സാക്ഷരതയ്ക്ക് ഒപ്പം തന്നെ നൈപുണ്യ പരിശീലനവും എന്നതാണ് കേന്ദ്രനയം; യുവാക്കള്‍ക്ക് അവരുടെ കഴിവുകളെ രാജ്യത്തിനകത്ത് തന്നെ പ്രയോജനപ്പെടുത്താനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് നരേന്ദ്രമോദി സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ

യുവാക്കള്‍ക്ക് അവരുടെ കഴിവുകളെ രാജ്യത്തിനകത്ത് തന്നെ പ്രയോജനപ്പെടുത്താനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് നരേന്ദ്രമോദി സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. സാക്ഷരതയ്ക്ക് ഒപ്പം തന്നെ നൈപുണ്യ പരിശീലനവും എന്നതാണ് കേന്ദ്രനയം എന്നും അദ്ദേഹം പറഞ്ഞു.
നൈപുണ്യവികസനത്തിന് സര്‍ക്കാര്‍ നല്‍കിയ പ്രാധാന്യം നമ്മുടെ യുവതയുടെ ആത്മവിശ്വാസം ഇരട്ടിപ്പിച്ചു. യുവാക്കളുടെ മികച്ച ഭാവി ലക്ഷ്യമിട്ട് ഇത്രയേറെ പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കിയിട്ടുള്ള മറ്റൊരു സര്‍ക്കാരും രാജ്യം ഭരിച്ചിട്ടില്ലെന്നും വി. മുരളീധരൻ പറഞ്ഞു. വർക്കലയിൽ കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും നെഹ്റു യുവകേന്ദ്രയുംസംയുക്തമായി സംഘടിപ്പിച്ച തൊഴില്‍ മേളയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമനങ്ങൾക്ക് യോഗ്യത മാത്രം അടിസ്ഥാനമാകുന്ന രീതിയാണ് ഇന്ന് രാജ്യത്ത് കാണുക. രാഷ്ട്രീയ - ഉദ്യോഗസ്ഥസ്വാധീനം കൊണ്ട് നിയമനം ജോലി നേടിയെടുക്കുന്ന സമീപനം നരേന്ദ്രമോദിയുടെ സർക്കാർ അധികാരത്തിൽ വന്ന ശേഷം അവസാനിപ്പിച്ചെന്നും വി. മുരളീധരൻ പറഞ്ഞു.
https://www.facebook.com/Malayalivartha

























