Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

എറണാകുളം മെഡിക്കൽ കോളേജിലെ 36 പദ്ധതികളുടെ ഉദ്ഘാടനം ഒക്ടോബർ 2ന് മന്ത്രി വീണാ ജോർജ് നിർവഹിക്കും

30 SEPTEMBER 2023 10:16 PM IST
മലയാളി വാര്‍ത്ത

ആതുര സേവനരംഗത്ത് ജില്ലയുടെയും മധ്യകേരളത്തിന്‍റെയും പ്രതീക്ഷയായ കളമശേരിയിലെ എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ 17 കോടിയോളം രൂപ ചെലവിൽ നടപ്പാക്കിയ 36 പദ്ധതികളുടെ ഉദ്ഘാടനം ഒക്ടോബർ 2ന് ഉച്ചയ്ക്ക് 12ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിർവഹിക്കും.

വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഹൈബി ഈഡൻ എംപി, കെ.എം.ആർ.എൽ എം.ഡി ലോക്നാഥ് ബഹ്റ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്, ക്രിട്ടിക്കൽ കെയർ യൂണിറ്റ് എന്നിവ കൂടി സാധ്യമാകുന്നതോടെ രാജ്യത്തെ തന്നെ എണ്ണപ്പെട്ട മെഡിക്കൽ കോളേജുകളിലൊന്നായി എറണാകുളം മാറും.

ഉദ്ഘാടനത്തിനൊരുങ്ങുന്ന പദ്ധതികൾ

അഞ്ച് നിലകളിലായി ഓപ്പറേഷൻ തിയേറ്ററുകളെയും വിവിധ വാർഡുകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന റാമ്പ് - ചെലവ് 4 കോടി രൂപ

നവീകരിച്ച പൊള്ളൽ ചികിത്സാ യൂണിറ്റ് - 35 ലക്ഷം രൂപ

മൃഗങ്ങളുടെ കടിയേറ്റ് എത്തുന്ന രോഗികൾക്കായി പ്രിവന്‍റീവ് ക്ലിനിക്ക് - 15 ലക്ഷം രൂപ

മെഡിക്കൽ കോളേജ് ജീവനക്കാരുടെ കുട്ടികളെ പരിപാലിക്കുന്നതിന് ഐ.സി.ഡി.എസുമായി ചേ‍ർന്ന് ക്രഷ് - 15 ലക്ഷം രൂപ

സ്ത്രീ രോഗ വിഭാഗത്തിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വിശ്രമ ഏരിയ - 20 ലക്ഷം രൂപ

പോർട്ടബിൾ മൊബൈൽ റേഡിയോഗ്രാഫി യൂണിറ്റ് - 1.8 കോടി രൂപ

26 പേരെ വീതം വഹിക്കാന്‍ കഴിയുന്ന നാല് ലിഫ്റ്റുകൾ - 1.65 കോടി രൂപ

നേത്രരോഗ ചികിത്സാ വിഭാഗത്തിൽ താക്കോൽദ്വാര ശസ്ത്രക്രിയയ്ക്കുള്ള ഫാകോ ഇമൽസിഫികേഷൻ മെഷീൻ - 46 ലക്ഷം രൂപ.

നേത്രരോഗ ചികിത്സാ വിഭാഗത്തിൽ അപ്ലനേഷൻ ടോണോമീറ്റർ - 6 ലക്ഷം രൂപ.

നേത്രരോഗ ചികിത്സാ വിഭാഗത്തിൽ റെറ്റിനൽ ലേസർ മെഷീന്‍ - 25 ലക്ഷം രൂപ.

അസ്ഥിരോഗ ചികിത്സാ വിഭാഗം ഓപ്പറേഷന്‍ തീയേറ്ററിൽ സി ആം മെഷീന്‍ - 40 ലക്ഷം രൂപ.

