യു.പി സ്വദേശിയെ ഭീഷണിപ്പെടുത്തി പണം കവര്‍ന്ന സംഭവം, തിരുവനന്തപുരത്ത് രണ്ടുപേർ അറസ്റ്റിൽ

തിരുവനന്തപുരത്ത് യുവാവിനെ ഭീഷണിപ്പെടുത്തി പണം കവര്‍ന്ന സംഭവത്തില്‍ രണ്ടുപേർ അറസ്റ്റിൽ. ചാല ഫ്രണ്ട്സ് നഗര്‍ സ്വദേശി മുജീബ് റഹ്മാന് (49), മാധവപുരം ആബിദ മന്‍സിലില്‍ ഷംനാദ്(43) എന്നിവരാണ് അറസ്റ്റിലായത്. ഫോര്‍ട്ട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം.
ചാല ഭാവതി കോവില്‍ റോഡിനടുത്തുള്ള ജിഎംഎ കെട്ടിടത്തിൽ വാടകയ്ക്കു താമസിക്കുന്ന യു.പി സ്വദേശിയായ മുഹമ്മദ് ജാവിദാണ് പ്രതികളുടെ ആക്രമണത്തിന് ഇരയായത്. ഇയാളെ ഭീഷണിപ്പെടുത്തി 50,000 രൂപയാണ് പ്രതികള്‍ കവര്‍ന്നത്. മെഡിക്കല്‍ കോളജ് സ്റ്റേഷനിലും ഇവര്‍ക്കെതിരേ സമാന രീതിയിൽ കേസുകളുണ്ട്. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha

























