Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആരോഗ്യപരമായി വളരെയധികം വീക്കാണ് രേണു; കീമോ ഒക്കെ കഴിയുമ്പോള്‍ ഫുഡിനോട് വെറുപ്പാണ്; ഭയങ്കരമായിട്ടുള്ള വേദനയും, ഛര്‍ദ്ദിയും, വയറിളക്കവുമുണ്ട്; രേണുവിന്റെ ഇപ്പോഴത്തെ അവസ്ഥ


മൂന്ന് സ്കൂൾ വിദ്യാർഥികളെ ഒടുവിൽ കണ്ടെത്തി.. വനത്തിൽ ദിവസങ്ങളോളം ക്യാമ്പ് ചെയ്ത് കഴിയാൻ പദ്ധതിയിട്ട് ഒളിച്ചോടി.. ടാർപായ, അരി, ബ്രെഡ്, പാത്രങ്ങൾ, കത്തി തുടങ്ങി ആവശ്യ സാധനങ്ങൾ എല്ലാം കരുതിയാണ് ഇവർ യാത്ര തിരിച്ചത്..


സർക്കാർ അഭിഭാഷകക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്..ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്..ഇതിനാവശ്യമായ മുന്നൊരുക്കങ്ങളും ചർച്ചകളും കൊച്ചിയിൽ തുടങ്ങിക്കഴിഞ്ഞു..


സർക്കാർ അഭിഭാഷകക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്..ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്..ഇതിനാവശ്യമായ മുന്നൊരുക്കങ്ങളും ചർച്ചകളും കൊച്ചിയിൽ തുടങ്ങിക്കഴിഞ്ഞു..


സർക്കാർ അഭിഭാഷകക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്..ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്..ഇതിനാവശ്യമായ മുന്നൊരുക്കങ്ങളും ചർച്ചകളും കൊച്ചിയിൽ തുടങ്ങിക്കഴിഞ്ഞു..

"ചവറ് ബോംബ് പടം"! 'ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിനും ഈടയ്ക്കും കിട്ടിയ അതേ വെട്ട് തന്നെയല്ലേ ചാവേറിനും കിട്ടുന്നത്! ഇത് ഒരു രാഷ്ട്രീയ സിനിമയല്ല, എങ്കിലും ശക്തമായ രാഷ്ട്രീയം സംവദിക്കുന്നുണ്ട് '...കിടന്നു മെഴുകിയവർക്ക് കണക്കിന് കൊടുത്ത് രാഹുൽ മാങ്കൂട്ടത്തിൽ....

08 OCTOBER 2023 04:34 PM IST
മലയാളി വാര്‍ത്ത

റിലീസ് ചെയ്ത ഉടൻ തന്നെ പുതിയ സിനിമകളെ കുറിച്ച് നടത്തുന്നത് റിവ്യൂ ബോംബിങ്ങെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട്.കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. സിനിമ റിലീസ് ചെയ്തതിന് പിന്നാലെ നിരവധി അക്കൗണ്ടുകളിലൂടെ സിനിമയ്ക്കെതിരെ നെഗറ്റീവ് കമന്റുകളും മറ്റും പോസ്റ്റ് ചെയ്ത് സിനിമയെ മോശമാക്കി ചിത്രീകരിക്കുന്നതിനെയാണ് റിവ്യൂ ബോംബ് എന്ന് പറയുന്നത്.നൂറുകണക്കിന് കലാകാരന്മാരുടെ കഠിനാധ്വാനത്തിന്‍റെ ഫലമാണ് ഓരോ സിനിമയും എന്ന വസ്തുത വിസ്മരിക്കാനാവില്ല, ന്യായമായ വിമര്‍ശനവും ബ്ലാക്ക്മെയില്‍ ലക്ഷ്യമിട്ടുള്ള വിമര്‍ശനവും ഒരുപോലെയല്ല. സിനിമ കാണാതെയുള്ള റിവ്യു ചിത്രത്തിനെ മോശമായി ബാധിക്കുമെന്നും മറ്റ് പ്രേക്ഷകര്‍ കൂടി സിനിമ കാണാതിരിക്കാന്‍ ഇത്തരം റിവ്യുകള്‍ കാരണമാകുമെന്നും കോടതി വിലയിരുത്തി.

