Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

'സൂര്യൻ ഉച്ചത്തിൽ ഉദിച്ചു നിൽക്കുന്ന ഒരു പട്ടാപകൽ സമയത്ത്, പത്തമ്പത്ത് ന്യൂസ് ചാനൽ ക്യാമറകളുടെ കഴുകൻ കണ്ണുകളുടെ മുൻപിൽ, ശത്രുതയോടെ തന്നെ കിഴങ്ങൻ ചോദ്യങ്ങൾ ചോദിക്കുന്ന ചില മാധ്യമ പ്രവർത്തകരുടെ കൺമുൻപിൽ വച്ച്...'സുരേഷ് ഗോപിക്ക് വേണ്ടി ഒടുവിൽ പൊട്ടിത്തെറിച്ച് ആ നടനും...

05 NOVEMBER 2023 11:30 AM IST
മലയാളി വാര്‍ത്ത

നിരന്തരമായി ഇടത് മാദ്ധ്യമ പ്രവർത്തകരുടെ വേട്ടയാടലുകൾക്ക് വിധേയനാകുന്ന സുരേഷ് ​ഗോപിക്ക് പിന്തുണയുമായി നടൻ ദേവൻ. മാദ്ധ്യമ പ്രവർത്തകയെ കാമ കണ്ണുകളോടെ അവരുടെ ശരീരത്തിൽ കയറി പിടിച്ചു എന്ന് ആര് ആരോപിച്ചാലും അതു വിശ്വസിക്കാൻ ഒരു മലയാളിയെയും കിട്ടില്ല എന്ന് ദേവൻ തുറന്നടിച്ചു. സുരേഷ് ഗോപിക്ക് ശക്തമായ പിന്തുണ നൽകേണ്ട ഉത്തരവാദിത്വം തനിക്കുണ്ടെന്ന് വിശ്വസിക്കുന്നുവെന്നും ദേവൻ പറഞ്ഞു.‘സൂര്യൻ ഉച്ചത്തിൽ ഉദിച്ചു നിൽക്കുന്ന ഒരു പട്ടാപകൽ സമയത്ത്, പത്തമ്പത്ത് ന്യൂസ് ചാനൽ ക്യാമറകളുടെ കഴുകൻ കണ്ണുകളുടെ മുൻപിൽ, ശത്രുതയോടെ തന്നെ കിഴങ്ങൻ ചോദ്യങ്ങൾ ചോദിക്കുന്ന ചില മാദ്ധ്യമ പ്രവർത്തകരുടെ കൺമുൻപിൽ വച്ച്, പൊതു ജനങ്ങളുടെ മുൻപിൽ വച്ച്, സുരേഷ് ഗോപി ഒരു മാദ്ധ്യമ പ്രവർത്തകയായ സഹോദരിയെ ദുരുദ്ദേശത്തോടെ,

 

കാമ കണ്ണുകളോടെ അവരുടെ ശരീരത്തിൽ കയറി പിടിച്ചു എന്ന് ആര് ആരോപിച്ചാലും, അത് വിശ്വസിക്കാൻ ഒരു മലയാളിയെയും കിട്ടില്ല. പ്രത്യേകിച്ച് സ്ത്രീകളായ മലയാളികളെ. ജാതി മത രാഷ്‌ട്രീയ വ്യത്യാസമില്ലാതെ അവർ സുരേഷ് ഗോപിയോടൊപ്പമുണ്ട്. നീതി ന്യായ ബോധമുള്ള ഒരു കോടതിയും ഇത് അംഗീകരിക്കില്ല’.‘ഉർവശി ശാപം ഉപകാരമായി സുരേഷ് ഗോപിക്ക്. സുരേഷ് ഗോപി എന്ന രാഷ്‌ട്രീയ നായകന് കൂടുതൽ ആരാധകരെയും കൂടുതൽ വിശ്വാസ്യതയും പൊതുജന പിന്തുണയും സ്നേഹവും വാത്സല്യവും അത് മൂലം തൃശൂർ പാർലമെന്റ് തിരഞ്ഞെടുപ്പിൽവമ്പിച്ച ഭൂരിപക്ഷത്തോടെ ഞെട്ടിക്കുന്ന വിജയവും ഉറപ്പായി. സുരേഷ് ഗോപിക്ക് എന്നെപോലെയുള്ള ഒരുത്തന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ല’.

