എന്നെ പിച്ചിച്ചീന്തുന്നേ എന്ന് കണ്ണന്‍ സഖാവിന്റെ നിലവിളി;ഒരു മര്യാദ കാണിക്കണം ഇങ്ങനെ ക്രൂശിക്കരുത്,ആരോപണം സ്വന്തം നേര്‍ക്ക് വന്നപ്പോള്‍ പൊള്ളുന്നുണ്ടല്ലേ,സിപിഎം ഇത് ചോദിച്ച് മേടിച്ചതാ അനുഭവിച്ചോ,ജനങ്ങളെ വഞ്ചിച്ചപ്പോള്‍ ഓര്‍ത്തില്ല പണികിട്ടുമെന്ന്

കണ്ണന്‍ സഖാവിന്റെ മലയാളി വാര്‍ത്തയോടുള്ള രോദനം നിങ്ങള്‍ കേട്ട് കാണുമല്ലോ. അതില്‍ പറയുന്നുണ്ട് ഒരു മര്യാദ കാണിക്കണം ഇങ്ങനെ ക്രൂശിക്കരുത്. ഒരു മനുഷ്യനല്ലെ നിങ്ങള്‍ എത്ര ദിവസമായി തുടങ്ങിയിട്ട്. ക്രൂശിക്കുകയല്ല പിച്ചിച്ചീന്തുവല്ലേ ഒരാളെ. ആരോപണം സ്വന്തം നേര്‍ക്ക് വന്നപ്പോള്‍ പൊള്ളിത്തുടങ്ങി അല്ലേ സഖാവേ. മര്യാദ വേണം എന്നൊക്കെ പറയാന്‍ എന്ത് യോഗ്യതയാണ് നിങ്ങള്‍ക്കുള്ളത്. കരുവന്നൂര്‍ ബാഹ്കില്‍ ക്രമക്കേടുകള്‍ക്ക് കൂട്ടു നിന്നിട്ടില്ലെങ്കില്‍ പിന്നെയെങ്ങനെയാണ് നിങ്ങളുടേയും അരവിന്ദാക്ഷന്റെയും എസി മൊയ്തീന്റെയുമൊക്കെ പേര് ഇഡിക്ക് ലഭിച്ചത്. കേന്ദ്ര ഏജന്‍സിക്ക് എംകെ കണ്ണന്റെ തന്നെ പേര് എങ്ങനെ കിട്ടി. തൃശ്ശൂരില്‍ സിപിഎമ്മിന് വേറെ നേതാക്കന്മാരില്ലേ. പോട്ടെ ഇഡി ചോദിച്ച രേഖകള്‍ പോലും കൊടുക്കാതെ കണ്ണന്‍ എന്തിന് ഒളിച്ച് കളിക്കുന്നു.
മര്യാദ വേണം ഒരു മനുഷ്യനെല്ലേ എന്നൊക്കെ കണ്ണന്‍ പറയുമ്പോള്‍ ഒന്നോര്‍ക്കുക കൈയ്യിലുള്ളതെല്ലാം പെറുക്കിക്കൂട്ടി സഹകരണ ബാങ്കുകളെ വിശ്വസിച്ച് അവിടെ കൊണ്ട് പണം നിക്ഷേപിച്ച ഓരോരുത്തരും മനുഷ്യരാണ്. പല ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് അവര്‍ ഉള്ള സമ്പാദ്യം കൊണ്ട് നിക്ഷേപിച്ചത്. എന്നാല്‍ ആവത്തിന് പോലും ആ പണം അവര്‍ക്ക് കിട്ടുന്നില്ല. പണം ബാങ്കില്‍ ഉണ്ടായിട്ടും ചികിത്സ കിട്ടാതെ കുറച്ച് പേര്‍ മരിച്ചു. അവരും മനുഷ്യരാണ്. എത്രയോ പേരുടെ കണ്ണീരാണ് കരുവന്നൂര്‍ ബാങ്കിന് മുന്നില്‍ ദിവസവും കാണുന്നത്. ആ മനുഷ്യരോടൊക്കെ അങ്ങേയറ്റത്തെ അനീതിയാണ് ഈ പാര്‍ട്ടി കാണിച്ചത്. എന്നിട്ടും തട്ടിപ്പ് നടത്തിയവരുടെ കൂടെയാണെന്ന് പാര്‍ട്ടി പറുന്നു. എന്ത് ധാര്‍മ്മികതയാണ് നിങ്ങള്‍ക്കുള്ളത്. പിന്നെ കണ്ണന്‍ സഖാവേ നിങ്ങളുടെ ബാഗത്ത് ഒരു തെറ്റും ഇല്ലെങ്കില്‍ ഇഡി കസ്റ്റഡിയിലുള്ള പ്രതികളുടെ ബാങ്ക് ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ എന്തിനാണ് താങ്കള്‍ മറച്ച് വെക്കുന്നത്. കേസിലെ ഒന്നാം പ്രതി പി.സതീഷ്‌കുമാര്‍ നടത്തിയ ഇടപാടുകളുടെ വിവരങ്ങളും ഒന്നാംഘട്ട ചോദ്യം ചെയ്യലില്‍ ഇ.ഡി. ആവശ്യപ്പെട്ടിരുന്നു. കണ്ണന്‍ അത് പൂഴ്ത്തി. തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ പി.സതീഷ്‌കുമാറിന് എത്ര നിക്ഷേപമുണ്ടെന്ന വിവരം പോലും കൈമാറുന്നില്ല. പേടിക്കാന്‍ ഒന്നും ഇല്ലെഹ്കില്‍ എന്തിനാണ് ഇങ്ങനെ ഉരുണ്ട് കളിക്കുന്നത്.
