കേരളത്തിലേക്ക് വിമാനമില്ല....ടൂറിസം വിജയിക്കണമെങ്കിൽ, വളരണമെങ്കിൽ ആ നാട്ടിലേക്ക് ഫ്ലൈറ്റുകളുടെ എണ്ണം കൂട്ടണം....എന്തുകൊണ്ട് നമ്മുടെ സംസ്ഥാനത്തിന് എയർലൈൻസ് തുടങ്ങിക്കൂടാ....? ഇ പി ജയരാജനെ വേദിയിലിരുത്തി കൊണ്ട് പറഞ്ഞ വാക്കുകൾ വൈറൽ...

പല അഭിമുഖങ്ങളിലൂടെയും വൈറലായി മാറാറുള്ള നടനാണ് നടൻ ഷൈൻ ടോം ചാക്കോ.പലപ്പോഴും ട്രോളുകൾക്കാണ് അതെല്ലാം ഇടം വയ്ക്കാറുള്ളത്. ഇപ്പോഴിതാ ഷൈൻ പറഞ്ഞ ചില വാക്കുകളാണ് വൈറലാകുന്നത്. മറ്റു രാജ്യങ്ങളിൽനിന്നും സംസ്ഥാനങ്ങളില്‍നിന്നുമൊക്കെ കേരളത്തിലേക്കു സഞ്ചരിക്കാൻ വിമാനങ്ങൾ കുറവാണെന്ന് നടൻ ഷൈൻ ടോം ചാക്കോ. ടൂറിസം വിജയിക്കണമെങ്കിൽ, ആ നാട്ടിലേക്ക് ഫ്ലൈറ്റുകളുടെ എണ്ണം കൂട്ടണമെന്നും എന്തുകൊണ്ട് നമ്മുടെ സംസ്ഥാനത്തിന് സ്വന്തമായി എയർലൈൻസ് തുടങ്ങിക്കൂടായെന്നും ഷൈൻ ടോം ചോദിക്കുന്നു. മുൻ വ്യവസായ മന്ത്രിയും എൽഎഡിഎഫ് കൺവീനറുമായ ഇ.പി.ജയരാജന്റെ സാന്നിധ്യത്തിലായിരുന്നു ഷൈൻ ടോമിന്റെ പ്രസംഗം. യുവ സംരംഭകർക്കുള്ള ബിസിനസ് കേരള മാഗസിൻ പുരസ്കാര വേദിയിൽ സംസാരിക്കുകയായിരുന്നു താരം.‘‘ഒരു ബിസിനസുകാരനാകരുത് എന്ന് ആഗ്രഹിച്ചു വന്ന ആളാണ് ഞാൻ.
കാരണം എന്റെ ഡാഡി ബിസിനസുകാരനായിരുന്നു. അച്ഛൻമാർ ചെയ്യുന്നത് ചെയ്യാതിരിക്കാനാണ് ആദ്യത്തെ ആൺമക്കൾ ശ്രദ്ധിക്കുക. ചെറുപ്പം മുതലേ അഭിനയത്തോടാണ് ഇഷ്ടം. ജനിച്ചു വളർന്ന കാലഘട്ടം മുതൽ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് സിനിമയാണ്. തിയറ്ററുകളില്‍ എല്ലാവരും ഒരുമിച്ചിരുന്ന് വലിയ സ്ക്രീനിൽ കാണുന്ന പെർഫോമസൻസ്. ആ വ്യവസായം കേരളത്തെ വളരെയധികം സ്വാധീനിച്ചു. അതിലധികം കേരളത്തിൽ ആ കാലഘട്ടത്തിൽ ജനിച്ചു വളർന്ന നാമെല്ലാവരെയും സ്വാധീനിച്ചു. ആ വ്യവസായം തുടർന്നും നിലനിന്നുപോകാനായി നമ്മളെല്ലാവരും ശ്രമിക്കണം.കാരണം ബ്രിട്ടിഷുകാരെയും മറ്റ് രാജ്യക്കാരെയും നമ്മൾ 1947ൽ പുറത്താക്കിയെങ്കിലും അവരിപ്പോള്‍ അവരുടെ വീടുകളിലിരുന്നാണ് ഭരണം തുടരുന്നത്.
