കസ്റ്റംസ് ഉദ്യോഗസ്ഥന്‍ ഓടിച്ച കാര്‍ ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

കസ്റ്റംസ് ഉദ്യോഗസ്ഥന്‍ ഓടിച്ച കാര്‍ ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. പത്തനംതിട്ട മാരാമണ്‍ ചെട്ടിമുക്ക് പൂവണ്ണുനില്‍ക്കുന്നതില്‍ ഏബ്രഹാം മാത്യുവിന്റെയും ബിജിയുടെയും മകന്‍ വിനയ് മാത്യുവാണ് (22) മരിച്ചത്.
രാത്രി 2.10 യോടെ വില്ലിങ്ഡന്‍ ദ്വീപിലെ ഇന്ദിരാഗാന്ധി റോഡിലായിരുന്നു അപകടം നടന്നത്. കാറില്‍ ഉണ്ടായിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരെ ഹാര്‍ബര്‍ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
യുപി സ്വദേശി പങ്കജ് കുമാര്‍ (35), അന്തരീക്ഷ് ധാകര്‍ (23) എന്നിവരാണ് കാറില്‍ ഉണ്ടായിരുന്നത്. ഇരുവരെയും 14 ദിവസത്തേക്ക് കോടതി റിമാന്‍ഡിലാക്കി. ഇരുവരും മദ്യലഹരിയില്‍ ആയിരുന്നെന്നു പരിശോധനയില്‍ തെളിഞ്ഞതായി ഹാര്‍ബര്‍ എസ്‌ഐ സി ആര്‍ സിങ്.
മട്ടാഞ്ചേരി ഹാള്‍ട്ട് ഭാഗത്ത് നിന്ന് വന്ന കാര്‍ എതിര്‍ദിശയില്‍ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വിനയ് 30 മീറ്ററോളം അകലേക്ക് തെറിച്ചു വീണു.
ഗുരുതരമായി പരുക്കേറ്റ വിനയ് സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചു. വില്ലിങ്ഡന്‍ ദ്വീപിലെ ട്രൈഡന്റ് ഹോട്ടലില്‍ ഫ്രണ്ട് ഓഫിസ് ജീവനക്കാരനായ വിനയ് മാത്യു ജോലി കഴിഞ്ഞു മടങ്ങുമ്പോഴാണ് അപകടം നടന്നത്.
"
https://www.facebook.com/Malayalivartha

























