ജീപ്പിന് പിന്നില്‍ സ്‌കൂട്ടറിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

ജീപ്പിന് പിന്നില്‍ സ്‌കൂട്ടറിടിച്ച് വിദ്യാര്‍ഥി മരിച്ചു. കാസര്‍കോട് പൈവളികെ ലാല്‍ബാഗിന് സമീപം ഇബ്രാഹിം മൊയ്തീന്‍ - ഫാത്തിമ ദമ്പതികളുടെ മകനും ഉപ്പള തഹാനി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയുമായ ഇഫ്രാസ് (16) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 11 മണിയോടെ വീടിന് അഞ്ഞൂറ് മീറ്റര്‍ അകലെയാണ് അപകടം നടന്നത്.
പള്ളിയിലെ ഇമാമിന് ഭക്ഷണം നല്‍കാന്‍ മറ്റൊരാളോടൊപ്പം സ്‌കൂട്ടറില്‍ പിന്നിലിരുന്ന് പോയതായിരുന്നു ഇഫ്രാസ്. മുമ്പില്‍ പോവുകയായിരുന്ന ജീപ്പ് വളവില്‍ പെട്ടെന്ന് ബ്രേക്കിട്ടതാണ് അപകടകാരണമെന്ന് പറയപ്പെടുന്നു.
സഹോദരങ്ങള്‍: ഇഫത്, ഇഫ്താഹ്, ഇഫ്‌ലാഹ്. മൃതദേഹം മംഗല്‍പാടി താലൂക്ക് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