 

ഇത്തരം കാര്യവുമായി ബന്ധപ്പെട്ട് സിനിമാക്കാരുടെ എന്തെങ്കിലും പരാതി ലഭിച്ചാല്‍ പൊലീസ് നടപടിയെടുക്കുമെന്നും പരാതിക്കാരുടെ വിവരങ്ങള്‍ രഹസ്യമായി വയ്ക്കുമെന്നും കോടതി അറിയിച്ചു.ഇപ്പോൾ ഏറ്റവും കൂടുതൽ ഡീഗ്രേഡിങ് സൈബർ ഇടങ്ങളിൽ ലഭിച്ച സിനിമയാണ് കുഞ്ചാക്കോ ബോബനെ പ്രധാന കഥാപാത്രമാക്കി ടിനു പാപ്പച്ചന്‍ അണിയിച്ചൊരുക്കിയ ചാവേർ.ചാവേർ എന്ന പടത്തിന് തിയേറ്ററില്‍ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ടിനു പാപ്പച്ചന്റെ മേക്കിങ് പതിവ് പോലെ ഗംഭീരമായെങ്കിലും ജോയി മാത്യുവിന്റെ തിരക്കഥ പാളിയെന്നാണ് ഭൂരിപക്ഷം പേരുടേയും അഭിപ്രായം.


എന്നാല്‍ ജോയ് മാത്യൂവിന്റെ രാഷ്ട്രീയം മുന്‍നിർത്തി ചിത്രത്തിനെതിരെ ഇടത് കേന്ദ്രങ്ങളില്‍ നിന്നും മനഃപ്പൂർവ്വമായ ഡീഗ്രേഡിങ് നടക്കുന്നുവെന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാവായാ രാഹുല്‍മാക്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിക്കുന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..ഇത്തരത്തിലെ കുറേയധികം മോശം അഭിപ്രായം കേട്ട് റിലീസ് ദിനത്തിൽ പോകാതിരുന്ന ചാവേർ കണ്ടു. 'ഒരു ചവർ പടം' എന്ന റിവ്യു മനസ്സിൽ വെച്ച് തന്നെയാണ് തിയറ്ററിൽ എത്തിയത്. ടിനുവിന്റെയും ജോയ് മാത്യുവിന്റെയും ബോംബ് അങ്ങ് കണ്ട് കളയാം എന്ന സാഹസ വിചാരം തന്നെ.പടം തുടങ്ങിയപ്പോൾ തന്നെ ടൈറ്റിൽസ് എഴുതിക്കാണിക്കുമ്പോഴുള്ള മനോഹരായ ഗ്രാഫിക്ക് ദൃശ്യവിഷ്കാരം കണ്ടപ്പോൾ ഞാൻ കൂടെയുള്ളവരോട് പറഞ്ഞു 'ആകെ ഇതാരിക്കും ടിനു ടച്ച്, അത് കലക്കിയെന്ന്'. സിനിമ മുന്നോട്ട് പോയി, മനോഹരമായ ഷോട്ട്സ്, ഗംഭീര ആംഗിൾ, വന്യമനോഹരമായ പശ്ചാത്തല മ്യൂസിക്ക്. നല്ല കാസ്റ്റിംഗ്, ചാക്കോച്ചന്റെ മനോഹരമായ മേക്കോവറുകളിൽ പുതിയത്, നല്ല റിയലിസ്റ്റിക്ക് സംഭാഷണങ്ങൾ.

 

അങ്ങനെ നന്നായി തന്നെ ഫസ്റ്റ് ഹാഫ് കഴിഞ്ഞു! തമ്മിൽത്തമ്മിൽ ഞങ്ങൾ പറഞ്ഞു അപ്പോൾ സെക്കന്റ് ഹാഫാരിക്കും പാളിയത്!ശേ എന്നാലും നല്ല തുടക്കം കിട്ടിയിട്ടും എങ്ങനെയാരിക്കും രണ്ടാം പാദം പൊളിഞ്ഞത് എന്ന ആകാംഷയിൽ പോപ്ക്കോർണുമായി വീണ്ടും അരണ്ട വെളിച്ചത്തിലേക്ക് .ഒന്നാം ഭാഗത്തെ വെല്ലുന്ന രണ്ടാം ഭാഗം. കാടിന്റെയും ഇരുട്ടിന്റെയുമൊപ്പം പതിയിരുന്നു ജിന്റോ ജോർജ്ജിന്റെ ക്യാമറയിൽ പതിഞ്ഞ ഗംഭീര ഫയറ്റ് സീക്വൻസ്.അതിലെ ഒരു വാഹനാപകട സീനുണ്ട്, ആ വണ്ടി കരണം മറിയുന്നതിനൊപ്പം നമ്മളും മറിയുന്ന നമ്മുടെ ശരീരത്തും ചില്ലുകൊണ്ട് കയറുന്നത്ര പെർഫക്ഷൻ! നിഷാദ് യൂസഫിന്റെ നല്ല എഡിറ്റിംഗ്, തെയ്യത്തെ ഒരു കഥാപാത്രത്തെ പോലെ കോർത്തിണക്കിയ ജസ്റ്റിന്റെ സംഗീതം.ചാക്കോച്ചനും പെപ്പയും അർജുനും സജിനും ദീപക്കും മനോജും അനുരൂപും ശക്തമായ സ്ത്രീ കഥാപാത്രമായി സംഗീതയും തൊട്ട് മരണവീട്ടിൽ എടുത്ത് കൊണ്ട് വന്ന തളർന്നു കിടക്കുന്ന അമ്മുമ്മ വരെ ഗംഭീരമായി അഭിനയിച്ചു.