ഒടിടി പ്ലാറ്റ്ഫോമുകളായും ഓൺലൈൻ ഷോപ്പിങ് ൈസറ്റുകളായും അവർ അവരുടെ വീട്ടിലിരുന്ന് നമ്മുടെ നാട്ടിൽ നടക്കുന്ന വ്യവസായത്തിന്റെ മുക്കാല്‍ പങ്കും കൊണ്ടുപോകുകയാണ്. സിനിമ തന്നെ എടുത്തുനോക്കൂ. നമ്മുടെ നാട്ടിൽ തന്നെ നടക്കുന്ന സിനിമയുടെ പ്രധാന കച്ചവടക്കാർ ആരായി, നെറ്റ്ഫ്ലിക്സും പ്രൈമും ആണ്.നമ്മളെ അവർ പുറത്തിരുന്ന് ഭരിക്കുന്നു. നല്ല പൈസയ്ക്ക് അവര്‍ താരങ്ങളുടെ പടം വാങ്ങും. പിന്നെ അവരുടെ ഇഷ്ടത്തിന് പടം ചെയ്തുകൊടുക്കണം. പിന്നെ അവർ പറയുന്നതായി അതിന്റെ വില. ക്രമേണ അതവരുടെ കച്ചവടായി മാറും. നമ്മുടെ നാടിന് ഉപകരിക്കുന്ന നികുതി അവരുടെ വീട്ടിലേക്ക് പോകും. ഒരു വ്യവസായം എന്ന രീതിയിൽ നമ്മുടെ നാട്ടിലെ ആളുകളാണ് ആ കച്ചവടം നടത്തേണ്ടത്. നമ്മുടെ ആളുകൾ പറയുന്നതാണ് അതിന്റെ വില, അവരല്ല അത് തീരുമാനിക്കേണ്ടത്.
ഇത് സർക്കാരിന്റെ ശ്രദ്ധയിൽെപടുത്തണമെന്ന് ഞാൻ എപ്പോഴും പറയും. കാരണം 20 ദിവസം കഴിഞ്ഞ് സിനിമ ഒടിടിയിൽ കൊടുക്കുമ്പോൾ കാലക്രമേണ തിയറ്റർ എന്ന വ്യവസായം ഇല്ലാതാകും. തിയറ്ററിലേക്ക് ആളുകൾ വരാതാകും. സിനിമ എന്നെ പ്രചോദിപ്പിച്ചത് തിയറ്ററിൽനിന്നു കണ്ടതുകൊണ്ടാണ്. ആ വ്യവസായം കൈവിട്ടുകളയരുത്. കോവിഡ് വന്ന് ലോകത്തെ എല്ലാ ഇൻഡസ്ട്രിയും നിലച്ചപ്പോൾ മലയാളത്തിൽനിന്നു മാത്രമാണ് തുടർച്ചയായ റിലീസുകള്‍ ഉണ്ടായത്. ചെറിയ സംസ്ഥാനത്തുനിന്ന് ചെലവു കുറച്ച് ക്വാളിറ്റി ചിത്രങ്ങൾ ഉണ്ടാക്കുന്നത് മലയാളത്തിൽ നിന്നാണ്.
ടൂറിസത്തിന്റെ കാര്യം പറയാം. ഏറ്റവും സാധ്യതയുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. പക്ഷേ ഇക്കാലത്ത് ടൂറിസ്റ്റുകൾ ആദ്യം നോക്കുന്നത് ഫ്ലൈറ്റുകളാണ്. ബെംഗളൂരുവിൽനിന്നു ഫ്ലൈറ്റ് കേരളത്തിലേക്കില്ല. രാവിലെ ഒരു ഫ്ലൈറ്റ് ഉണ്ടാകും, ടിക്കറ്റി ന് നാലായിരവും അയ്യായിരവും. പിന്നെ ഉള്ളത് കണക്‌ഷൻ ഫ്ലൈറ്റുകളാണ്. അതിനൊക്കെ ഇരുപത്തിരണ്ടായിരവും ഇരുപത്തിഅയ്യായിരവും. ദുബായില്‍ നിന്നുപോലും രാവിലെ കേരളത്തിലേക്ക് വിമാനമില്ല.ടൂറിസം വിജയിക്കണമെങ്കിൽ, വളരണമെങ്കിൽ ആ നാട്ടിലേക്ക് ഫ്ലൈറ്റുകളുടെ എണ്ണം കൂട്ടണം. എന്നാൽപോലും ഏറ്റവും കൂടുതല്‍ സഞ്ചാരികളുള്ളത് കേരളത്തിലേക്കാണ്. ഞാൻ യാത്ര ചെയ്യുന്നതുകൊണ്ടാണ് പറയുന്നത്.ഹൈദരാബാദിലും മുംബൈയിലും ചെന്നൈയിലും ഒക്കെ പോകുമ്പോൾ, കേരളത്തിലേക്ക് വരാനും പോകാനും വിമാനങ്ങൾ കുറവാണ്. എന്തുകൊണ്ട് നമ്മുടെ സംസ്ഥാനത്തിന് എയർലൈൻസ് തുടങ്ങിക്കൂടാ. അത് വളരെയധികം ഉപയോഗ പ്രദമാകും.’’–ഷൈൻ ടോം പറഞ്ഞു.
https://www.facebook.com/Malayalivartha






















