അട്ടക്കുളങ്ങരയിൽ യുവതിയെ ഓട്ടോയിൽവച്ച് പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ... മുട്ടത്തറ സ്വദേശി മുഹമ്മദ് ജിജാസിനെയാണ് പൊലീസ് പിടികൂടിയത്....

യുവതിയെ ഓട്ടോയിൽവച്ച് പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ. മുട്ടത്തറ സ്വദേശി മുഹമ്മദ് ജിജാസിനെയാണ് പൊലീസ് പിടികൂടിയത്.
അട്ടക്കുളങ്ങരയിൽ നിന്ന് മുപ്പത്തിയഞ്ചുകാരിയായ യുവതി ഓട്ടോ വിളിച്ച് മുട്ടത്തറയിലെ വീട്ടിലേക്ക് പോകും വഴിയായിരുന്നു പീഡനം. വെള്ളിയാഴ്ച രാത്രി പതിനൊന്ന് മണിക്കാണ് സംഭവം.
ആളൊഴിഞ്ഞ സ്ഥലത്ത് ഓട്ടോ നിർത്തിയ ഡ്രൈവർ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. പോക്സോ ഉൾപ്പെടെ മറ്റ് ഒൻപത് കേസുകളിൽ പ്രതിയാണ് മുഹമ്മദ് ജിജാസ്. യുവതി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
https://www.facebook.com/Malayalivartha

























