ശബരിമല യുവതീപ്രവേശ വിഷയം സുപ്രീംകോടതിയുടെ ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് അടുത്തയാഴ്ച പരിഗണിച്ചേക്കും....

ശബരിമല യുവതീപ്രവേശ വിഷയം സുപ്രീംകോടതിയുടെ ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് അടുത്തയാഴ്ച പരിഗണിച്ചേക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡാണ് ഇതുസംബന്ധിച്ച് സൂചന നല്‍കിയത്.
പണബില്ലുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ വാദം കേള്‍ക്കാനായി ഏഴംഗ ബെഞ്ച് രൂപീകരിക്കാന്‍ കോടതി നേരത്തേ തീരുമാനിച്ചിരുന്നു. ഇക്കാര്യം അഭിഭാഷക ഇന്നലെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് ഏഴംഗ ബെഞ്ചുകളിലെയും, ഒന്‍പതംഗ ബെഞ്ചുകളിലെയും കേസുകള്‍ അടുത്തയാഴ്ച്ച ലിസ്റ്റ് ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്.
രാജ്യത്തിന്റെ മതവിശ്വാസവും ആചാരങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഒന്‍പതംഗ വിശാല ബെഞ്ചിന് മുന്നിലുള്ളത്.
" f
https://www.facebook.com/Malayalivartha






















