Widgets Magazine
26
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തന്നെ കൈവിലങ്ങ് വച്ചുകൊണ്ട് പോകണമെന്നണ് രാഹുൽ മാങ്കൂട്ടത്തിൽ സ്റ്റേജില്‍ നിന്ന് പോലീസുകാരോട്... പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെ പോലീസ് അറസ്റ്റ് ചെയ്തു: ആ വാർത്തയ്ക്കായി കാത്തിരിക്കുന്നുവെന്ന് രാഹുൽ ഈശ്വർ: കാരണമിത്...


ഞാൻ രാഹുലിന് വേണ്ടി കഴിഞ്ഞ 3 മാസമായി PR വർക്ക് ചെയ്യുകയായിരുന്നുവെന്ന്: തെറ്റ് ചെയ്താൽ തീർച്ചയായും ശിക്ഷിക്കപ്പെടണം; ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ല: ഇതൊക്കെ കേട്ട് പേടിച്ച് മൂലയിൽ പോയി ഞാൻ ഒളിക്കുമെന്ന് ഒരു തീക്കുട്ടിയും കരുതണ്ട- പൊളിച്ചടുക്കി നടി സീമ ജി. നായർ...


കുറ്റപത്രം സമർപ്പിച്ച ശേഷം പത്മകുമാറിനെതിരെ ശക്തമായ നടപടി: പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ഗോവിന്ദന്റെ നിർണായക തീരുമാനം...


പി.പി. ദിവ്യയുടെ വിമര്‍ശനത്തിന് മറുപടിയുമായി നടി സീമാ ജി. നായര്‍...എല്ലാം തികഞ്ഞ ഒരു "മാം "ആണ് ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നത്..തൂക്കി തറയിലടിച്ചു...


പിറ്റ്ബുൾ നായ ആറുവയസ്സുകാരന്റെ ചെവി കടിച്ചെടുത്തു...സംഭവത്തിൽ ഉടമ അറസ്റ്റിൽ... കടിച്ചുകീറുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്...കുട്ടിയുടെ തലയ്‌ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്..

കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന: യുഡിഎഫ്-എൽഡിഎഫ് സഹകരണത്തിൻ്റെ തെളിവ്: കെ.സുരേന്ദ്രൻ

30 SEPTEMBER 2023 11:01 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്ക് അഴിമതിയിലെ ഇഡി അന്വേഷണത്തിനെതിരെ പികെ കുഞ്ഞാലിക്കുട്ടി നടത്തിയ പ്രസ്താവന സഹകരണ അഴിമതിയിലെ ഇടത്-വലത് ഐക്യത്തിൻ്റെ തെളിവാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇഡിക്കെതിരെ വീണ്ടും യുഡിഎഫും എൽഡിഎഫും ഒരുമിച്ച് നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാൻ സാധ്യതയുണ്ട്.

നോട്ട് നിരോധന സമയത്ത് സഹകരണബാങ്കുകൾ വഴി നടന്ന കള്ളപ്പണം വെളുപ്പിക്കൽ ന്യായീകരിക്കാൻ ഒരുമിച്ച് സമരം ചെയ്തവരാണ് പിണറായി വിജയനും രമേശ് ചെന്നിത്തലയും. കേരളത്തിലെ സഹകരണ ബാങ്കുകൾ രണ്ടു കൂട്ടർക്കും തട്ടിപ്പ് നടത്താനും കള്ളപ്പണം വെളുപ്പിക്കാനുമുള്ള ഇടങ്ങളായത് കൊണ്ട് കേന്ദ്ര ഏജൻസികളെ തടയേണ്ടത് ഇവരുടെ പൊതു ആവശ്യമാണ്.

മലപ്പുറം എആർ നഗർ സഹകരണ ബാങ്കിലെ തട്ടിപ്പിന് പിന്നിൽ മുസ്ലിംലീഗാണെങ്കിൽ കരുവന്നൂരിൽ അത് സിപിഎമ്മാണെന്ന വ്യത്യാസം മാത്രമേയുള്ളൂ. ലീഗുകാർ ചന്ദ്രിക പത്രത്തിൻ്റെ പേരിൽ 10 കോടി വെളുപ്പിച്ചത് സിപിഎമ്മുകാരുടെ സഹകരണ ബാങ്കിലായിരുന്നുവെന്നതിൽ തന്നെ അന്തർധാര വ്യക്തമാണ്.

കുഞ്ഞാലിക്കുട്ടിയും പിണറായി വിജയനും ഒരേ മാസപ്പടി പുസ്തകത്തിലെ പേരുകാരാണ്. പാലാരിവട്ടം പാലം അഴിമതിയിൽ ഇബ്രാഹിംകുട്ടിയെ രക്ഷിച്ചത് ഇടത് സർക്കാരാണ്. കോൺഗ്രസ് ഭരിക്കുന്ന 200ൽ അധികം ബാങ്കുകളിൽ ക്രമക്കേട് നടന്നെന്ന കണ്ടെത്തലുകളും ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ്.

പാവപ്പെട്ട കർഷകരുടേയും ഓട്ടോ തൊഴിലാളികളുടേയും കൂലി പണിക്കാരൻ്റെയും ചോര നീരാക്കിയ പണം കൊള്ളയടിക്കാൻ ഇനിയും ഇരു മുന്നണികളെയും അനുവദിക്കില്ല. ഇടതു-വലത് മുന്നണികളുടെ സഹകരണ കൊള്ളയ്ക്കെതിരെ അവസാനം വരെ പോരാടാൻ ബിജെപി തയ്യാറാണ്. ഇരകൾക്ക് നീതി ലഭിക്കണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാരവും പൊടിപടലങ്ങളും മൂലം തടസ്സപ്പെട്ട കൊച്ചി -ജിദ്ദ  (55 seconds ago)

നിലവിലെ സാഹചര്യം ദോഷം  (18 minutes ago)

ഭവാനി പുഴയിൽ കുടുങ്ങിയ വിദ്യാർഥി മരിച്ചു....  (23 minutes ago)

സൂര്യദേവന്റെ അപൂർവ ശില്പം  (38 minutes ago)

പുഴയിൽ കുടുങ്ങിയ വിദ്യാർഥി മരിച്ചു....  (43 minutes ago)

ട്രംപിന് നിരാശയെന്ന് കാരണം  (53 minutes ago)

വയോധികയുടെ കാലിൽ കൂടി ബസിന്റെ ചക്രം കയറി....  (57 minutes ago)

ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

താനൊരു തൊഴിലാളി മാത്രം  (1 hour ago)

വോട്ടർ പട്ടിക തീവ്ര പരിഷ്ക്കരണത്തിനെതിരായ ഹർജികൾ ഇന്ന് സുപ്രീംകോടതി  (1 hour ago)

മലയാളി യുവതി മരിച്ചു  (1 hour ago)

സെന്യാര്‍ ചുഴലിക്കാറ്റ് രണ്ടുദിവസം കനത്തമഴ  (1 hour ago)

‌ഇനി മുതൽ പായസവും പപ്പടവും കറികളും ഉൾപ്പെടുത്തി സദ്യയാക്കാൻ ....  (1 hour ago)

. രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്..  (2 hours ago)

തദ്ദേശസ്ഥാപന പൊതുതിരഞ്ഞെടുപ്പിനുള്ള ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി  (11 hours ago)

Malayali Vartha Recommends