Widgets Magazine
15
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയാണ് യഥാര്‍ത്ഥ കളി... പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു


കെടിയു- ഡിജിറ്റൽ വിസി നിയമന തർക്കം ശക്തമായി തുടരുന്നതിനിടെ ലോക് ഭവനിലെത്തി ഗവർണറെ കണ്ട് മുഖ്യമന്ത്രി...


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ നാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കില്ല: അപ്പീലിലെ വിധി വന്നതിന് ശേഷം തുടർ നടപടികൾ; നാളെ മുൻ‌കൂർ ജാമ്യം തള്ളിയാൽ ഉടൻ കസ്റ്റഡിയിലെടുക്കാൻ നീക്കം...


പൊലീസ് വാഹനം തകർത്തതടക്കം ചുമത്തി, പാനൂരിലെ വടിവാൾ ആക്രമണത്തിൽ അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്: സിപിഎമ്മിന്റെ അറിയപ്പെടുന്ന ഗുണ്ടകളാണ് സംഘര്‍ഷം ഉണ്ടാക്കിയതെന്ന് ഡിസിസി പ്രസിഡന്റ്...


അധികാരം തലക്ക് പിടിച്ച പെരുമാറ്റമാണ് സിപിഐഎം നേതാക്കൾക്ക്; രാഹുൽ വിഷയം വാർത്ത ആയി ! ജനങ്ങളെ അത് സ്വാധീനിച്ചു.. തുടർ ഭരണ പ്രചരണം യുഡിഎഫിന് ഗുണം ചെയ്തു: പിണറായിയ്ക്ക് നേരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ...

പാവം ശിവൻ കുട്ടി അണ്ണന് പണി കിട്ടി... കേന്ദ്രം 108 കോടി നൽകിയെന്ന് മന്ത്രി വി.ശിവൻ കുട്ടി പത്രക്കുറിപ്പ് ഇറക്കിയതാണ് പൊല്ലാപ്പായത്.... ഇത് പ്രമുഖ പത്രങ്ങൾ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചതോടെ മുഖ്യമന്ത്രി കലിപ്പിലായി...

20 NOVEMBER 2023 04:26 PM IST
മലയാളി വാര്‍ത്ത

പാവം ശിവൻ കുട്ടി അണ്ണന് പണി കിട്ടി. കുട്ടികളുടെ ഉച്ച ഭക്ഷണത്തിന് പോലും പണം നൽകാത്ത കേന്ദ്ര സർക്കാരിനെതിരെ സമാന മനസ്കരായ മുഖ്യമന്ത്രിമാരുടെ പിന്തുണയോടു കൂടി സമരം ചെയ്യുമെന്ന് മുഖ്യമന്ത്രി കാസർകോട്ട് ഗസ്റ്റ് ഹൗസിൽ പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചതിന്  പിന്നാലെ കേന്ദ്രം 108 കോടി നൽകിയെന്ന്  മന്ത്രി വി.ശിവൻ കുട്ടി പത്രക്കുറിപ്പ്  ഇറക്കിയതാണ് പൊല്ലാപ്പായത്. ഇത് പ്രമുഖ പത്രങ്ങൾ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചതോടെ മുഖ്യമന്ത്രി കലിപ്പിലായി. കോടികൾ മുടക്കി കേരളീയം സംഘടിപ്പിക്കുകയും നവകേരള സദസ് നടത്തുകയും ചെയ്യുന്ന കേരള സർക്കാരിന്  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കിടിലം മറുപടിയാണ്  ലഭിച്ചത്. ഉച്ചഭക്ഷണ പദ്ധതിക്കായി 108.34 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്ന്  വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി സമ്മതിച്ചു.  ശിവൻ കുട്ടിയായതു കൊണ്ടാണ് ഇത് സമ്മതിച്ചത്. 


