കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യവികസനത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന 7 മെഗാ പദ്ധതികളുടെ ഉദ്ഘാടനം; ഒക്ടോബർ 2, തിങ്കളാഴ്ച വൈകീട്ട് 4:30 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യവികസനത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന 7 മെഗാ പദ്ധതികളുടെ ഉദ്ഘാടനം, ഒക്ടോബർ 2, തിങ്കളാഴ്ച വൈകീട്ട് 4:30 ന് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവഹിക്കും.
ഇംപോർട്ട് കാർഗോ ടെർമിനൽ, ഡിജിയാത്ര സോഫ്റ്റ്‌വെയർ, വിമാനത്താവള രക്ഷസംവിധാനങ്ങളുടെ ആധുനികവത്കരണം എന്നിവയുടെ പ്രവർത്തന ഉദ്‌ഘാടനവും രാജ്യാന്തര ടെർമിനൽ വികസനത്തിന്റെ ഒന്നാം ഘട്ട പ്രവർത്തനങ്ങൾ, 0484 ലക്ഷ്വറി എയ്‌റോ ലോഞ്ച്, ഗോൾഫ് റിസോർട്സ് & സ്പോർട്സ് സെന്റർ, ഇലക്ട്രോണിക് സുരക്ഷാവലയം എന്നിവയുടെ നിർമാണ ഉദ്‌ഘാടനവുമാണ് നടക്കുന്നത്.
ഇംപോർട്ട് കാർഗോ ടെർമിനൽ, സിയാലിന്റെ പ്രതിവർഷ കാർഗോ കൈകാര്യം ചെയ്യൽ ശേഷി 2 ലക്ഷം മെട്രിക് ടണ്ണായി വർധിപ്പിക്കുന്നു. സിയാലിന്റെ തന്നെ ഐ.ടി വിഭാഗം രൂപകൽപന ചെയ്‌ത ഡിജിയാത്ര സോഫ്ട്‍വെയർ ആഭ്യന്തര ടെർമിനൽ ഗേറ്റുകളിൽ പ്രവേശനം സുഗമമാക്കുന്നു. ഓസ്ട്രിയൻ നിർമിത 2 ഫയർ എൻജിനുകൾ ഉൾപ്പെടെ ആധുനിക വാഹനങ്ങളുടെ സഹായത്തോടെ വിമാനത്താവള അടിയന്തിര രക്ഷാ സംവിധാനം ആധുനികവൽക്കരിക്കുന്നു.
15 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ പുതിയ ഏപ്രൺ ഉൾപ്പെടെ 5 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ രാജ്യാന്തര ടെർമിനൽ വികസനങ്ങളുടെ ഒന്നാം ഘട്ടം ആരംഭം. 50,000 ചതുരശ്രയടി വിസ്തീർണത്തിൽ ടെർമിനൽ 2 ന് സമീപം രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവള ലോഞ്ചായ 0484 ലക്ഷ്വറി എയ്‌റോ ലോഞ്ചിന്റെ നിർമാണോദ്ഘാടനം.
https://www.facebook.com/Malayalivartha

























