കുമ്മനം രാജശേഖരന്‍ പെരുന്നയിലെത്തി

എന്‍.എസ്.എസിനെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് തിരുത്തുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. എന്‍.എസ്.എസുമായി ഹൃദയബന്ധമാണുള്ളത്. അത് തുടരും. പ്രശ്‌നങ്ങളുണ്ടെങ്കില്‍ പറഞ്ഞുതീര്‍ക്കുമെന്നും കുമ്മനം പറഞ്ഞു. പെരുന്നയില്‍ എന്‍.എസ്.എസ് ആസ്ഥാനത്ത് എത്തിയ കുമ്മനം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. കഴിഞ്ഞദിവസം ബി.ജെ.പിയെ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പി പ്രസിഡന്റിന്റെ പ്രതികരണം.പെരുന്നയില്‍ എത്തിയ കുമ്മനം മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി. പി.കെ കൃഷ്ണദാസ്, എ.എന്‍ രാധാകൃഷ്ണന്‍ എന്നിവരടക്കമുള്ള ബി.ജെ.പി നേതാക്കള്‍ക്കൊപ്പമാണ് കുമ്മനം എത്തിയത്. ജി. സുകുമാരന്‍ നായരുമായി അല്‍പസമയം കുമ്മനം സംസാരിക്കുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















