വാ തുറന്നു വെളിവില്ലായ്മ പറഞ്ഞു;ആരോഗ്യമന്ത്രിയെ വെളുപ്പിക്കാന്‍ നോക്കീതാ ഒത്തില്ല,മുഖ്യമന്ത്രിയുടെ ന്യായീകരണം അപഹാസ്യം വിഡി സതീശന്‍ എടുത്ത് കുടഞ്ഞു,ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ അത് സി.പി.എമ്മില്‍ നിന്ന് തന്നെ,കിട്ടിയോ ഇല്ല മുഖ്യമന്ത്രി ചോദിച്ച് വാങ്ങി

തുറക്കാതിരുന്ന് മുഖ്യമന്ത്രിയൊന്ന് വാ തുറന്നു. പറഞ്ഞത് മണ്ടത്തരം പ്രതിപക്ഷം എടുത്ത് ഉടുത്തു. ആരോഗ്യ മന്ത്രി വീണ ജോര്‍ജജിന്റെ പിടിപ്പുകേട് വന്‍ ചര്‍ച്ചയായിരിക്കെ. അതിനെ വെളുപ്പിച്ചോണ്ട് വന്നതാ പക്ഷെ ഒത്തില്ല. ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ കൈക്കൂലി ആരോപണം ഗൂഢാലോചനയാണ്. അതിന് പിന്നില്‍ ചില വ്യക്തികളും മാധ്യമങ്ങളുമാണ്. ഇതായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍
മന്ത്രി ഓഫീസിനെതിരേ ഗൂഢാലോചന ഉണ്ടെങ്കില്‍ പിന്നില്‍ എല്‍ഡിഎഫുകാര്‍ തന്നെയെന്ന് വിഡി സതീശന്‍ മറുപടി കൊടുത്തു. സ്വന്തം വകുപ്പിനെ വെച്ച് തട്ടിപ്പ് നടത്തിയാലും മന്ത്രി അറിയില്ല ഇനിയിപ്പോള്‍ അറിഞ്ഞാലോ ഒരു കൂസലുമില്ല.
മുഖ്യമന്ത്രിയുടെ ന്യായീകരണം അപഹാസ്യമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ പരിഹസിച്ചു. നിയമനത്തട്ടിപ്പും കൈക്കൂലി ഇടപാടും നടന്നിട്ടുണ്ടെന്ന് ഇതിനകം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ അത് സി.പി.എമ്മില്‍ നിന്നും ഇടതുമുന്നണിയില്‍ നിന്നുമാകുമെന്നും അദ്ദേഹം ആരോപിച്ചു. പിടിയിലായവരും ഒളിവിലുള്ളവരുമൊക്കെ മുഖ്യമന്ത്രിയുടെ പാര്‍ട്ടിയിലും മുന്നണിയിലുമൊക്കെ ഉള്‍പ്പെട്ടവരാണ്. അല്ലാതെ മുഖ്യമന്ത്രി പറയുന്നത് പോലെ ചില വ്യക്തികളും മാധ്യമങ്ങളും അല്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യപ്രതിയെന്ന് പോലീസ് പറയുന്ന അഖില്‍ സജീവ് ആരാണ്? സി.ഐ.ടി.യു. പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയായിരുന്ന ഇയാള്‍ നേരത്തെയും തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് ജില്ലയിലെ ഉത്തരവാദിത്തപ്പെട്ട സി.പി.എം. നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇയാള്‍ക്ക് ഇപ്പോഴും സി.പി.