വാഗമണ്‍ സിമിക്യാംപ് കേസില്‍ ഒളിവിലായ പ്രതികള്‍ക്കെതിരായ കുറ്റപത്രം എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ചു

വാഗമണ്‍ സിമിക്യാംപ് കേസില്‍ എന്‍ഐഎ അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു. ഒളിവിലായ രണ്ടു പ്രതികള്‍ക്കെതിരായ കുറ്റപത്രമാണ് കൊച്ചി എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ചത്. നിരോധിത സംഘടനയായ സിമിയുടെ ആയുധപരിശീലന ക്യാംപ് വാഗമണില്‍ സംഘടിപ്പിച്ചുവെന്നാണ് കേസ്.
കേസ് വാഗമണ്‍ തങ്ങള്‍പ്പാറയില്‍ 207 ഡിസംബറില്‍ സിമി ആയുധപരിശീലനക്യാംപ് നടത്തിയെന്ന കേസിലാണ് ദേശീയ അന്വേഷണ ഏജന്‍സി അന്തിമകുറ്റപത്രം സമര്‍പ്പിച്ചത്. ഒളിവിലായ വാസിഖ്ബില്ല, ആലം ജെബ് അഫ്രീദി എന്നീ പ്രതികള്‍ക്കെതിരായ കുറ്റപത്രമാണ് സമര്‍പ്പിച്ചത്. ഇരുവരും തീവ്രവാദ ക്യാംപില്‍ പങ്കെടുക്കുകയും തീവ്രവാദസംഘടനകളുമായി ബന്ധം പുലര്‍ത്തുകയും ചെയ്തു. ഗൂഢാലോചന, നിയമവിരുദ്ധമായി ആയുധം കൈവശം വയ്ക്കല്‍ എന്നീ കുറ്റങ്ങളും പ്രതികള്‍ക്കെതിരെയുണ്ട്. 2011 ജനുവരി 13ന് എന്‍ഐഎ ഈ കേസിലെ 30 പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
2013 ജൂലൈ 29ന് കേസിലെ പ്രതികളായ ആറുപേര്‍ക്കെതിരെ അനുബന്ധ കുറ്റപത്രവും സമര്‍പ്പിച്ചു. പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്. നിരോധിത സംഘടനയായ സിമി മധ്യപ്രദേശ് ഇന്‍ഡോറിലെ കോറലല്‍ യോഗം ചേര്‍ന്നാണ് ആയുധപരിശീലനക്യാംപ് സംഘടിപ്പിക്കാനുള്ള ഗൂഢാലോചന നടത്തിയതെന്ന് കുറ്റപത്രതതില്‍ പറയുന്നു. തോക്കുപയോഗിക്കല്‍, ബോംബ് നിര്‍മാണം , മലകയറ്റം എന്നിവ ക്യാംപില്‍പരിശീലിപ്പിച്ചിരുന്നതായും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















