രാഷ്ട്രീയ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ആര്‍.എസ്.എസുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പിണറായി

കണ്ണൂരിലെ രാഷ്ട്രീയ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ആര്‍.എസ്.എസുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. ആര്‍.എസ്.എസ് തെറ്റു തിരുത്താന്‍ തയ്യാറായാല്‍ ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്നും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
അക്രമങ്ങള്‍ അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവതിന്റെ പ്രസ്താവന ആത്മാര്‍ത്ഥതയോടെ ഉള്ളതാണെങ്കില്‍ അതിനെ സ്വാഗതം ചെയ്യുന്നുവെന്നും പിണറായി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