അത് പറഞ്ഞപ്പോഴാണ് ആ മരണവീട്ടിലെ സീനിൽ ആ തോട്ടത്തിലെവിടെയോ നമ്മളും നിന്ന് കാണുന്നത്ര ഒറിജിനാലിറ്റി. ഒടുവിൽ ഗംഭീരമായ ഫൈറ്റോടു കൂടിയ ക്ലൈമാക്സ്. പിന്നെയും എന്താണ് സിനിമ മോശമായി വിലയിരുത്തപ്പെടുന്നത്? കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തെയും അതിലൂടെ ഒളിച്ചു കടത്തപ്പെടുന്ന ജാതിയെയും സിനിമയാക്കിയാൽ ആ സിനിമയെ അക്രമിക്കും എന്ന പതിവ് രീതി തന്നെയല്ലേ? ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിനും ഈടയ്ക്കും കിട്ടിയ അതേ വെട്ട് തന്നെയല്ലേ ചാവേറിനും കിട്ടുന്നത്!ഒരു പാർട്ടിയുടെ കൊടി കാണിക്കാതെ, മുദ്രാവാക്യം വിളിയില്ലാതെ, ഒരു സാദൃശ്യ ചിത്രം പോലും കാണിക്കാതെ യാഥാർത്ഥ്യത്തെ വിളിച്ചു പറയുമ്പോഴും ഇത് ഞങ്ങളെക്കുറിച്ചല്ലേ എന്ന് പറഞ്ഞ് ചാടി വെട്ടിയിടുന്നു സിനിമയെ.

 

ഇത് ഒരു രാഷ്ട്രീയ സിനിമയല്ല, എങ്കിലും ശക്തമായ രാഷ്ട്രീയം സംവദിക്കുന്നുണ്ട് മനോഹരമായി തന്നെ. നല്ല സിനിമയാണെങ്കിൽ റിവ്യു ചെയ്ത് ഡീഗ്രേഡ് ചെയ്യാൻ പറ്റില്ലായെന്ന് ചിന്തിക്കുന്നവർക്കുള്ള ഓർമ്മപ്പെടുത്തലാണ് ഈ സിനിമ.ഒടിടിയില്‍ വന്നിട്ട് , 'അയ്യോ ഇത്ര നല്ല ഒരു സിനിമയുടെ തിയറ്റർ എക്സ്പിരിയൻസ് നഷ്ടമായല്ലോ' എന്ന കുറ്റബോധം തോന്നാതിരിക്കണമെങ്കിൽ പടം തിയറ്ററിൽ പോയി കാണു. ടിനു പാപ്പച്ചന്റെയും-ജോയ് മാത്യുവിന്റെയും 'ബോംബ്' ആ കിണറ്റിൽ കിടന്ന് നന്നായി പൊട്ടിയിട്ടുണ്ട്, അപ്പോൾ കിണറ്റിൽ നിന്ന് പുറത്തേക്ക് തെറിച്ച പാമ്പിനെയും പഴുതാരയേക്കാളും വിഷമുള്ള ചില മനുഷ്യരുടെ വിഷത്തെ അതിജീവിച്ച് ചാവേർ കാലത്തെ പൊരുതി തോല്പ്പിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസ് എൻ്റെർടൈനർ ചിത്രം ലോ ആൻഡ് ഓർഡർ; മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജിലൂടെ ടൈറ്റിൽ പ്രകാശനം നിർവ്വഹിച്ചു!!!  (10 minutes ago)

ഗീനാ കുമാരിയെ തൂക്കാൻ RC..ഒരു മുഴം മുന്നേ എറിഞ്ഞ് ED 29 ന് കൊച്ചിയിൽ എത്തണം പ്രോസിക്യൂട്ടർ പണി തെറിക്കും..?  (15 minutes ago)

