Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ...  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി


കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..

മാലിന്യമുക്ത നവകേരളത്തിന് മുഴുവൻ ജനങ്ങളുടെയും ഇടപെടൽ വേണം: ജില്ലാ വികസന സമിതി യോഗം

30 SEPTEMBER 2023 10:40 PM IST
മലയാളി വാര്‍ത്ത

സംസ്ഥാന സർക്കാരിന്റെ മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി തീവ്ര ശുചീകരണ യജ്ഞത്തിൽ മുഴുവൻ ജനങ്ങളുടെയും ഇടപെടൽ ഉണ്ടാവണമെന്ന് ജില്ലാ വികസന സമിതി യോഗം. ഒക്ടോബർ രണ്ട് മുതൽ നടപ്പാക്കുന്ന തീവ്രശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി 18 ഇന കർമ്മ പരിപാടികൾക്കാണ് ജില്ലയിൽ രൂപം നൽകിയത്.

കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ ആവശ്യമായ ഗൈനക്കോളജി ഡോക്ടർമാരെ എത്രയും പെട്ടന്ന് നിയമിക്കണമെന്നും പ്രസവത്തിനുള്ള സൗകര്യം ഒരുക്കണമെന്നും കെ.പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ എം.എൽ.എ ആവശ്യപ്പെട്ടു. അടിയന്തിരമായി നടപടി സ്വീകരിക്കുമെന്ന് ഡിഎംഒ (ആരോഗ്യം) അറിയിച്ചു. എൻഎച്ച്എം വഴി ഒരു ഡോക്ടറെ കൂടുതലായി നിയമിക്കുമെന്ന് ഡിപിഎം അറിയിച്ചു.

ജലവിതരണ പൈപ്പുകൾ സ്ഥാപിക്കുന്നത് മൂലം തകർന്ന റോഡുകൾ പുനർനിർമ്മിക്കുന്ന കാര്യവും വേഗത്തിലാക്കണമെന്ന് എം.എൽ.എ യോഗത്തെ അറിയിച്ചു. കുന്ദമംഗലം മണ്ഡലത്തിലെ ജലജീവൻമിഷൻ പദ്ധതിയുടെ പൈപ്പിടൽ പ്രവൃത്തികൾ വേഗത്തിലാക്കണമെന്ന് പി.ടി.എ റഹീം എം.എൽ.എ ആവശ്യപ്പെട്ടു.

വേങ്ങേരി മഠം-ചെട്ടിക്കടവ്-പെരിങ്ങോട് റോഡ്, ചാത്തമംഗലം-വെള്ളാനൂർ റോഡ് എന്നിടങ്ങളിൽ പ്രവൃത്തി പുരോഗമിക്കുകയാണെന്ന് ജല അതോറിറ്റി എക്‌സിക്യൂട്ടിവ് എഞ്ചിനീയർ അറിയിച്ചു. ദേശീയ ആരോഗ്യദൗത്യത്തിന്റെ ഫണ്ട് ഉപയോഗിച്ച് ചെറുവാടി സി.എച്ച്.സിയിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ഒക്ടോബർ 23 നകം നടത്തണമെന്ന് ലിന്റോ ജോസഫ് എം.എൽ.എ പറഞ്ഞു.

മുക്കം ഐസൊലേഷൻ വാർഡ് പ്രവൃത്തി നവംബർ 30നുള്ളിൽ പൂർത്തീകരിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ യോഗത്തെ അറിയിച്ചു.
ലോകനാർകാവിൽ ടൂറിസം വകുപ്പ് യുഎൽസിസിഎസ് മുഖേന നടപ്പിലാക്കുന്ന നാലര കോടിയുടെ പദ്ധതി പൂർത്തീകരിച്ച് ഉദ്ഘാടന സജ്ജമായതായി ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

ഇവിടെ കിഫ്ബി കെഐഐഡിസി മുഖേന നടപ്പിലാക്കുന്ന 3.78 കോടിയുടെ പദ്ധതിയിലെ മ്യൂസിയം ഒഴികെയുള്ള ഘടകങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്. മാനാഞ്ചിറ വെള്ളിമാടുകുന്ന് റോഡ് വികസനത്തിനായി ആകെയുള്ള 7.40 ഹെക്ടർ ഭൂമിയിൽ 6.81 ഹെക്ടർ ഭൂമി ഏറ്റെടുത്തു. 160 കെട്ടിടങ്ങൾ ഉള്ളതിൽ 150 എണ്ണം ലേലം ചെയ്തതായി പൊതുമരാമത്ത് ദേശീയപാത വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

വിത്തുതേങ്ങ സംഭരിച്ച ഇനത്തിൽ ഇതുവരെ വന്ന തുകയായ 5,72,62,000 രൂപ കിട്ടിയതിൽ മുഴുവനും 2023 ജൂലൈ 24, ആഗസ്റ്റ് 11 തീയ്യതികളിലായി 2,364 ഗുണഭോക്താക്കൾക്ക് നൽകിയതായി പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ അറിയിച്ചു.
ആയഞ്ചേരി ബസ് സ്റ്റാൻറിൽ ഒക്‌ടോബർ നാല് മുതൽ ബസുകൾ കയറുമെന്ന് തദ്ദേശ വകുപ്പ് ജോയിൻറ് ഡയറക്ടർ അറിയിച്ചു.

ഇതോടെ ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാകും. എം.എൽ.എമാരായ കെ.പി കുഞ്ഞമ്മദ് കുട്ടി, പി.ടി.എ റഹീം എന്നിവർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിലും ലിന്റോ ജോസഫ്, കെ.കെ രമ എന്നിവർ ഓൺലൈനായും പങ്കെടുത്തു. എ.ഡി.എം സി. മുഹമ്മദ് റഫീഖ്, ജില്ലാ പ്ലാനിങ് ഓഫീസർ ഏലിയാമ്മ നൈനാൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി  (26 minutes ago)

കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...  (46 minutes ago)

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (5 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (5 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (6 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (7 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (8 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (8 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (8 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (9 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (9 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (10 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (10 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (10 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (10 hours ago)

Malayali Vartha Recommends