കുണ്ടമൺകടവിന് സമീപം നിർത്തിയിട്ടിരുന്ന പ്രൈവറ്റ് ബസ്സിനുള്ളിൽ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ

കുണ്ടമൺകടവ് പാലത്തിന് സമീപം നിർത്തിയിട്ടിരുന്ന പ്രൈവറ്റ് ബസ്സായ സൂര്യബസ്സിനുള്ളിൽ ബസ്സ് ഡ്രൈവറെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി.
വട്ടിയൂർക്കാവ് മരുതംകുഴി സ്വദേശിയും ഡ്രൈവറുമായ പ്രശാന്തിനെ(32)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ച് മൃതശരീരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
ഭാര്യയുമായി അകന്ന്കഴിയുന്ന പ്രശാന്ത് ഇതിന് മുമ്പ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.
https://www.facebook.com/Malayalivartha

