പിന്നെ എന്തിനിങ്ങനെ ക്രൂശിക്കുന്നു ക്രൂശിക്കുവല്ല പിച്ചിച്ചീന്തുവല്ലേന്ന് കണ്ണന്റെ കരച്ചില്‍. നിങ്ങള്‍ക്ക് നേരെ വരുമ്പോഴാണല്ലേ മനുഷ്യരാണ് മര്യാദ വേണം ക്രൂശിക്കുന്നു എന്നൊക്കെ തോന്നുന്നത്. നിങ്ങലുടെ കൂട്ടം വേട്ടയാടിയ എത്രയോ മനുഷ്യരുണ്ട്. ഇപ്പോള്‍ മാധ്യമ വേട്ടയെന്ന് നിലവിളിക്കുന്നുണ്ടല്ലോ. പാര്‍ട്ടി പത്രവും ചാനലും എത്രയോ പേരെ ക്രൂശിച്ചിരിക്കുന്നു. ഉമ്മന്‍ ചാണ്ടിയെ തന്നെ എത്ര എഴുതി തൊലപ്പിച്ചതാണ് ഈ ദേശാഭിമാനി. കൈരളിയില്‍ വാര്‍ചത്തയുടെ ചാരക ആയിരുന്നല്ലോ അന്ന്. അതുപോലെ എത്രയോ മനുഷ്യരെ നിങ്ങള്‍ വേട്ടയാടി. അപ്പോള്‍ ഓര്‍ക്കുക കര്‍മ്മ എന്നൊന്നുണ്ട്. എന്താണോ ചെയ്യുന്നത് തിരികെ കിട്ടുന്നത് അതായിരിക്കും. കൊടുത്താല്‍ കൊല്ലത്തും കിട്ടും സഖാവേ.
എന്തായാലും കരുവന്നൂര്‍ കാരണം പാര്‍ട്ടിയില്‍ മുട്ടന്‍ അടി തുടങ്ങിയിട്ടുണ്ട്. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് വിഷയത്തില്‍ സിപിഎം പൂര്‍ണമായും ഒറ്റപ്പെട്ടു. പാര്‍ട്ടിക്കാരായ സാധാരണക്കാര്‍ പോലും പാര്‍ട്ടിയില്‍ നിന്ന് അകന്നുവെന്ന് മാത്രമല്ല, തട്ടിപ്പിന്റെ പേരില്‍, പാര്‍ട്ടിയിലെ ഭിന്നത അങ്ങേയറ്റം കടുക്കുകയും ചെയ്തിട്ടുണ്ട്. ബിജെപി നേതാവും ജനപ്രിയ താരവുമായ സുരേഷ്‌ഗോപിയുടെ പദയാത്ര കൂടി കഴിഞ്ഞതോടെ പാര്‍ട്ടിയുടെ ഒറ്റപ്പെടല്‍ പൂര്‍ണമായി. പദയാത്രയ്ക്ക് ലഭിച്ച, കക്ഷിരാഷ്ട്രീയത്തിന് അതീതമായ പിന്തുണയും ജനശ്രദ്ധയും പാര്‍ട്ടിക്കാരെ അലോസരപ്പെടുത്തിയിട്ടുമുണ്ട്. സിപിഎം നേതാക്കളുടെ പ്രതികരണങ്ങളില്‍ ഇത് തെളിഞ്ഞുകാണാം.
