കോഴിക്കോട് കിനാലൂര്‍ റബര്‍എസ്‌റ്റേറ്റില്‍ കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു

കോഴിക്കോട് ബാലുശേരി കിനാലൂര്‍ റബര്‍എസ്‌റ്റേറ്റില്‍ കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു. കോഴിക്കോട് നരിക്കുനി സ്വദേശിയായ രാജനാണ് കൊല്ലപ്പെട്ടത്. രാജന്റെ ഭാര്യയെ സ്വന്തമാക്കാന്‍ സഹോദരന്റെ പുത്രനാണ് കൊലപാതകം ആസൂത്രണം ചെയ്തത്. രാജന്റെ ഭാര്യയ്ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ പതിനാലിനാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. സംഭവത്തെക്കറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. രാജന്റെ ഭാര്യ രാജന്റെ സഹോദര പുത്രനുമായി പ്രണയത്തിലായിരുന്നു. ഇത് രാജന്‍ അറിയുകയും ബന്ധത്തെക്കുറിച്ച് ഭാര്യയുമായി സംസാരിക്കുകയും ചെയ്തിരുന്നു. സഹോദര പുത്രനുമായുള്ള ബന്ധത്തിന് വിലങ്ങ്തടിയായ ഭര്‍ത്താവിനെ ഒഴിവാക്കാന്‍ ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. മദ്യപിച്ച് ബോധം നഷ്ടമായ രാജനെ പെട്രാള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. രാജന്റെ മുഖം വികൃതമാക്കിയ നിലയിലായിരുന്നു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