അയ്യോ എന്നെ ഒറ്റക്കാക്കി നീ പോയല്ലോ...!ഭാര്യയുടെ ചിതറിയ ശരീരം കോരിയെടുത്ത് പൊട്ടി കരഞ്ഞ് ഭർത്താവ്..!!  (20 minutes ago)

വിവാഹം കഴിഞ്ഞിട്ട് 10 ദിവസം മാത്രം, ഹണിമൂൺ ശ്രീലങ്കയിൽ തന്നെ മതി,സ്കൂബ ഡൈവിങ്ങിനിടെ വരൻ മരിച്ചു  (25 minutes ago)

ഫിഫ വേൾഡ് കപ്പ് 2026; ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായി ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക് ആന്തം പ്രകാശനം ചെയ്തു!!  (32 minutes ago)

ആരതിയെ അടിച്ച് കൊന്ന് കെട്ടിതൂക്കിയത്..!ഭർത്താവിന്റെ വൃത്തികേട് കൺമുന്നിൽ കണ്ട് അവൾ.. എല്ലാ തെളിവും അമ്മയുടെ കൈയിൽ..!  (37 minutes ago)

കേരളത്തിൽ തിരഞ്ഞടുപ്പ് മത്സരം NDA യും ഇൻഡി സഖ്യവും തമ്മിൽ എന്ന രീതിയിലേക്ക് മാറുന്നു; ബിജെപി ഭരണ സമിതി മാറേണ്ടത് സിപി എമ്മിൻ്റെ ആവശ്യമായി മാത്രം മാറിയിരിക്കുന്നു; ആരോപണവുമായി ബിജെപി സിറ്റി ജില്ലാ അദ്ധ  (52 minutes ago)

അഴിമതി നടത്തിയ മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ യു.ഡി.എഫും ഒരു വിഭാഗം മാധ്യമങ്ങളും വസ്‌തുതാവിരുദ്ധമായ പ്രചാരണങ്ങള്‍ നടത്തുന്നു; ആരോപണവുമായി സി.പി.ഐ.എം  (58 minutes ago)

ഓപ്പറേഷന്‍ തൂഫാൻ; 109 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; 4471 അറസ്റ്റുകള്‍ രേഖപ്പെടുത്തി  (1 hour ago)

ഈ മഹതിയെ കഴിഞ്ഞ പത്ത് വർഷങ്ങൾക്കിടയിൽ ഞാൻ നേരിട്ട് കണ്ടത് തൃപ്പൂണിത്തുറ വനിതാ സെല്ലിൽ വെച്ച് മാത്രമാണ്; മറ്റ് എവിടെയെങ്കിലും വെച്ച് കണ്ടതായി തെളിയിക്കാൻ പരസ്യമായി വെല്ലുവിളിക്കുന്നു; നുണകൾ മെനയാനുള്ള  (1 hour ago)

അൻസിബയെ ജിഹാദി എന്ന് വിളിച്ചാണ് അവർ അപമാനിച്ചത്; അൻസിബയുടെ ആരോപണങ്ങൾക്ക് ലക്ഷ്മിപ്രിയ കൊടുത്ത മറുപടി അവൾ കള്ള് കുടിക്കും അൻസിബയെ കാണാൻ ഏതോ പുരുഷൻ 4 മണിക്ക് വന്നു എന്നൊക്കെയാണ്; ഇത് ഈ രാജ്യത്ത് നിയമവിര  (1 hour ago)

വിലങ്ങാട് വനത്തിനുള്ളില്‍ കയറിയ യുവാക്കള്‍ക്കെതിരെ കേസെടുത്തു  (1 hour ago)

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി ജൂലായ് 3ന് തിയ്യറ്ററുകളില്‍ എത്തും  (1 hour ago)

ആരോഗ്യപരമായി വളരെയധികം വീക്കാണ് രേണു; കീമോ ഒക്കെ കഴിയുമ്പോള്‍ ഫുഡിനോട് വെറുപ്പാണ്; ഭയങ്കരമായിട്ടുള്ള വേദനയും, ഛര്‍ദ്ദിയും, വയറിളക്കവുമുണ്ട്; രേണുവിന്റെ ഇപ്പോഴത്തെ അവസ്ഥ  (2 hours ago)

എക്സാലോജിക്-സിഎംആര്‍എല്‍ മാസപ്പടി വിവാദം; വീണാ അറസ്റ്റിലായാൽ പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണമെന്ന് സിപിഎം  (2 hours ago)

Malayali Vartha Recommends