കൊച്ചി പെരുമ്പാവൂരില്‍ ടോറസ് ലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കൊച്ചി പെരുമ്പാവൂരില്‍ ടോറസ് ലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. പെരുമ്പാവൂര്‍ കുവപ്പടി തേക്കാനത്ത് വീട്ടില്‍ സേവ്യറിന്റെ മകന്‍ അനക്സ് ടി സേവ്യറാണ് (27) മരിച്ചത്.
എം സി റോഡില്‍ ഔഷധി ജംഗ്ഷന് സമീപത്തായി ഇന്ന് പുലര്‍ച്ചെ അഞ്ചോടെയാണ് അപകടം സംഭവിച്ചത്. വെങ്ങോലയില്‍ കാറ്ററിങ് ജോലിക്കായി വീട്ടില്‍ നിന്നും പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
"
https://www.facebook.com/Malayalivartha

