കഴിഞ്ഞ ആറേഴു വര്‍ഷമായ കരുവന്നൂര്‍ അഴിമതി പാര്‍ട്ടി മൂടിപ്പൊതിഞ്ഞു വച്ച് നേതാക്കളെ സംരക്ഷിച്ചുവരികയായിരുന്നു. ഇ ഡി വന്നതോടെ ഈ സംരക്ഷണം അസാധ്യമായി. അങ്ങനെ പകച്ചുനില്‍ക്കുമ്പോള്‍ വന്ന പദയാത്ര പാര്‍ട്ടിക്കുണ്ടാക്കിയ തിരിച്ചടി അത്ര ചെറുതല്ല. എവിടെ നിന്നെങ്കിലും കുറേ പണം കരുവന്നൂരില്‍ എത്തിച്ച് കുറേപേര്‍ക്കെങ്കിലും നല്‍കി തലയൂരാനുള്ള ശ്രമത്തിനു പിന്നില്‍ ഈ ഭയമാണ്. 50 കോടി പലയിടങ്ങളില്‍ നിന്ന് സംഘടിപ്പിക്കുമെന്നാണ് സഹകരണ മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞത്.
പണം പോയി തകര്‍ന്നവര്‍ പാര്‍ട്ടിയെ കൈവെടിഞ്ഞുവെന്നു മാത്രമല്ല, ഈ വമ്പന്‍ തട്ടിപ്പു കണ്ട് ഞെട്ടിത്തരിച്ച മറ്റു പ്രവര്‍ത്തകര്‍ക്കും ഇതില്‍ രോഷമുണ്ട്. പാര്‍ട്ടി സെക്രട്ടറി എം. വി. ഗോവിന്ദന്‍ അടക്കമുള്ള നേതാക്കള്‍ നിത്യേന മൂന്നു നേരം നല്‍കുന്ന ക്യാപ്‌സൂളുകള്‍ തൊണ്ടതൊടാതെ വിഴുങ്ങാന്‍ ഇവര്‍ക്കാര്‍ക്കും സാധിക്കുന്നില്ല. ഇ ഡിയെ ഉപയോഗിച്ച് വേട്ടയാടുകയാണെന്ന ആരോപണം ഒരൊറ്റ പാര്‍ട്ടിക്കാര്‍ പോലും വിശ്വസിച്ചിട്ടില്ല. അതിനോടുള്ള പ്രതികരണം നോക്കിയാല്‍ മാത്രം മതി ഇത്തരം ക്യാപ്‌സൂളുകളോട് എത്രയധികം എതിര്‍പ്പുയര്‍ന്നു കഴിഞ്ഞുവെന്ന് മനസിലാക്കാന്‍. കണ്ണന്‍ പഴയ സിഎംപിക്കാരനാണെന്ന് വരുത്തി കൈകഴുകാനുള്ള നീക്കവും തകര്‍ന്നടിഞ്ഞു. ഈ വിഷയത്തില്‍ പാര്‍ട്ടി അക്ഷരാര്‍ഥത്തില്‍ നെടുകെ പിളര്‍ന്ന അവസ്ഥയിലാണ്. ക്യാപ്‌സൂളുകള്‍ നല്‍കുന്ന നേതാക്കള്‍ ഒരുവശത്തും പ്രവര്‍ത്തകര്‍ മറുവശത്തും എന്ന നിലയ്ക്ക്.
നേതാക്കളുടെ പ്രതികരണങ്ങള്‍ക്ക് ഒരു മിനിറ്റു പോലും ആയുസില്ലാത്ത അവസ്ഥയാണ്. മാത്രമല്ല ഇ ഡി വന്നതിനാലാണ്, ബാങ്കില്‍ പ്രശ്‌നമുണ്ടെന്ന് പാര്‍ട്ടി സമ്മതിക്കുകയെങ്കിലും ചെയ്തതെന്നും പ്രവര്‍ത്തകരും ജനങ്ങളും വിശ്വസിക്കുന്നു. കുറച്ചു പണം സംഘടിപ്പിച്ച് നിക്ഷേപര്‍ക്ക് നല്‍കാനുള്ള നീക്കം പോലും ഇ ഡി വന്ന പശ്ചാത്തലത്തിലാണെന്ന് അവര്‍ക്കറിയാം. ഇപ്പോള്‍ മാസപ്പടി, സ്വര്‍ണക്കടത്തു വിവാദങ്ങളെയും ജനങ്ങള്‍ കരുവന്നൂരിന്റെ പശ്ചാത്തലത്തിലാണ് നോക്കിക്കാണുന്നത്. മാസപ്പടിയും സ്വര്‍ണക്കടത്തും ഉണ്ടായിട്ടില്ലെന്ന് വിശ്വസിച്ചിരുന്ന പാര്‍ട്ടി അണികള്‍ പോലും അവ നടന്നിട്ടുണ്ടാകാം എന്ന ചിന്തയിലേക്ക് മാറിക്കഴിഞ്ഞു.
https://www.facebook.com/Malayalivartha






