രണ്ട് ഗഡുക്കളായാണ് ഈ തുക ലഭിച്ചിട്ടുള്ളത്. കൃത്യമായി കണക്ക് നല്കാത്തതിനാല്‍ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ കേരളത്തിനുള്ള വിഹിതം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവെന്നും കണക്ക് സമര്‍പ്പിക്കാത്തതിനാല്‍ നവംബര്‍ വരെയുള്ള ആദ്യ ഗഡു കേന്ദ്രവിഹിതമായ 125 കോടി രൂപയില്‍ 54.16 കോടി രൂപയേ കേന്ദ്രം നല്കിയുള്ളൂ എന്നുമുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും വി. ശിവന്‍കുട്ടി വാര്‍ത്താ ക്കുറിപ്പില്‍ അറിയിച്ചു.കേന്ദ്രസര്‍ക്കാര്‍ ഫണ്ടുകള്‍ നല്കുന്നില്ലെന്ന് സംസ്ഥാനസര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴാണ് മന്ത്രി കേന്ദ്രം പണം നല്കിയെന്ന് സമ്മതിച്ച് രംഗത്ത് എത്തിയത്. സ്‌കൂള്‍ ഉച്ചഭക്ഷണത്തിലടക്കം കുടിശികയില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.പദ്ധതിക്കുള്ള 2023-24 വര്‍ഷത്തെ കേന്ദ്രവിഹിതം 284.31 കോടി രൂപയാണെന്ന് മന്ത്രി ശിവന്‍കുട്ടി വ്യക്തമാക്കി. ആദ്യ ഗഡുവായി ലഭിച്ച 54.17 കോടി രൂപയും കേന്ദ്രവിഹിതത്തില്‍ മുന്‍ വര്‍ഷത്തെ ബാലന്‍സ് തുകയായ 32.34 കോടി രൂപയും ചേര്‍ത്ത് ലഭ്യമായിരുന്ന 86.51 കോടി രൂപ പൂര്‍ണമായും ചെലവഴിച്ചു. ഇതിന്റെ കൃത്യമായ കണക്കുകളും ചെലവ് സംബന്ധിച്ച സ്‌റ്റേറ്റ്‌മെന്റുകളും ഒക്‌ടോബര്‍ 31ന് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചു. ഇത് അംഗീകരിച്ച കേന്ദ്രസര്‍ക്കാര്‍ നവംബര്‍ 17ന് രണ്ടാമത്തെ ഗഡുവായി 54.17 കോടി രൂപകൂടി അനുവദിച്ചു.

36 സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളില്‍ നമ്മുടെ സംസ്ഥാനമടക്കം എട്ട് സംസ്ഥാനങ്ങള്‍ക്ക് മാത്രമാണ് രണ്ടാം ഗഡു ലഭ്യമായത്. കേന്ദ്രവിഹിതത്തില്‍ ഇനി സംസ്ഥാനത്തിന് ലഭിക്കേണ്ടത് 143.63 കോടി രൂപയാണ്.ഇത് ശേഷിക്കുന്ന രണ്ട് ഗഡുക്കളായാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്നത്, വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.ചട്ടങ്ങള്‍ പ്രകാരം, 60 ശതമാനം, 40 ശതമാനം എന്നിങ്ങനെ രണ്ട് ഗഡുക്കളായിട്ടാണ് കേന്ദ്രവിഹിതം അനുവദിക്കേണ്ടത്. എന്നാല്‍, ഇക്കൊല്ലം 25 ശതമാനം വീതം നാല് ഗഡുക്കളായേ കേന്ദ്രവിഹിതം അനുവദിക്കൂ. നാലുഗഡുക്കളായി നല്കുന്നതില്‍ മാത്രമാണ് സംസ്ഥാനത്തിന് എതിര്‍പ്പുള്ളതെന്നും മന്ത്രി വ്യക്തമാക്കി.ഉച്ചഭക്ഷണ സമിതി രൂപീകരിക്കാനുള്ള നിര്‍ദേശം ആശയക്കുഴപ്പത്തെ തുടര്‍ന്നാണ് പിന്‍വലിച്ചതെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ 29 ലക്ഷം വിദ്യാർത്ഥികൾ പട്ടിണിയിലായത് കഴിഞ്ഞ ദിവസമാണ് വാർത്തയായത്. . ഉച്ചഭക്ഷണത്തിന് പണമില്ലെന്നും ഉച്ചഭക്ഷണം നൽകാൻ നിർബന്ധമാണെങ്കിൽ പിരിവെടുത്ത് നൽകാനുമാണ്  വിദ്യാഭ്യാസ വകുപ്പ് നൽകിയിരുന്ന നിർദ്ദേശം. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ പുതിയ കാലിത്തൊഴുത്തിനും ചുറ്റുമതിൽ നിർമ്മാണത്തിനുമായി  42.90 ലക്ഷവും മുഖ്യമന്ത്രിക്ക് കിയയും എസ്കോർട്ടിന് മൂന്ന് ഇന്നോവയും വാങ്ങാൻ  88,69,841 രൂപയും അനുവദിച്ച ധനമന്ത്രി കെ.എൻ.ബാലഗോപാലിന് പാവപ്പെട്ട സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയെ കുറിച്ച് ഒന്നും പറയാനില്ല.


