Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....


  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ...  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി


കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..

ചരിത്രം കുറിച്ച ചന്ദ്രയാന്‍-3യുടെയും, ആദിത്യാ-എല്‍1 ദൗത്യങ്ങൾക്കും ശേഷം ഇന്ത്യന്‍ സ്‌പെയ്‌സ് റീസേര്‍ച് ഓര്‍ഗനൈസേഷന്‍ (ഇസ്രോ) ലക്ഷ്യമിടുന്നതു ശുക്രനെ... ഈ ദൗത്യത്തിന് അനൗദ്യോഗികമായി ഇപ്പോള്‍നല്‍കിയിരിക്കുന്ന പേര് ശുക്രയാന്‍-1...

01 OCTOBER 2023 03:35 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം

കേ​ര​ള​ത്തി​ന്റെ​ 51​-ാം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യെ​ ​നി​യ​മി​ക്കാ​ൻ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ തീരുമാനം

കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും

ചരിത്രം കുറിച്ച ചന്ദ്രയാന്‍-3യുടെയും, ആദിത്യാ-എല്‍1 ദൗത്യങ്ങൾക്കും ശേഷം ഇന്ത്യന്‍ സ്‌പെയ്‌സ് റീസേര്‍ച് ഓര്‍ഗനൈസേഷന്‍ (ഇസ്രോ) ലക്ഷ്യമിടുന്നതു ശുക്രനെ . ഈ ദൗത്യത്തിന് അനൗദ്യോഗികമായി ഇപ്പോള്‍നല്‍കിയിരിക്കുന്ന പേര് ശുക്രയാന്‍-1 എന്നാണ്. ഇതിനായി ചില പേലോഡുകള്‍ വികസിപ്പിച്ചു വരികയാണ് എന്നാണ് ഇസ്രോ ചെയര്‍മാന്‍ എസ്. സോമനാഥ് ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാഡമിയില്‍ നടത്തിയ പ്രസംഗത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ശുക്രനെ ചുറ്റിപ്പറ്റിയുള്ള ബഹിരാകാശകാലാവസ്ഥയെക്കുറിച്ചും അത് ഭൂമിയില്‍ ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ചും പഠിക്കാനായിരിക്കും ശുക്രയാന്‍-1. ഇസ്രോയുടെ ചൊവ്വാ ദൗത്യത്തിനു പുറമെ ആയിരിക്കും ഇത്.

 

 

ശുക്രയാനെക്കുറിച്ചുള്ള ആദ്യ ആലോചന 2012ല്‍

'വീനസ് വളരെ താത്പര്യജനകമായ ഒരു ഗ്രഹമാണ്. അതിന് വളരെ കനമുളളഒരു അന്തരീക്ഷമാണ് ഉള്ളത്. അത് കടക്കാന്‍ പ്രയാസമാണ്. പ്രതലം കടുപ്പമുള്ളത് ആണോ അല്ലയോ എന്നതിനെക്കുറിച്ച് നമുക്ക് ഇപ്പോള്‍ ഒന്നും അറിയില്ല', സോമനാഥ് പറഞ്ഞു.ശുക്രനിലേക്കുളള ദൗത്യം എന്ന ആശയം ആദ്യം അവതരിപ്പിക്കപ്പെട്ടത് 2012ല്‍ ആണ്. എന്നാല്‍, ഇതിനെക്കുറിച്ചുളള പ്രാധമിക പഠനങ്ങള്‍ ആരംഭിക്കുന്നത് 2017ല്‍ ആണ്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്‌പെയ്‌സിനുള്ള ബജറ്റ് വിഹിതം 23 ശതമാനം 2017-2018ല്‍ വര്‍ദ്ധിപ്പിച്ചതോടെയാണ് ദൗത്യത്തെക്കുറിച്ചുള്ള ചര്‍ച്ച കൂടുതല്‍ സജീവമായത്. ശുക്രനിലേക്ക് എന്തു പേലോഡ് ആണ് അയക്കേണ്ടത് എന്നതിനെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ വിവിധ ഗവേഷണസ്ഥാപനങ്ങളില്‍ നിന്നു ക്ഷണിച്ചു തുടങ്ങുന്നതും ഈ കാലത്താണ്.

 

 

ശുക്രയാന്റെ ലക്ഷ്യങ്ങള്‍ ഇതാ

ഭൂമിയുടേതിനു സമാനമായ വലിപ്പമുള്ളതിനാല്‍ 'ഭൂമിയുടെ ഇരട്ട' എന്ന വിശേഷണമുള്ള ശുക്രന്റെ പ്രതലവും, അന്തരീക്ഷവും എങ്ങനെയിരിക്കും എന്നറിയാനായിരിക്കും ദൗത്യം ശ്രമിക്കുക. വിഷലിപ്തമായ മേഘങ്ങളാല്‍ പൊതിഞ്ഞതാണ്ശുക്രന്റെ അന്തരീക്ഷം എന്നാണ് നാസയുടെ കണ്ടെത്തൽ. ഇപ്പോഴത്തെ സോളാര്‍ റേഡിയേഷന് വീനസിന്റെ പ്രതലത്തിലുള്ള വസ്തുക്കളുമായി എന്തെങ്കിലും ബന്ധം ഉണ്ടോ എന്നറിയാനുള്ള ശ്രമവും ശുക്രയാന്‍ ദൗത്യത്തിന് ഉണ്ടാകും.

