ഏഷ്യൻ ഗെയിംസിൽ 107 മെഡൽ എന്ന ഇന്ത്യയുടെ എക്കാലത്തെയും മികച്ച പ്രകടനം; അഭിനന്ദിച്ച് പ്രധാനമന്ത്രി

ഏഷ്യൻ ഗെയിംസിൽ 107 മെഡൽ എന്ന ഇന്ത്യയുടെ എക്കാലത്തെയും മികച്ച പ്രകടനത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു. കളിക്കാരുടെ അചഞ്ചലമായ നിശ്ചയദാർഢ്യത്തെയും, ഉത്സാഹത്തേയും, കഠിനാധ്വാനത്തെയും ശ്രീ മോദി പ്രശംസിച്ചു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
“ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ചരിത്ര നേട്ടം!
കഴിഞ്ഞ 60 വർഷത്തിനിടയിലെ എക്കാലത്തെയും മികച്ച പ്രകടനമായ 107 മെഡലുകൾ നമ്മുടെ കായികതാരങ്ങൾ നേടിയതിൽ രാജ്യം മുഴുവൻ ആഹ്ളാദത്തിലാണ്.
നമ്മുടെ കളിക്കാരുടെ അചഞ്ചലമായ നിശ്ചയദാർഢ്യവും അക്ഷീണമായ പ്രയത്നവും, കഠിനാധ്വാനവും രാജ്യത്തിന്റെ അഭിമാനമുയർത്തി. അവരുടെ വിജയങ്ങൾ നമ്മൾക്ക് ഓർക്കാനുള്ള നിമിഷങ്ങൾ നൽകുകയും, നമ്മളെയെല്ലാം പ്രചോദിപ്പിക്കുകയും, കഴിവിനോടുള്ള നമ്മുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha






















