കോഴിക്കേട് വാഹനാപകടത്തില്‍ രണ്ട് അയ്യപ്പഭക്തര്‍ മരിച്ചു

കോഴിക്കേട് അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാഹനം ലോറിയുമായി കൂട്ടിയിടിച്ച് രണ്ട് അയ്യപ്പഭക്തര്‍ മരിച്ചു. കര്‍ണാടകയിലെ ബെല്‍ഗാമില്‍ നിന്നുള്ള ഭക്തസംഘത്തിലെ രണ്ടു പേരാണ് ദേശീയപാതയില്‍ തിക്കോടി എഫ്‌സിഐക്ക് സമീപമുണ്ടായ അപകടത്തില്‍ മരിച്ചത്. പുലര്‍ച്ചെ മൂന്നിനായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന മൂന്ന് മുതിര്‍ന്ന സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് പേരെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ബെല്‍ഗാം സ്വദേശികളായ താരാമതി, മഹാദേവി, ദാസമ്മ, കമലമ്മ, മല്ലികാര്‍ജുന്‍, നാഗപ്പ, ആദിനാഥ്, തഞ്ചമ്മ, കരളി, കമല എന്നിവരാണ് തീര്‍ഥാടക സംഘത്തില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം. ഇവര്‍ സഞ്ചരിച്ച കാര്‍ തമിഴ്‌നാട്ടില്‍ നിന്നും കണ്ണൂരിലേക്ക് സിമന്റുമായി പോവുകയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ അയ്യപ്പഭക്തരുടെ വാഹനം പൂര്‍ണമായും തകര്‍ന്നു. വാഹനത്തില്‍ കുടുങ്ങികിടന്ന അയ്യപ്പഭക്തരെ നാട്ടുകാരും പയ്യോളി പോലീസും വടകരയില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സും ചേര്‍ന്ന് അരമണിക്കൂര്‍ പരിശ്രമിച്ചാണ് പുറത്തെടുത്തത്. പോലീസ് വാഹനത്തിലും മറ്റ് യാത്രാവാഹനങ്ങളിലുമായി ഇവരെ ആശുപത്രികളില്‍ എത്തിക്കുകയായിരുന്നു. പോലീസ് നല്‍കിയ വിവരത്തെ തുടര്‍ന്ന് ഇവരുടെ ബന്ധുക്കള്‍ ബെല്‍ഗാമില്‍ നിന്ന് പുറപ്പെട്ടിട്ടുണ്ട്.
പയ്യോളി സിഐ കെ.സി. സുഭാഷ് ബാബു, പയ്യോളി എസ്‌ഐ ബാബുരാജ്, ഹൈവേ പോലീസ് എസ്‌ഐ എന്‍.പി. രാജന്‍ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