വിലക്കയറ്റം രൂക്ഷമായതോടെയാണ്  സംസ്ഥാനത്തെ സ്‌കൂളുകളിലെ കുട്ടികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയിലായത്.. സർക്കാ‍ർ അനുവദിക്കുന്ന തുച്ഛമായ വരുമാനം കൊണ്ട് ഉച്ച ഭക്ഷണം നൽകാനാകാതെ വിഷമിക്കുകയാണ് സ്ക്കൂളുകൾ. കടം കൂടിയതോടെ സർക്കാർ സഹായം ലഭിച്ചില്ലെങ്കിൽ താമസിയാതെ ലക്ഷക്കണക്കിന് കുട്ടികൾക്ക് സ്കൂളിൽ നിന്നുളള ഉച്ച ഭക്ഷണം കിട്ടാതെയാകും.  ഈ സാഹചര്യത്തിലാണ് കേന്ദ്രം ഇടപെട്ടത്. ആഴ്ചയിൽ രണ്ടു ദിവസം പാലും മുട്ടയും. ഓരോ ദിവസവും വ്യത്യസ്തവും പോഷക സമൃദ്ധവുമായ രണ്ടു കറികളെങ്കിലും കൂട്ടി ഊണ്. ഈ മെനു അനുസരിച്ച് കുട്ടികൾക്ക് ഭക്ഷണം നൽകാൻ അനുവദിക്കുന്നതോ, ഒരാൾക്ക് പരമാവധി എട്ടു രൂപ. കുട്ടികളുടെ എണ്ണം കൂടിയാൽ ഇതും ഏഴും ആറുമായി കുറയും. ആഴ്ചയിൽ ഒരു കുട്ടിക്ക് കിട്ടുന്ന നാൽപ്പതു രൂപയിൽ പാലിനും മുട്ടക്കും മാത്രം 24 രൂപ ചെവലാകും. ബാക്കി പതിനാറു രൂപ വച്ചാണ് അഞ്ചു ദിവസം കറികളുണ്ടാക്കേണ്ടത്. ഗ്യാസിനും സാധനങ്ങളെത്തിക്കാനുള്ള ചെലവും കഴിഞ്ഞാൽ ബാക്കിയുള്ളത്  ഒരാഴ്ചത്തേക്ക്  രണ്ടു രൂപ. 2016 ൽ നിശ്ചയിച്ചതാണ് ഈ തുക. ഇതിനു ശേഷം സാധനങ്ങൾക്കും ഗ്യാസിനുമൊക്കെ വില നാലിരട്ടിയായി. ആനുപാതികമായി തുക കൂട്ടണമെന്ന് മുഖ്യമന്ത്രി വരെയുള്ളവർക്ക് നിരവധി തവണ നിവേദനം നൽകി. നിയമ സഭയിലുംഅവതരിപ്പിച്ചു. എന്നാലിവരെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണ്.


