Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

എറണാകുളം മെഡിക്കൽ കോളേജിൽ 17 കോടിയുടെ 36 പദ്ധതികൾ... മന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവഹിക്കും....

30 SEPTEMBER 2023 10:19 PM IST
മലയാളി വാര്‍ത്ത

എറണാകുളം മെഡിക്കൽ കോളേജിൽ സജ്ജമാക്കിയ 17 കോടി രൂപയുടെ 36 പദ്ധതികളുടെ ഉദ്ഘാടനം ഒക്ടോബർ 2 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിക്കും. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം.പി., കെ.എം.ആർ.എൽ. എംഡി ലോക്നാഥ് ബഹ്റ എന്നിവർ വിശിഷ്ടാതിഥികളാകും.

ആശുപത്രിയുടെ പ്രധാന വാർഡുകളെയും ഓപ്പറേഷൻ തീയറ്ററിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന 4 കോടി ചെലവഴിച്ചുള്ള റാമ്പ്, ഗുരുതരമായി പൊള്ളൽ ഏൽക്കുന്ന രോഗികൾക്ക് എല്ലാ സംവിധാനങ്ങളോടും കൂടിയ ചികിത്സയ്ക്കായുള്ള 35 ലക്ഷം ചെലവഴിച്ചുള്ള ബേൺസ് യൂണിറ്റ്, മൃഗങ്ങളിൽ നിന്നും മുറിവേൽക്കുന്നവർക്കായുള്ള 24 മണിക്കൂർ പ്രവർത്തിക്കുന്ന പ്രിവന്റ്‌റീവ് ക്ലിനിക്, ജീവനക്കാരുടെ കുട്ടികളെ പരിപാലിക്കുന്നതിനു വേണ്ടി വനിത ശിശു വികസന വകുപ്പിന്റെ ക്രഷ്, ഗൈനക്കോളജി വിഭാഗത്തിലെ വെയ്റ്റിംഗ് ഏരിയ, മൊബൈൽ റേഡിയോഗ്രാഫി യൂണിറ്റ്, ലിഫ്റ്റ് നവീകരണം, തിമിര ശാസ്ത്രക്രിയക്കുള്ള ഫാക്കോ ഇമ്മൽസിഫിക്കേഷൻ മെഷീൻ, ഓർത്തോ വിഭാഗം ശസ്ത്രക്രിയ യൂണിറ്റിലേക്കുള്ള സി ആം മെഷീൻ, സിസിടിവി സംവിധാനം, മെഡിക്കൽ എഡ്യൂക്കേഷൻ യൂണിറ്റ് & സ്‌കിൽ ലാബ്, നവീകരിച്ച വാർഡുകൾ, സ്ത്രീ വിശ്രമ കേന്ദ്രം തുടങ്ങിയവ സജ്ജമാക്കി.

ഒരു മണിക്കൂറിൽ 1300 ടെസ്റ്റുകൾ ചെയ്യാൻ കഴിയുന്ന ഫുള്ളി ഓട്ടോമാറ്റിക് ബയോകെമിസ്ട്രി അനലൈസർ, റെറ്റിനൽ ലേസർ മെഷീൻ, ബ്ലഡ് കളക്ഷൻ യൂണിറ്റ്, ഇ ഹെൽത്ത്, ഇ ഓഫീസ്, എമർജൻസി ഓപ്പറേഷൻ തീയേറ്റർ, ഡി -അഡിക്ഷൻ യൂണിറ്റ്, പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ്, നേത്രരോഗ വിഭാഗത്തിലെ അപ്ലനേഷൻ ടോണോ മീറ്റർ, ഡയാലിസിസ് മെഷീനുകൾ, കാസ്പ് ഫാർമസി, ടോക്കൺ കൗണ്ടറുകൾ, ശിശുരോഗ വിഭാഗത്തിൽ സെന്റർ ഓഫ് എക്സലൻസ്, ടു വേ കമ്മ്യൂണിക്കേഷൻ സിസ്റ്റം, ഡിജിറ്റൽ പേയ്മെന്റ് സംവിധാനം എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.

ആശുപത്രിയിലെ വെള്ളത്തിന്റെ ഗുണ നിലവാരം പരിശോധിക്കുന്നതിനു വേണ്ടിയുള്ള വാട്ടർ ക്വാളിറ്റി മോണിറ്ററിങ് സംവിധാനം, ആശുപത്രിയിലെ സേവനം മെച്ചപ്പെടുത്തുന്നതിന്റ ഭാഗമായുള്ള ഫ്ളബോട്ടമി ടീം, ടെലഫോൺ എക്സ്ചേഞ്ച്, അനൗൺസ്‌മെന്റ് സംവിധാനം, മെട്രോ ബസ് സർവീസ്, നിർധന രോഗികൾക്കുള്ള ചികിത്സാ പദ്ധതിയായ മദദ്, ഗൈനക്കോളജി വിഭാഗത്തിന്റെ സമീപത്തുള്ള നവീകരിച്ച റാമ്പ്, സ്നേഹവസ്ത്രം പദ്ധതി, 24 മണിക്കൂർ പ്രവർത്തിക്കുന്ന കാന്റീനും കഫറ്റേരിയയും എന്നിവയുടെ ഉദ്ഘാടനവും നിർവഹിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (4 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (4 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (5 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (5 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (7 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (7 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (7 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (7 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (7 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (8 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (8 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (9 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (9 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (9 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (9 hours ago)

Malayali Vartha Recommends