ഹോട്ടലില്‍ നിന്നും പാഴ്‌സല്‍ വാങ്ങിയ ബിരിയാണിയില്‍ കോഴിത്തല

ഹോട്ടലില്‍ നിന്നും പാഴ്‌സല്‍ വാങ്ങിയ ബിരിയാണിയില്‍ കോഴിത്തല കണ്ടെത്തിയതായി പരാതി. തിരൂര്‍ ഏഴൂര്‍ പി സി പടിയിലെ അദ്ധ്യാപിക കളരിക്കല്‍ പ്രതിഭ ഓര്‍ഡര്‍ ചെയ്ത് വീട്ടിലേക്ക് വരുത്തിയ നാല് ബിരിയാണികളിലൊന്നിലായിരുന്നു വേവിക്കാത്ത കോഴിത്തല കിട്ടിയത്. രണ്ട് ബിരിയാണി കുട്ടികള്‍ കഴിച്ചു കഴിഞ്ഞ ശേഷം മൂന്നാമത്തെ പാക്കറ്റ് പൊട്ടിച്ചപ്പോഴാണ് കോഴിത്തല കണ്ടത്.
ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. മുത്തൂരിലെ ഹോട്ടലില്‍ നിന്നാണ് യുവതി ബിരിയാണി ഓര്‍ഡര്‍ ചെയ്തത്. സംഭവത്തില്‍ തിരൂര്‍ നഗരസഭ ആരോഗ്യവിഭാഗത്തിനും ഫുഡ് സേഫ്റ്റി ഓഫീസര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. പരപ്പേരി സ്വാശ്രയകോളേജിലെ അദ്ധ്യാപികയാണ് പ്രതിഭ. വൃത്തിയാക്കുകയോ വേവിക്കുകയോ ചെയ്യാത്ത നിലയിലായിരുന്നു കോഴിത്തല ബിരിയാണിയില്‍ കിടന്നിരുന്നതെന്ന് യുവതി പറഞ്ഞു. സംഭവത്തില്‍ നടപടിയെടുക്കുമെന്ന് ഫുഡ് സേഫ്റ്റി ഓഫീസര്‍ എം എന്‍ ഷംസിയ പറഞ്ഞു.
https://www.facebook.com/Malayalivartha

