 

നൂറുകണക്കിനു കോടി വര്‍ഷം മുമ്പ് ഭൂമിയും വാസയോഗ്യമായിരുന്നില്ല. അതുപോലെ, ശുക്രന്റെഭാവിയെക്കുറിച്ച് എന്തു പ്രവചനം നടത്താനാകും എന്ന കാര്യത്തെക്കുറിച്ച് കൂടുല്‍ പഠനം നടത്താന്‍ ആഗോള ശാസ്ത്ര കമ്യൂണിറ്റിക്ക് വിവരങ്ങൾ നല്‍കാനുള്ള ശ്രമവും വീനസ് ദൗത്യത്തിന് ഉണ്ടാകും. അതുപോലെ, ഭൂമി ശുക്രനെ പോലെയാകാനുള്ള സാധ്യതയുണ്ടോ എന്നതും പഠനവിധേയമാക്കിയേക്കും.

 

 

 

ശുക്രനില്‍ ജീവന്‍ ഉണ്ടായിരിക്കുമോ?

നാസയുടെ വിലയിരുത്തല്‍ പ്രകാരം ഇപ്പോള്‍ ശുക്രനില്‍ ജീവനുണ്ടായിരിക്കാനുള്ള സാധ്യത തീരെയില്ല. എന്നാല്‍, ചിലയിടങ്ങളില്‍ മൈക്രോബുകളുടെ സാന്നിധ്യം ഉണ്ടായിരിക്കാനുള്ള സാധ്യത പാടെ തള്ളിക്കളയാനും ചില ശാസ്ത്രജ്ഞര്‍ ഒരുക്കമല്ല. ഭൂമിയുടേതിനുസമാനമായ മര്‍ദ്ദവും, തണുപ്പുമുള്ള ഇടങ്ങളിലാണ് മൈക്രോബുകള്‍ കണ്ടേക്കാം എന്നു കരുതപ്പെടുന്നത്. ശുക്രനിലെ മേഘങ്ങളില്‍ ഫോസ്ഫീന്‍ (phosphine) കണ്ടു എന്ന് ചില ഗവേഷകര്‍ പറയുന്നു. ഇത് മൈക്രോബിയല്‍ ലൈഫ് ഉണ്ടെന്നുള്ളതിന്റെ സൂചനയാണ് എന്നും കരുതപ്പെടുന്നു.

എന്താണ് ശുക്രയാന്‍-1?


ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ആദിത്യയുമായി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് പിഎസ്എൽവി – എക്സ്എൽ സി57 റോക്കറ്റ് കുതിച്ചുയരുന്നു. (PTI Photo)
ശുക്ര എന്ന സംസ്‌കൃത വാക്ക് വീനസ് എന്നറിയപ്പെടുന്ന ഗ്രഹത്തിന് ഇട്ടിരിക്കുന്നതാണ്. യാനാ എന്നാല്‍ വാഹനം എന്നാണ്. എന്നായിരിക്കും ശുക്രയാന്‍-1 ദൗത്യം വിക്ഷേപിക്കുക എന്നതിനെക്കുറിച്ച് ഒരു സൂചനയും സോമനാഥ് നല്‍കിയില്ല. എന്നാല്‍, ഇതാദ്യമായല്ല ഒരു ശുക്രദൗത്യം നടക്കുക. യൂറോപ്യന്‍ സ്‌പെയ്‌സ് ഏജന്‍സിയുടെ വീനസ് എക്‌സ്പ്രസും, ജപ്പാന്റെ അകറ്റ്‌സുകി (Akatsuki) വീനസ് ക്ലൈമറ്റ് ഓര്‍ബിറ്ററും വീനസിലേക്ക് അയച്ചവയാണ്. വീനസിന്റെ പ്രതലത്തിന്റെ അത്ഭുതപ്പെടുത്തുന്ന ചില ഫോട്ടോകള്‍ പിടിച്ചെടുത്ത നാസയുടെ പാര്‍ക്കര്‍സോളാര്‍ പ്രോബും ഇവിടെ എടുത്തുപറയേണ്ട ഒന്നാണ്.

നാസയ്ക്ക് തിരിച്ചടി

ഒക്ടോബര്‍ 5ന് ഫ്‌ളോറിഡയിലെ കെന്നഡി സ്‌പെയ്‌സ് സെന്ററില്‍ നിന്ന് ഉയരാനിരുന്ന നാസ അസ്റ്റെറോയിഡ് സൈകി മിഷന്റെ വിക്ഷേപണം മാറ്റിവച്ചു. സ്‌പെയ്‌സ്എക്‌സിന്റെ ഫോള്‍ക്കണ്‍ ഹെവി റോക്കറ്റിലായിരുന്നു ഇത് ഉയര്‍ത്താനിരുന്നത്. ഉപകരണങ്ങള്‍ വീണ്ടും പരിശോധിക്കാന്‍ ഉദ്ദേശിക്കുന്നതിനാലാണ് മാറ്റിവച്ചിരിക്കുന്നത്. ഇനി ഒക്ടോബര്‍ 12, 2023നായിരിക്കും വിക്ഷേപണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി  (6 minutes ago)

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....  (36 minutes ago)

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം  (59 minutes ago)

കേ​ര​ള​ത്തി​ന്റെ​ 51​-ാം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യെ​ ​നി​യ​മി​ക്കാ​ൻ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ തീരുമാനം  (1 hour ago)

കാര്യവിജയവും അന്യജനങ്ങളിൽ നിന്ന് പ്രശസ്തിയും! മേടം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി  (2 hours ago)

കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...  (2 hours ago)

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (7 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (7 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (8 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (8 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (9 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (10 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (10 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (10 hours ago)

Malayali Vartha Recommends