സംസ്ഥാനത്തെ 12,200 ല്‍ പരം സ്‌കൂളുകളിലെ 29 ലക്ഷത്തിലധികം കുട്ടികള്‍ക്ക് സ്കൂളിൽ നിന്ന് നൽകുന്ന ഉച്ചഭക്ഷണം കിട്ടാതാകും. അധിക തുകക്കായി പൊതുജനങ്ങളിൽ നിന്നും പിരിവെടുക്കണം എന്നാണ് അനൗദ്യോഗിക നി‍ർദ്ദേശം. കഞ്ഞിക്കു വകയില്ലാത്ത പാവപ്പെട്ട രക്ഷകർത്താക്കളിൽ നിന്നും എങ്ങനെ പിരിവെടുക്കുമെന്ന ആശങ്കയിലാണ് സംസ്ഥാനത്തെ പ്രധാന അധ്യാപകർ.ഭൂരിപക്ഷം സർക്കാർ സ്കൂളുകളിലും  നിർദ്ധനരായ കുട്ടികളാണ് പഠിക്കുന്നത്. ഒരു നേരത്തെ കഞ്ഞിക്ക് പോലും വകയില്ലാത്ത കുട്ടികൾക്കാണ് ഉച്ചഭക്ഷണം മുടങ്ങിയത്. സർക്കാർ കോടികൾ ധൂർത്തടിക്കുമ്പോഴാണ് ഇത്തരമൊരു ദുരവസ്ഥയെന്ന് മനസിലാക്കണം. ധനമന്ത്രി കെ എൻ ബാലഗോപാലിനെതിരെ കാബിനറ്റിലെ സഹമന്ത്രിമാർ യുദ്ധപ്രഖ്യാപനം നടത്തിയിട്ടും കുഞ്ഞുങ്ങൾക്ക് ഉച്ചഭക്ഷണത്തിനുള്ള പണം നൽകാത്ത ധനമന്ത്രിയെ എതിർക്കാൻ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി തയ്യാറല്ല.കാരണം അദ്ദേഹത്തിന് മുഖ്യമന്ത്രിയെ ഭയമാണ്. കൈയാ ല പുറത്തിരിക്കുന്ന തേങ്ങ പോലെയാണ് ശിവൻകുട്ടിയുടെ മന്ത്രി സ്ഥാനം.നിയമസഭാ കൈയാങ്കളി കേസിൽ ആരോപണ വിധേയനായ വി.ശിവൻകുട്ടി എപ്പോൾ വേണമെങ്കിലും രാജി വയ്ക്കാം. നിയമസഭയിലെ സാധന സാമഗ്രികൾ തകർത്ത കേസിൽ ശിവൻകുട്ടിക്കെതിരെ വ്യക്തമായ തെളിവുണ്ട്. ഇത് തടയണമെങ്കിൽ മുഖ്യമന്ത്രിക്ക് മാത്രമേ കഴിയൂ.


 സാമ്പത്തിക പ്രതിസന്ധിയുടെ പേരുപറഞ്ഞ് വകുപ്പുകൾക്കൊന്നും പണം നൽകുന്നില്ലെന്ന ആരോപണം ധനമന്ത്രിക്കെതിരെ മുമ്പേയുണ്ട്.. സി പി ഐ മന്ത്രിമാർ ബാലഗോപാലിനെതിരെ കാബിനറ്റിൽ  വിമർശനം ഉന്നയിക്കുകയും ചെയ്തു.. മുഖ്യമന്ത്രി പറയുന്നവർക്കൊഴികെ ആർക്കും ധനമന്ത്രി  പണം നൽകുന്നില്ലെന്നാണ് ആക്ഷേപം. മുഖ്യമന്ത്രിയാണ് ധനമന്ത്രി .ബാലഗോപാൽ ഒരു  റബർ സ്റ്റാമ്പ് മാത്രമാണ്.പണമില്ലെന്നത് ഒരു വസ്തുതയാണെങ്കിലും തങ്ങൾക്ക് ഭരിക്കണ്ടേ എന്നാണ് സഹമന്ത്രിമാർ ചോദിക്കുന്നത്.  വകുപ്പു മന്ത്രിമാർക്കെതിരെ വ്യാപകമായ ആക്ഷേപമാണ് നാട്ടുകാരിൽ നിന്ന് ഉയരുന്നത്. പദ്ധതികൾ പ്രഖ്യാപിക്കാൻ മന്ത്രിമാർക്ക് മടിയുണ്ട്. പല മന്ത്രിമാരും നിരാശയിലാണ്.ഒരു  മുഖ്യ ഘടകകക്ഷിമന്ത്രിയുടെ ഔദ്യോഗിക  വീട്ടിൽ പാർടൈം തൂപ്പുകാരനെ നിയമിക്കാനുള്ള ഫയൽ . ധനമന്ത്രിയുടെ ഓഫീസിൽ ഉറങ്ങിയത്. ഒരു വർഷമാണ് ഒടുവിൽ മന്ത്രി ബാലഗോപാലിനോട് ക്ഷോഭിച്ചു സംസാരിച്ചതോടെയാണ്  ഫയൽ അംഗീകരിച്ച്  മുഖ്യമന്ത്രിക്ക് അയച്ചത്. ഇതാണ് യഥാർത്ഥ അവസ്ഥ.ഇതെല്ലാം ശിവൻകുട്ടിക്ക് അറിയാമെങ്കിലും നിനച്ചിരിക്കാതെ ലഭിച്ച മന്ത്രി സ്ഥാനമാണ് അദ്ദേഹത്തിന് വലുത്.


