കൊച്ചി മെട്രോ കോച്ചുകള്‍ റെഡി, കേരളത്തിന് കൈമാറി

കൊച്ചി മെട്രോ കോച്ചുകള്‍ ട്രാക്കിലേക്ക്. ആന്ധ്രായില്‍ നിന്നും കോച്ചുകള്‍ കൊച്ചിക്ക് യാത്ര തിരിച്ചു.റോഡുമാര്‍ഗ്ഗമാണ് കേരളത്തിലേക്ക് എത്തിക്കുന്നത്. അടുത്തമാസം മുതല്‍ പരീക്ഷണ ഓട്ടം തുടങ്ങും. എല്ലാ ആധുനിക സൗകര്യങ്ങളോടുകൂടിയ കോച്ചുകളാണ് കേരളത്തിലേക്ക് അയച്ചിരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ഈ വര്‍ഷം അവസാനമാണ് മെട്രോ പൂര്‍ണ്ണതോതില്‍ സജ്ജമാവുക. ആന്ധ്രാപ്രദേശിലെ ശ്രീസിറ്റിയില്‍ നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ കേന്ദ്ര നഗരവികസന വകുപ്പ് മന്ത്രി വെങ്കയ്യ നായിഡു കൊച്ചി മെട്രോക്കായി അല്‍സ്‌റ്റോം നിര്‍മ്മിച്ച ആദ്യ കോച്ച് രാജ്യത്തിന് സമര്‍പ്പിച്ചു. മന്ത്രി ആര്യാടന്‍ മുഹമ്മദ്, കെ.വി. തോമസ് എം.പി., എം.എല്‍. എ മാരായ ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത്, ഡി.എം.ആര്‍.സി. മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍, അല്‍സ്‌റ്റോം ഇന്ത്യ മേധാവി ഭരത് സല്‍ഹോത്ര, കെ.എം.ആര്‍.എല്‍. എം.ഡി. ഏലിയാസ് ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















