ദയാബായിയോട് അപമര്യാദയായി പെരുമാറിയ കണ്ടക്ടറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

സാമൂഹിക പ്രവര്‍ത്തക ദയാബായിയെ കെഎസ്ആര്‍ടിസി ബസില്‍ നിന്ന് അപമാനിച്ച് ഇറക്കിവിട്ട സംഭവവുമായി ബന്ധപ്പെട്ടു വടക്കഞ്ചേരി ഡിപ്പോയിലെ കണ്ടക്ടര്‍ ആലത്തൂര്‍ കണ്ണമ്പ്ര കോലംകോട് വീട്ടില്‍ കെ.എന്‍. ഷിലന്റെ കണ്ടക്ടര്‍ ലൈസന്‍സ് മൂന്നു മാസത്തേക്കു സസ്‌പെന്‍ഡ് ചെയ്തു.
ജോയിന്റ് ആര്‍ടിഒ ജോജി പി. ജോസാണ് എംവിഐ എന്‍.കെ. ദീപു നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്. നടപടിക്കു മുന്‍പായി ഷിലനെ വിളിച്ചുവരുത്തി വിശദീകരണം ചോദിച്ചിരുന്നു. ദയാബായി മോട്ടോര്‍ വാഹന വകുപ്പിനു പരാതി നല്‍കിയിരുന്നില്ല. എന്നാല്‍, മാധ്യമ വാര്‍ത്തകളുടെയും പൊലീസിന്റെ എഫ്‌ഐആറിന്റെയും അടിസ്ഥാനത്തില്‍ ജോയിന്റ് ആര്‍ടിഒ സ്വമേധയാ അന്വേഷണം നടത്തുകയായിരുന്നു.
കണ്ടക്ടര്‍ ദയാബായിയോടു മോശമായി പെരുമാറിയതായി ബോധ്യപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു. ഡിസംബര്‍ 19-നു തൃശൂരില്‍ നിന്ന് ആലുവയ്ക്കു ടിക്കറ്റ് എടുത്ത ദയാബായിയെ ബസ് സ്റ്റാന്‍ഡ് എത്തുന്നതിനു മുന്‍പു പമ്പ് കവലയിലാണ് കണ്ടക്ടര്‍ ഇറക്കിവിട്ടത്. സംഭവം വിവാദമായതിനെ തുടര്‍ന്നു ഷിലനെയും ഡ്രൈവര്‍ എ. യൂസഫിനെയും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നിര്‍ദേശപ്രകാരം കെഎസ്ആര്‍ടിസി എംഡി സസ്‌പെന്‍ഡ് ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















