കണ്ണീര്‍ക്കാഴ്ചയായി... ഊട്ടി കൂനൂര്‍ മരപ്പാലത്തിനു സമീപം ടൂറിസ്റ്റ് ബസ് മറിഞ്ഞ് എട്ടു മരണം.... 50 അടി താഴ്ചയുള്ള കൊക്കയിലേക്കാണു ബസ് മറിഞ്ഞത്, ആകെ 55 പേരാണ് ബസില്‍ ഉണ്ടായിരുന്നത്, നിരവധി പേര്‍ക്ക് പരുക്ക്

വി.നിതിന്‍ (15), എസ്.ബേബികല (36), എസ്.മുരുഗേശന്‍ (65), പി.മുപ്പിഡത്തേ (67), ആര്‍.കൗസല്യ (29) എന്നിവരാണു മരിച്ച അഞ്ചുപേര്‍. മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടില്ല. മരണസഖ്യ ഉയര്‍ന്നേക്കുമെന്നാണ് ആശങ്ക.
പരുക്കേറ്റവരെ കൂനൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 4 പേരുടെ നില ഗുരുതരമാണ്. ഊട്ടിയില്‍ നിന്നു തിരിച്ചുവരികയായിരുന്ന ബസില്‍ തെങ്കാശി സ്വദേശികളാണുണ്ടായിരുന്നത്.
കൂനൂര്‍ മേട്ടുപ്പാളയം റോഡില്‍ മരപ്പാലത്തിനു സമീപത്തായി ഒമ്പതാം ഹെയര്‍പിന്‍ വളവിലാണ് ബസ് അപകടത്തില്‍പ്പെട്ടത്. പൊലീസും രക്ഷാപ്രവര്‍ത്തകരും ഉടന്‍ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
അപകടത്തില്‍ പരുക്കേറ്റവര്‍ക്കും മരിച്ചവരുടെ കുടുംബങ്ങള്‍ക്കും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ ധനസഹായം പ്രഖ്യാപിച്ചു.
https://www.facebook.com/Malayalivartha