കോണ്‍ഗ്രസുകാര്‍ തമ്മില്‍തല്ലിക്കോ ലീഗിന് ലീഗിന്റെ വഴി, ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ മുസ്ലീംലീഗ് ഇന്നാരംഭിക്കും

ഗ്രൂപ്പുപോരില്‍ കോണ്‍ഗ്രസുകാര്‍ പരസ്‌പരം ചെളിവാരിയെറിയുമ്പോള്‍ മുസ്ലീംലീഗ് സ്വന്തം വഴി തേടുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള മുസ്ലീംലീഗ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഇന്നാരംഭിക്കും. പൊന്നാനി മണ്ഡലം കണ്‍വന്‍ഷനോടെയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുക. പതിവില്‍നിന്ന് വിപരീതമായി സ്വന്തം നിലയിലാണ് ലീഗ് പ്രചരണങ്ങള്‍ ആരംഭിക്കുന്നത്.
മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍, കേന്ദ്രമന്ത്രി ഇ അഹമ്മദ്, കെ പി എ മജീദ്, ഇടി മുഹമ്മദ് ബഷീര്‍, ലീഗ് മന്ത്രിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ചടങ്ങില്‍ സംബന്ധിക്കും. 20 മണ്ഡലങ്ങളിലെ കണ്‍വന്‍ഷിന് ശേഷം വാര്‍ഡ് പഞ്ചായത്ത് തലത്തില്‍പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തി തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാകാനാണ് ലീഗ് നേത്യത്വത്തതിന്റെ തീരുമാനം.
മുസ്ലീംലീഗ് സ്വന്തം നിലയ്‌ക്ക് പ്രചാരണം നടത്തുമെന്ന് വളരെ നേരത്തേ പ്രഖ്യാപിച്ചതാണ്. എന്നിട്ടും യോജിച്ചൊരു പ്രചാരണത്തിന് തുടക്കം കുറിക്കാന്‍ യുഡിഎഫിനായില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ് ബുക്ക് Likeചെയ്യുക
https://www.facebook.com/Malayalivartha