അതേ സമയം മുഖ്യമന്ത്രിക്കും അദ്ദേഹത്തിൻ്റെ വാഹന ബ്രിഗേഡിനും കറുത്ത ഇന്നോവയെടുക്കാൻ പണം എവിടെന്നാണ് മന്ത്രിമാർ രഹസ്യമായി ചോദിക്കുന്നത്. മന്ത്രിമാരെല്ലാം ലക്ഷക്കണക്കിന് കിലോമീറ്റർ ഓടിയ ഇന്നോവ കാറുകളാണ് ഉപയോഗിക്കുന്നത്. ധനമന്ത്രിക്ക് പോലും പുതിയ കാർ കിട്ടിയത് അടുത്ത കാലത്താണ്.. ധനമന്ത്രി സഞ്ചരിച്ച കാറിൻെറ ടയർ പൊട്ടിത്തെറിച്ച്  അപകടത്തിലായ സംഭവവും  ഉണ്ടായി.ഇപ്പോൾ ഇതാ കോടികൾ മുടക്കി ആഡംബര ബസെടുത്തു. സംസ്ഥാനത്ത് വികസന പ്രവർത്തനങ്ങൾക്കൊന്നും പണമില്ല.എന്നാൽ മുഖ്യ മന്ത്രിയുടെ വകുപ്പിൽ എന്തും ചെയ്യാൻ പണം നൽകും.മുഖ്യമന്ത്രിയുടെ സെക്രട്ടറി ചോദിച്ചാൽ പോലും കിട്ടുന്ന സാമ്പത്തിക സഹായം മന്ത്രിമാർ ചോദിച്ചാൽ കിട്ടില്ല എന്നതാണ് അവസ്ഥ.ബാലഗോപാലിൻ്റെ ഇത്തരം നീക്കങ്ങൾക്ക് മുഖ്യമന്ത്രിയുടെ പിന്തുണയുണ്ട്.  സി പി ഐ മന്ത്രിമാർക്കാണ് ഏറെ പ്രതിഷേധമുള്ളത്. ഇക്കാര്യം അവർ കാനം രാജേന്ദ്രനെയും മന്ത്രിമാർ അറിയിച്ചിട്ടുണ്ട്. താൻ മുഖ്യമന്ത്രിയുമായി സംസാരിക്കാമെന്നാണ് കാനം ഉറപ്പു നൽകിയത്.  ഘടകകക്ഷി മന്ത്രിമാരാണ് ഇക്കാര്യത്തിൽ ഏറ്റവുമധികം ബുദ്ധിമുട്ട് അനുഭവിക്കുന്നത്.