എം. നേതാക്കളുമായി അടുത്ത ബന്ധം ഉണ്ട്. അഖില്‍ സജീവിന്റെ സംരക്ഷകര്‍ ആരൊക്കെയാണ് എന്നത് കൂടി അന്വേഷിക്കണം. അപ്പോള്‍ ആരാണ് ഗൂഢാലോചന നടത്തിയതെന്ന് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. യാഥാര്‍ഥ്യങ്ങളൊക്കെ പൊതുസമൂഹത്തിന് മുന്നില്‍ നിലനില്‍ക്കെയാണ് മുഖ്യമന്ത്രി പാര്‍ട്ടി അണികള്‍ക്ക് മുന്നില്‍ ഗൂഡാലോചനാ സിദ്ധാന്തം അവതരിപ്പിച്ചത്. യുക്തിരഹിതമായ കള്ളം പറഞ്ഞാലും കൈ അടിക്കുന്ന പാര്‍ട്ടി അണികളുടെ മനോനിലയല്ല ബഹുഭൂരിപക്ഷം വരുന്ന പൊതുസമൂഹത്തിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഓഫിസിനെതിരെ ഗൂഢാലോചന നടന്നുവെന്നും അതിന്റെ ഭാഗമായാണ് വാര്‍ത്തകള്‍ വന്നതെന്ന് ബോധ്യപ്പെട്ടുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നില്‍ വ്യക്തികളും മാധ്യമ സ്ഥാപനങ്ങളുമുണ്ട്. അത് വ്യക്തമായിട്ടുണ്ട്. ഇത്തരം വാര്‍ത്തകള്‍ക്ക് അധികകാലം ആയുസുണ്ടാകില്ല. അവക്കെല്ലാം അല്‍പായുസ് മാത്രമെയുണ്ടാകൂ മുഖ്യമന്ത്രി പറഞ്ഞത്. ഇല്ലാത്ത കഥവെച്ചാണ് ആരോഗ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കുന്നത്. ഇത്തരം ഗൂഢാലോചന ആദ്യത്തേതോ ഒടുവിലത്തേതോ അല്ല. ആരോഗ്യ വകുപ്പിന്റെത് മികച്ച പ്രവര്‍ത്തനമാണ്. അടുത്ത കാലത്ത് നിപ വന്നപ്പോഴടക്കം നല്ല പ്രവര്‍ത്തനമാണ് ആരോഗ്യവകുപ്പും മന്ത്രിയും നടത്തിയത് പിണറായി പറഞ്ഞത്.
അഖില്‍ സജീവിന് പാര്‍ട്ടിയുമായ് നലല് ബന്ധം ഉണ്ട്. ഇതിന് മുന്‍പ് പലവട്ടവും തട്ടിപ്പ് നടത്തിയിട്ടുള്ള ആളാണ് അഖില്‍ സജീവ്. 2022ല്‍ സിഐടിയു പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫിസ് സെക്രട്ടറിയായിരിക്കെ സംഘടനയില്‍ നിന്നു 3.60 ലക്ഷം രൂപ തട്ടിയെടുത്തത്. അതിന് മുന്‍പും പാര്‍ട്ടി പ്രിവിലേജ് ഉപയോഗിച്ച് പല തട്ടിപ്പുകളും ഇയാള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ ഒരിക്കല്‍ പോലും ഇയാള്‍ പിടിക്കപ്പെട്ടില്ല. ആരോഗ്യ മന്ത്രിയുടെ ഓഫീസുമായ് ബന്ധപ്പെട്ട തട്ടിപ്പ് വിവരം പുറത്ത് വന്നതോടെ സംഭവം വന്‍ വിവാദമായതോടെയാണ് ഇയാള്‍ക്കെതിരെ അന്വേഷമം വരുന്നത്. പാര്‍ട്ടിക്കാരില്‍ പലരും ഇയാളുടെ തട്ടിപ്പിന്‍രെ പങ്കുപറ്റിയിട്ടുണ്ട്. അപ്പോഴും മുഖ്യമന്ത്രി വന്ന് നിന്ന് പ്രതിപക്ഷത്തേയും മാധ്യമങ്ങളേയും വെല്ലുവിളിക്കുന്നത്.
https://www.facebook.com/Malayalivartha






















