുവജനോത്സവം വിജയിപ്പിക്കുവാന്‍ എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്നും മന്ത്രി പറഞ്ഞു.

ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍ അധ്യക്ഷത വഹിച്ചു. ലോണ്‍ ആപ്പുകള്‍ ഉയര്‍ത്തുന്ന ഭീഷണിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കുറ്റക്കാരെ വളരെവേഗം നിയമത്തിന് മുന്നില്‍കൊണ്ടു വരണമെന്നും പി എസ് സുപാല്‍ എം എല്‍ എ ആവശ്യപ്പെട്ടു. വിഷയത്തില്‍ പൊലീസ് ശക്തമായ നടപടി സ്വീകരിച്ചുവരികയാണെന്നും സോഷ്യല്‍ മീഡിയ വഴി പ്രചാരണം നടത്തിവരുന്നതായും സിറ്റി പൊലീസ് കമ്മീഷ്ണര്‍ മെറിന്‍ ജോസഫ് പറഞ്ഞു.

കടയ്ക്കല്‍ താലൂക്ക് ആശുപത്രിയുടെ വികസനത്തിന് വര്‍ധിച്ച പ്രാധാന്യം നല്‍കണമെന്ന് മന്ത്രി ജെ ചിഞ്ചുറാണിയുടെ പ്രതിനിധി ആവശ്യപ്പെട്ടു. പൊതുമേഖലാ ബാങ്കുകള്‍ വായ്പ നല്‍കുന്നതില്‍ വിമുഖ കാണിക്കുന്നതിനാലാണ് ഇത്തരക്കാര്‍ ചൂഷണം ചെയ്യാന്‍ അവസരമൊരുങ്ങുന്നത്. പുനലൂര്‍ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ജൈവ വൈവിധ്യ സര്‍ക്യൂട്ടിന്റെ നടപടികള്‍ വേഗത്തിലാക്കണമെന്നും പി എസ് സുപാല്‍ എം എല്‍ എ ആവശ്യപ്പെട്ടു.

നീലേശ്വരം-പുത്തൂര്‍ റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന് നടത്തണമെന്ന് കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ ആവശ്യപ്പെട്ടു. കൊന്നയില്‍ കടവ് പാലം, പെരുമണ്‍പാലം എന്നിവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതത്തിലാക്കണമെന്നും എം എല്‍ എ ആവശ്യപ്പെട്ടു.

കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ബ്ലഡ് ബാങ്ക് ആരംഭിക്കുന്നതിനുള്ള നടപടി വേഗത്തിലാക്കണമെന്ന് സി ആര്‍ മഹേഷ് എം എല്‍ എ ആവശ്യപ്പെട്ടു. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കരുനാഗപ്പള്ളി ഗവ. കോളജിന് പുതിയ കെട്ടിടം നിര്‍മിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും എം എല്‍ എ ആവശ്യപ്പെട്ടു.

പുലര്‍ച്ചെ അഞ്ചിനും രാത്രി ഏഴിനുമുള്ള കൊല്ലം- ചെങ്ങന്നൂര്‍ വേണാട് സര്‍വീസ് പുനരാരംഭിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം പിയുടെ പ്രതിനിധി എബ്രഹാം സാമുവല്‍ ആവശ്യപ്പെട്ടു.

നഗരത്തിലെ ഓട്ടോകള്‍ക്ക് മീറ്റര്‍ നിര്‍ബന്ധമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എം പിയുടെ പ്രതിനിധി കെ എസ് വേണുഗോപാല്‍ ആവശ്യപ്പെട്ടു. സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ പി ജെ ആമിന, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (4 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (4 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (5 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (5 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (7 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (7 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (7 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (7 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (7 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (8 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (8 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (9 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (9 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (9 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (9 hours ago)

Malayali Vartha Recommends