പരീക്ഷപ്പേടി മാറാന്‍ അര്‍ച്ചന ചെയ്യാന്‍ ക്ഷേത്രത്തിലെത്തിയ പെണ്‍കുട്ടിക്കെതിരെ പീഡനശ്രമം... പൂജാരിക്ക് 8 വര്‍ഷം കഠിന തടവും 35000 രൂപ പിഴയും, വിചാരണ വേളയില്‍ പ്രതി താന്‍ പ്രാണിക് ഹീലിംഗ് എന്ന ചികിത്സയാണ് നടത്തിയതെന്ന പ്രതിരോധ വാദം കോടതി തള്ളി

പരീക്ഷപ്പേടി മാറാന്‍ അര്‍ച്ചന ചെയ്യാന്‍ ക്ഷേത്രത്തിലെത്തിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പോക്‌സോ കേസില്‍ പൂജാരിക്ക് 8 വര്‍ഷം കഠിന തടവും 35000 രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം പോക്‌സോ പ്രത്യേക കോടതിയാണ് പൂജാരിയെ ശിക്ഷിച്ചത്.
വിചാരണ വേളയില്‍ പ്രതി താന്‍ പ്രാണിക് ഹീലിംഗ് എന്ന ചികിത്സയാണ് നടത്തിയതെന്ന പ്രതിരോധ വാദം തള്ളിക്കൊണ്ടാണ് ജഡ്ജി എം. പി. ഷിബു പ്രതിക്ക് ശിക്ഷ വിധിച്ചത്.
പരീക്ഷ പേടിക്ക് പരിഹാരം തേടി ക്ഷേത്രത്തിലെത്തിയ പെണ്‍കുട്ടിയെ ക്ഷേത്ര പൂജാരി തന്നെ ക്ഷേത്രത്തിലെ പൂജാരിയുടെ വിശ്രമ കേന്ദ്രത്തില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് വിചാരണയില്‍ തെളിഞ്ഞതിനാല്‍ പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് വിധിന്യായത്തില്‍ കോടതി വ്യക്തമാക്കി.
ഈഞ്ചക്കല്‍ സുബാഷ് നഗറിലുള്ള ക്ഷേത്രത്തില്‍ പൂജാരിയായ മണിയപ്പന്‍ എന്നും മണിയന്‍ പിള്ളയെന്നും മണിപ്പോറ്റിയെന്നും അറിയപ്പെടുന്ന മണിസ്വാമി (55) യെയാണ് ശിക്ഷിച്ചത്. പ്രതി ബാലരാമപുരം പെരിങ്ങമല സ്വദേശിയാണ്. 2020 ഫെബ്രുവരി 15 നാണ് പൂജാരി അറസ്റ്റിലായത്. സംഭവത്തിന് ഒരാഴ്ച മുന്‍പാണ് അമ്മയ്‌ക്കൊപ്പം പരീക്ഷ പേടി മാറ്റാന്‍ ആവശ്യമായ പൂജ വേണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയും അമ്മയും ക്ഷേത്രത്തില്‍ എത്തിയത്.
എന്നാല്‍ തിരക്കായതിനാല്‍ നാല് ദിവസത്തിന് ശേഷം വരാന്‍ പൂജാരി നിര്‍ദേശിച്ചു. അത് അനുസരിച്ച് പൂജാരി പറഞ്ഞ ദിവസം പെണ്‍കുട്ടി ഒറ്റയ്ക്കാണ് ക്ഷേത്രത്തില്‍ അര്‍ച്ചന നടത്താന്‍ എത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിയെ പൂജ കഴിഞ്ഞ് മറ്റു ഭക്തജനങ്ങള്‍ പിരിഞ്ഞ് പോയി ക്ഷേത്ര നട അടയ്ക്കും വരെ പൂജാരി മാറ്റി നിര്‍ത്തി.
ശേഷം ശ്രീകോവിലിന് പിന്നിലുള്ള ഇരുനില കെട്ടിടത്തിലേക്ക് കൊണ്ടുപോയി ഓഫീസിന് മുകളിലുള്ള പൂജാരിയുടെ മുറിയില്‍ എത്തിച്ച് പെണ്‍കുട്ടിയെ ഉപദ്രവിച്ചു. അവിടെ നിന്നും ഇറങ്ങിയോടിയ പെണ്‍കുട്ടി വീട്ടുകാരെ വിവരം അറിയിച്ചു. വീട്ടുകാര്‍ ഫോര്‍ട്ട് പൊലീസില്‍ നല്‍കിയ പരാതി അനുസരിച്ച് പിന്നീട് പോക്‌സോ നിയമം ചുമത്തി മണിസ്വാമിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഫോര്‍ട്ട് പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ സജു എബ്രഹാം ചാര്‍ജ് ചെയ്ത കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അജിത് പ്രസാദ് ഹാജരായി.
https://www.facebook.com/Malayalivartha

