‘എങ്കിലും ഒരു സഹപ്രവർത്തകൻ എന്ന നിലയിലും പത്തു നാൽപ്പതു വർഷത്തെ സ്നേഹിതൻ എന്ന നിലയിലും സുരേഷ് ഗോപിയുടെ സിനിമ നായകനെതിരെ വില്ലൻ കളിച്ച സിനിമ നടനെന്ന നിലയിലും “‘അമ്മ” എന്ന സംഘടനയുടെ ഭാരവാഹി എന്ന നിലയിലും ഒരു രാഷ്‌ട്രീയ പ്രവർത്തകൻ എന്ന നിലയിലും ഈ ദൗർഭാഗ്യകരമായ സംഭവത്തിൽ സുരേഷ് ഗോപിക്ക് ശക്തമായ പിന്തുണ നൽകേണ്ട ഉത്തരവാദിത്വം എനിക്കുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ഞങ്ങൾ സുരേഷ് ഗോപിക്ക് ഒപ്പം’- ദേവൻ ഫേസ്ബുക്കിൽ കുറിച്ചു.കഴിഞ്ഞദിവസം പുറത്തിറങ്ങിയ തന്റെ ഏറ്റവും പുതിയ ചിത്രമായ ഗരുഡനെക്കുെറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനിടെ ഒരു മാധ്യമപ്രവർത്തക സുരേഷ് ഗോപി മറ്റൊരു മാധ്യമപ്രവ‌ർ‌ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തെക്കുറിച്ച് ചോദിച്ചു. തുടക്കത്തിൽ ഇതിനോട് പ്രതികരിച്ചെങ്കിലും തുടർന്നും മാധ്യമപ്രവ‌ർത്തക ചോദ്യങ്ങൾ തുടർന്നപ്പോൾ നടൻ പ്രകോപിതനാകുകയായിരുന്നു.ആളാകാൻ വരരുത് തന്നോട്, കോടതിയാണ് ഇനി നോക്കുന്നത്, ഇനി അവർ നോക്കിക്കോളും എന്നാണ് നടൻ മാധ്യമപ്രവർത്തകയോട് ദേഷ്യത്തോടെ പറഞ്ഞത്. ഇതിന് മറുപടി പറയുന്നതിനിടെ എന്ത് കോടതിയെന്ന് മാധ്യമപ്രവർത്തക ചോദിക്കുന്നു.

 

'എന്ത് കോടതിയോ? ഞാൻ തുടർന്നും സംസാരിക്കണമെങ്കിൽ അവരോട് പോകാൻ പറയൂ,ജനങ്ങൾ സിനിമ ആസ്വദിക്കുന്നു, അത് ഈശ്വരാനുഗ്രഹം തന്നെയാണ്. അത് ഞാൻ സസന്തോഷം അനുഭവിച്ച് കൊണ്ടിരിക്കുകയാണ്. ഇപ്പോഴും ഞാൻ ഒന്നും പറഞ്ഞിട്ടില്ല. എനിക്ക് പേടിയാണ്, ഒന്ന് മാറി നിൽക്കാനെ ഞാൻ പറഞ്ഞിട്ടുള്ളൂ. അതിനുള്ള അവകാശം എനിക്കില്ലേ?അതിന് ആ വാർത്താക്കച്ചവടക്കാരൻ ക്ളാസെടുത്ത് വിട്ടിരിക്കുന്ന വാചകങ്ങളൊന്നും ഇവിടെ എഴുന്നള്ളിക്കരുത്. അവർ കോടതിയെയാണ് പുച്ഛിച്ചിരിക്കുന്നത്. ഞാൻ ആ കോടതിയെ ബഹുമാനിച്ചാണ് കാത്തിരിക്കുന്നത്. എന്ത് കോടതിയെന്ന് ആർക്കെങ്കിലും പറയാൻ അവകാശമുണ്ടോ?'- സുരേഷ് ഗോപി മാധ്യമപ്രവ‌‌ർത്തകരോട് ചോദിച്ചു.എന്നാൽ ആ വീഡിയോ പുറത്തു വന്നതിന് പിന്നാലെ . അദ്ദേഹത്തിന് സപ്പോർട്ടുമായി നിരവധി ആളുകളും വരുന്നുണ്ടായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (2 minutes ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (11 minutes ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (20 minutes ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (24 minutes ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (30 minutes ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (39 minutes ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (44 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (45 minutes ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (57 minutes ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (1 hour ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (1 hour ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (1 hour ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (1 hour ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (2 hours ago)

Malayali Vartha Recommends