ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി.... പത്തനംതിട്ട കുന്നന്താനത്ത് പുലര്‍ച്ചെയോടെയാണ് സംഭവം

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. പത്തനംതിട്ട കുന്നന്താനത്ത് പുലര്‍ച്ചെയോടെയാണ് സംഭവമുണ്ടായത്. കുന്നന്താനം സ്വദേശി വേണുക്കുട്ടനാണ് ഭാര്യ ശ്രീജയെ കൊലപ്പെടുത്തിയത്.
കീഴ് വായ്പുര് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ ആരംഭിച്ചു. ചങ്ങനാശേരിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരിയാണ് ശ്രീജ. പ്രവാസിയായിരുന്ന വേണുക്കുട്ടന്‍ ജോലി വിട്ട് അടുത്തിടെയാണ് നാട്ടില്‍ വന്നത്.
കുടുംബപ്രശ്നങ്ങളെത്തുടര്‍ന്ന് എട്ടുമാസമായി ദമ്പതിമാര്‍ വേര്‍പിരിഞ്ഞാണ് താമസിച്ചു വരുന്നത്. വേണുവിന് ഗള്‍ഫിലായിരുന്നു ജോലി. ശ്രീജ തെങ്ങണയില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ്. ദമ്പതിമാര്‍ക്ക് ആറാംക്ലാസില്‍ പഠിക്കുന്ന ഒരു മകളുണ്ട്.
https://www.facebook.com/Malayalivartha

























