എന്‍.എസ്.എസ് ജനാധിപത്യവും മതേതരത്വവും കാത്തുസൂക്ഷിക്കുന്ന പ്രസ്ഥാനം: കര്‍ദ്ദിനാള്‍ ബസേലിയസ് ക്ലിമിസ് കത്തോലിക്ക ബാവ

ജനാധിപത്യവും മതേതരത്വവും കാത്തുസൂക്ഷിക്കുന്ന പ്രസ്ഥാനമാണ് എന്‍.എസ്.എസെന്ന് കര്‍ദ്ദിനാള്‍ ബസേലിയസ് ക്ലിമിസ് കത്തോലിക്ക ബാവ പറഞ്ഞു. രാഷ്ട്രീയ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് വേണ്ടി മന്നത്ത് പദ്മാനാഭന്‍ എന്‍.എസ്.എസിനെ ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മന്നം ജയന്തി ആഘോഷങ്ങള്‍ പെരുന്നയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ക്ലിമീസ് ബാവ. ആര്‍ക്കും ദോഷം ഉണ്ടാക്കുന്ന തരത്തില്‍ എന്‍.എസ്.എസ് ഒരിക്കലും പ്രവര്‍ത്തിച്ചിട്ടില്ല. സമുദായത്തിന്റെ വളര്‍ച്ചയാണ് മന്നത്ത് പദ്മനാഭന്‍ ലക്ഷ്യമിട്ടത്. വിഭാഗീയതയെ ഒരിക്കലും അദ്ദേഹം പ്രോത്സാഹിപ്പിച്ചിരുന്നില്ല. വിഭാഗീയത നാടിന് ദോഷമാണെന്ന് തിരിച്ചറിയുകയാണ് വേണ്ടതെന്നും ക്ലിമീസ് പറഞ്ഞു. ബഹുസ്വരത നാടിന്റെ സംസ്‌കാരത്തിന്റെ ഭാഗമാണ്. അത് കാത്തുസൂക്ഷിക്കാനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എന്‍.എസ്.എസിനെ കാവി പുതപ്പിക്കാന്‍ ശ്രമിക്കേണ്ടെന്ന ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ നിലപാട് കേരളത്തിലെ ജനം ഏറ്റെടുത്തതായി തുടര്‍ന്ന് സംസാരിച്ച ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മതസൗഹാര്‍ദ്ദത്തിനും സമുദായത്തിന്റെ ഉന്നമനത്തിനും നിലകൊണ്ട വ്യക്തിയായിരുന്നു മന്നത്ത് പദ്മനാഭനെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















