മണക്കാട് കൂട്ടായ്മ കവര്‍ച്ചാ കേസ് ... തലസ്ഥാനത്തെ കുപ്രസിദ്ധ ഗുണ്ടയും കാപ്പ കേസ് പ്രതിയുമായ 'കരുമാടിക്കുട്ടന്‍' എന്ന സജിത്തടക്കം 3 പ്രതികള്‍ക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

മണക്കാട് ഫോര്‍ട്ട് കൂട്ടായ്മ കവര്‍ച്ചാ കേസില്‍ തലസ്ഥാനത്തെ കുപ്രസിദ്ധ ഗുണ്ടയും കാപ്പാ കേസ് പ്രതിയുമായ 'കരുമാടിക്കുട്ടന്‍' എന്ന സജിത്തടക്കം 3 പ്രതികള്‍ക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതിയായ അസി.സെഷന്‍സ് കോടതിയുടേതാണുത്തരവ്.
സജിത്തടക്കം 3 പ്രതികളെ സിസംബര്‍ 20 നകം അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാന്‍ സബ് ജഡ്ജി ജി. ഹരീഷ് ഫോര്‍ട്ട് പോലീസ് അസി.കമ്മീഷണറോടു അരവിട്ടു. മണക്കാട് കരിമഠം കോളനിയില്‍ ടി.സി. 39/1832ല്‍ ഹൗസ് നമ്പര്‍ 140ല്‍ ഹമീദിന്റെ മകന്‍ കരുമാടിക്കുട്ടനെന്ന സജിത്ത് (22) , സനോഫര്‍ , ഷാനവാസ് എന്നിവരെയാണ് അറസ്റ്റ് ചെയ്യേണ്ടത്. നാലാം പ്രതി അജിത് കോടതിയില്‍ ഹാജരായിരുന്നു.
2018 ലാണ് സംഭവം നടന്നത്.
മണക്കാട് സ്വദേശിയെ മര്‍ദ്ദിച്ച് ദേഹോപദ്രവമേല്‍പ്പിച്ച് സ്വര്‍ണ്ണമാല കവര്‍ന്ന കേസിലാണ് കോടതി വാറണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. 2015 - 2018 മൂന്നു വര്‍ഷക്കാലയളവില്‍ 94 കാരിയെ ഭീഷണിപ്പെടുത്തി കമ്മല്‍ പറിച്ചെടുത്ത കേസ്, യുവതിയെ ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും എതിര്‍ത്തപ്പോള്‍ വസ്ത്രങ്ങള്‍ വലിച്ചുകീറി അപമാനിക്കുകയും ചെയ്ത കേസ് , തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ ജീവനക്കാരെ ആക്രമിച്ച് പണമടങ്ങിയ ബാഗ് തട്ടിയെടുത്ത കേസും ഇയാള്‍ക്കെതിരെയുള്ളതായി പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു.
2018 ഡിസംബര്‍ 21 ന് ഗുണ്ടാ ആക്റ്റ് പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ ജീവനക്കാരെ ആക്രമിച്ച് പണമടങ്ങിയ ബാഗ് തട്ടിയെടുത്ത കേസിലാണ് സിറ്റി പൊലീസ് കമ്മിഷണറുടെ പ്രത്യേക പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. 2015 -18 മൂന്നു വര്‍ഷത്തിനുള്ളില്‍ നാല് മേജര്‍ കേസുകളില്‍ പ്രതിയായ ഇയാളെ ജില്ലാ കളക്ടറുടെ കാപ്പാ കരുതല്‍ തടങ്കല്‍ അറസ്റ്റ് ഉത്തരവ് പ്രകാരമാണ് പിടികൂടിയത്.
പ്രായപൂര്‍ത്തിയാകും മുമ്പും നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയായിരുന്നു. ഫോര്‍ട്ട് അസി. കമ്മിഷണര്‍ ദിനില്‍, ഇന്‍സ്പെക്ടര്‍ അജിചന്ദ്രന്‍, എസ്.ഐ ഷാജിമോന്‍, ഇ.എസ്.ഐ ഫ്രാന്‍സോ, പൊലീസുകാരായ ബിജു, ശ്രീജിത്ത് എന്നിവരാണ് അറസ്റ്റ് ചെയ്തത്.
2015 ല്‍ നടന്ന ഫോര്‍ട്ട് കവര്‍ച്ചാ കേസില്‍ സജിത് , സമീര്‍ , രഞ്ജിത് എന്നിവര്‍ക്കെതിരെ തിരുവനന്തപുരം നാലാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് ശ്വേതാ ശശികുമാര്‍ മുമ്പാകെ വിചാരണ ആരംഭിച്ചു. സാക്ഷികളെ നവംബര്‍ 17 ന് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു.
"
https://www.facebook.com/Malayalivartha

























