ആര്‍.എസ്.എസ് അടപ്പിച്ച ഇറച്ചിക്കട ഡി.വൈ.എഫ്.ഐ തുറപ്പിച്ചു

ആര്‍.എസ്.എസ് അടപ്പിച്ച ഇറച്ചിക്കട ഡി.വൈ.എഫ്.ഐ തുറപ്പിച്ചു. കഴിഞ്ഞ ദിവസം ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അടപ്പിച്ച തഴക്കര പഞ്ചായത്തിലെ കല്ലുമല മാര്‍ക്കറ്റിലെ കടയാണ് വെള്ളിയാഴ്ച ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ സംരക്ഷണത്തില്‍ തുറന്നത്.
ബുധനാഴ്ച രാവിലെ പത്തരയോടെയാണ് കടയടപ്പിച്ചത്. തുടര്‍ന്ന് കച്ചവടക്കാരനായ വഴുവാടി സ്വദേശി ജോയി വ്യാഴാഴ്ച തുറക്കാനെത്തിയില്ല. പുതുവത്സര തലേന്ന് ഇറച്ചിവാങ്ങാനെത്തിയവര്‍ വെറുംകൈയ്യോടെ മടങ്ങുകയായിരുന്നു.
ഈ വിവരം അറിഞ്ഞ് കച്ചവടക്കാരനെ കൂട്ടിയെത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കടതുറപ്പിച്ച് സംരക്ഷണം നല്‍കുകയായിരുന്നു.
ഭക്ഷണ സ്വാതന്ത്ര്യത്തിന് നേരേയുള്ള കടന്നാക്രമണം മാവേലിക്കരയില്‍ അനുവദിക്കില്ലെന്ന് സി.പി.എം ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു. ഇത്തരം പ്രകോപനങ്ങളെ എന്തുവില കൊടുത്തും ചെറുത്തു തോല്‍പിക്കുമെന്ന് ഡി.വൈ.എഫ്.ഐ മാവേലിക്കര ഏരിയാ കമ്മിറ്റിയും പ്രതിഷേധക്കുറിപ്പില്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















