കൊല്ലം ചിതറയില്‍ ആംബുലന്‍സ് പിക്കപ്പ് വാനിലിടിച്ച് ആംബുലന്‍സ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്
കൊല്ലം ചിതറയില്‍ ആംബുലന്‍സ് പിക്കപ്പ് വാനിലിടിച്ച് ആംബുലന്‍സ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്. കടക്കല്‍ പൂക്കുന്നം സ്വദേശി മുനീറിനാണ് പരിക്കേറ്റത്. ബസിനെ മറികടക്കാനായി ശ്രമിച്ചപ്പോള്‍ എതിരെ വന്ന പിക്കപ്പ് വാനില്‍ ഇടിക്കുകയായിരുന്നു.ഇന്ന് രാവിലെയാണ് അപകടം നടന്നത്.
രോഗിയെ കയറ്റാനായി ആശുപത്രിയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. സംഭവസമയത്ത് ആംബുലന്‍സില്‍ മറ്റു രോഗികളൊന്നും ഉണ്ടായിരുന്നില്ല. ഗുരുതരമായി പരിക്കേറ്റ ആംബുലന്‍സ് ഡ്രൈവറെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലെത്തിക്കുകയും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha