മുന്‍ വൈരാഗ്യം ജീവനെടുത്തു.... പെരുമ്പാവൂരില്‍ 65കാരനെ വെട്ടിക്കൊലപ്പെടുത്തി... പ്രതി ഒളിവില്‍

പെരുമ്പാവൂരില്‍ 65കാരനെ വെട്ടിക്കൊന്നു. കിഴക്കേ ഐമുറി സ്വദേശി വേലായുധന്‍ ആണ് മരിച്ചത്. പ്രതി പാണിയേലി സ്വദേശി ലിന്റോ ഒളിവിലാണ്. മാസങ്ങള്‍ക്ക് മുന്‍പ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ പകയാണ് കൊലപാതകത്തില്‍ കലാശിച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ട് ആറു മണിയോടെയാണ് കൊലപാതകം നടന്നത്. വീടിന് സമീപത്ത് വെച്ച് പ്രതി വേലായുധനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
വേലായുധന്റെ നിലവിളികേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ സമീപവാസിയായ ലിന്റോ അവിടെ നിന്ന് ബൈക്കില്‍ കയറിപോകുന്നത് കണ്ടതായാണ് മൊഴി. ഇയാളാണ് വേലായുധനെ ആക്രമിച്ചതെന്നാണ് സൂചനകളുള്ളത്.
ഏതാണ്ട് ഒരു വര്‍ഷം മുന്‍പ് ലിന്റോയും വേലായുധനും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായിരുന്നു. വേലായുധന്റെ മകന്റെ കടയില്‍ ഇറച്ചി വാങ്ങാനെത്തിയപ്പോഴുണ്ടായ തര്‍ക്കം തീരാ പകയിലേക്കെത്തുകയായിരുന്നു. ഇറച്ചിക്കടയിലുണ്ടായ പ്രശ്‌നത്തില്‍ വേലായുധന്‍ ഇറച്ചി വെട്ടുന്ന കത്തിയെടുത്ത് ലിന്റൊയെ വെട്ടി പരിക്കേല്‍പ്പിച്ചിരുന്നു. ഇതിന്റെ പ്രതികാരമാണ് ഒരു വര്‍ഷത്തിന് ശേഷം നടന്ന കൊലപാതകമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. നേരത്തെ തന്നെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ലിന്റോ.
തന്നെ വെട്ടിയ വേലായുധന്റെ കൈവെട്ടുമെന്ന് പല തവണ ലിന്റോ വേലായുധനെ ഭീഷണിപ്പെടുത്തിയിരുന്നതായാണ് പൊലീസിന് ലഭിച്ച സൂചനകള്‍. അതു പോലെ വേയായുധന്റെ വലത് കൈപ്പത്തി വെട്ടിമാറ്റിയിട്ടുണ്ട്. ആക്രമണത്തില്‍ പരുക്കേറ്റ് ഗുരുതരാവസ്ഥയിലായ വേലായുധനെ നാട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഒളിവില്‍ പോയ ലിന്റോയെ കണ്ടെത്താന്‍ കോടനാട് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
"
https://www.facebook.com/Malayalivartha






