അവരുടെ വാക്കുകൾക്ക് സി പി എമ്മിൽ ഒരു പ്രാധാന്യവും ലഭിക്കുന്നില്ല. സി പി എം മന്ത്രിമാർ ആകട്ടെ മുഖ്യമന്ത്രിയെ  പോക്കറ്റിലാക്കി അവർക്ക് ആവശ്യമുള്ള ചിലതെല്ലാം   നേടികൊണ്ടു പോകും.സാമ്പത്തിക പ്രതിസന്ധി തൻ്റെ വീഴ്ചയല്ലെന്ന് വരുത്തി തീർക്കാനാണ് ബാലഗോപാൽ ശ്രമിക്കുന്നത്. എന്നാൽ ബാലഗോപാലിൻ്റെ വിശദീകരണം കേരളം അംഗീകരിക്കുന്നില്ല.  മുഖ്യമന്ത്രിയെ സംബന്ധിച്ചsത്തോളം ബാലഗോപാൽ ഒരു റിലീഫാണ്. തോമസ് ഐസക് മുഖ്യമന്ത്രിയെ അനുസരിച്ചിരുന്നില്ല. ഭരണത്തിലെ സീനിയോറിറ്റിയായിരുന്നു കാരണം.എന്നാൽ ബാലഗോപാൽ പുതുമുഖമാണ്. അദ്ദേഹം മുഖ്യമന്ത്രി പറയുന്നത് മാത്രമാണ് അനുസരിക്കുക. തോമസ് ഐസക് ഇതെല്ലാം കണ്ട് ചിരിക്കുകയാണ്. ബാലഗോപാലിനെ ധനകാര്യ മന്ത്രിയാക്കിയതു തന്നെ ഇങ്ങനെ നിശബ്ദനാവാൻ വേണ്ടിയാണ്. ഐസക്ക് ഒരിക്കലും പിണറായിയുടെ വാക്കുകൾ പൂർണമായി അനുസരിക്കുന്ന ഒരാളായിരുന്നില്ല. ഐസക്കിന് എല്ലാ കാര്യത്തിലും അദ്ദേഹത്തിൻ്റെതായ അഭിപ്രായമുണ്ടായിരുന്നു. ബാലഗോപാലിനും സ്വന്തമായി അഭിപ്രായിരുന്നെങ്കിലും അദ്ദേഹം പിണറായിക്ക് മുമ്പിൽ അനുസരണക്കേട് കാണിക്കാറില്ല. ഇതാണ് പിണറായിക്ക് താത്പര്യം.


ഏതായാലും സർക്കാർ  ധൂർത്തിൻ്റെ തമ്പുരാക്കൻമാരായപ്പോൾ ഉച്ചഭക്ഷണം മുടങ്ങിയത് പാവപ്പെട്ട വിദ്യാർത്ഥികൾക്കാണ്.പക്ഷേ മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും വീട്ടിലെ കുട്ടികൾക്ക് ഭക്ഷണം മുടങ്ങിയില്ല. പ്രധാനമന്ത്രി ഇല്ലായിരുന്നെങ്കിൽ നമ്മുടെ കുട്ടികൾ  പട്ടിണിയാവുമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്രിസ്മസ് അവധിക്കുശേഷം പരിഗണിക്കാനായി കോടതി ഹർജി മാറ്റി....  (11 minutes ago)

രാഹുലിന് പൂങ്കുഴലിയുടെ മുന്നറിയിപ്പ്...!പത്തനംതിട്ട വിട്ടുപോകരുത്ത്...!കാവലിരിക്കുന്ന SIT-ക്ക് രാഹുലിന്റെ വക കട്ടൻ  (28 minutes ago)

വ്യാപാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി..  (47 minutes ago)

ബസ് പൂർണമായും കത്തി നശിച്ചു  (54 minutes ago)

ദിലീപ് സന്നിധാനത്ത്.  (1 hour ago)

അപൂർവ ‘ഡബിൾ’ നേടുന്ന ആദ്യ ഇന്ത്യൻ താരം  (1 hour ago)

ഡോളറിനെതിരെ രൂപയുടെ മുല്യത്തിൽ  (1 hour ago)

ഇന്ത്യന്‍ മാജിക്ക് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി....  (1 hour ago)

പവന് 600 രൂപയുടെ വർദ്ധനവ്  (2 hours ago)

സർവീസിനിടെ ബസ് വഴിയിൽ നിർത്തി ഇറങ്ങി പോയ  (2 hours ago)

NOT AN INCH BACK..! ഉവ്വ.. പോണേ ഇറങ്ങി ,ആര്യയ്ക്ക് 916 തെറിവിളി..! കൊമ്പ് വെട്ടി ഗായത്രി, പടക്കംപൊട്ടിച്ച് യദു..!  (2 hours ago)

അർധവാർഷിക (ക്രിസ്‌മസ്‌) പരീക്ഷക്ക്‌ തിങ്കളാഴ്‌ച തുടക്കം...  (3 hours ago)

സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം  (3 hours ago)

ഇനിയാണ് യഥാര്‍ത്ഥ കളി... പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു  (3 hours ago)

നോവലിസ്റ്റും നാടകകൃത്തുമായ എം. രാഘവൻ അന്തരിച്ചു  (3 hours ago)

Malayali Vartha Recommends