സുരക്ഷാ നിരീക്ഷണ സംവിധാനത്തിൽ 24 സി.സി ടിവി ക്യാമറകൾ- 20 ലക്ഷം രൂപ

മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ പഠനാവശ്യത്തിനായി മെഡിക്കൽ എഡ്യൂക്കേഷൻ യൂണിറ്റ് - 22 ലക്ഷം രൂപ

വാർഡുകളുടെ നവീകരണം - 45 ലക്ഷം രൂപ

സ്ത്രീകളുടെ വിശ്രമമുറി - 56 ലക്ഷം രൂപ

കുട്ടികളുടെ വിഭാഗത്തിൽ പ്രത്യേകം സജ്ജീകരിച്ച ഹൈ ഡിപെൻഡൻസി യൂണിറ്റ് - 2.25 കോടി രൂപ

മണിക്കൂറിൽ 1300 ടെസ്റ്റുകൾ നടത്താൻ കഴിയുന്ന ഫുള്ളി ഓട്ടോമാറ്റിക് ബയോ കെമിസ്ട്രി അനലൈസർ റി എജെൻ്റ് കരാർ അടിസ്ഥാനത്തിൽ വാങ്ങി സ്ഥാപിച്ചു.

ഔട്ട് പേഷ്യന്‍റ് വിഭാഗത്തിൽ എത്തുന്ന രോഗികൾക്ക് ലാബ് ടെസ്റ്റുകൾ എളുപ്പത്തിൽ നടത്തുന്നതിനായി അവർക്കായി മാത്രം ക്രമീകരിച്ച ബ്ലഡ് കളക്ഷൻ യൂണിറ്റ് - 13 ലക്ഷം രൂപ

ആശുപത്രി ഓഫീസ് സംവിധാനങ്ങളെ ലഘൂകരിക്കുന്നതിന് കേന്ദ്രീകൃത ഓഫീസ് സംവിധാനം - 4.3 ലക്ഷം രൂപ

എമർജന്‍സി ഓപ്പറേഷന്‍ തീയേറ്റര്‍ - 5 ലക്ഷം രൂപ

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ആദ്യത്തെ ലഹരി വിമുക്ത ചികിത്സാ കേന്ദ്രം, എക്സൈസ് വിമുക്തി മിഷന്‍ സഹകരണത്തോടെ - 40 ലക്ഷം രൂപ

ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിയെ നിരീക്ഷിക്കുന്നതിന് പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ് - 93 ലക്ഷം രൂപ.

ഡയാലിസിസ് യൂണിറ്റിൽ അഞ്ച് ഡയാലിസിസ് യന്ത്രങ്ങൾ കൂടി - 25 ലക്ഷം രൂപ

ഔട്ട് പേഷ്യന്‍റ് രജിസ്ട്രേഷൻ കൗണ്ടറുകളിൽ ടോക്കൺ സംവിധാനം 240843 രൂപ

കമ്മ്യൂണിക്കേഷൻ സിസ്റ്റം, ഡിജിറ്റൽ പെയ്മെൻറ് സംവിധാനം, കാരുണ്യ ആരോഗ്യ ഇൻഷുറൻസ് ഫാർമസി, വാട്ടർ ക്വാളിറ്റി മോണിറ്ററിംഗ് സംവിധാനം, ഫ്ലബോട്ടമി ടീം സേവനം. കമ്പ്യൂട്ടറൈസ്ഡ് ടെലഫോൺ എക്സ്ചേഞ്ച്, പബ്ലിക് അനൗൺസ്മെൻറ് സിസ്റ്റം, അഗതികൾക്കും പാവപ്പെട്ട രോഗികൾക്കുമായി ചികിത്സ സഹായ പദ്ധതി - മദദ്, നിർധനരും അഗതികളുമായ രോഗികൾക്കു വേണ്ടി സ്നേഹ വസ്ത്രം പദ്ധതി, രോഗികൾക്കും ജീവനക്കാർക്കും വേണ്ടി 24 മണിക്കൂർ പ്രവർത്തിക്കുന്ന ക്യാന്‍റീന്‍, കഫറ്റീരിയ, മെഡിക്കൽ കോളേജിൽ എത്തുന്ന രോഗികൾക്കും ജീവനക്കാർക്കും യാത്രാക്ലേശം പരിഹരിക്കുന്നതിനായി മെട്രോ ഫീഡർ ബസ് സംവിധാനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (4 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (4 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (5 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (5 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (7 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (7 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (7 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (7 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (7 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (8 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (8 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (9 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (9 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (9 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (9 hours ago)

Malayali Vartha Recommends