Widgets Magazine 

23
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മുൻ മുഖ്യമന്ത്രി ഇ.എം.എസ്സിന്റെയും ആര്യാ അന്തർജനത്തിന്റേയും ഇളയ മകളും സാമൂഹ്യപ്രവർത്തകയുമായ ഇ.എം. രാധ അന്തരിച്ചു... വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു...


"ഇത് മുസ്ലീമിന്റെ വീടാണ്, നിലവിളക്ക് കൊളുത്താൻ സമ്മതിക്കില്ല!"ഹിന്ദു കുടുംബം വാടകയ്‌ക്ക് എടുത്ത വീട്ടിൽ നിലവിളക്ക് കൊളുത്തുന്നതിനെതിരെ മുസ്ലീം വീട്ടുടമ...


ട്രെയിന്‍ കോച്ചിനുള്ളില്‍ 54-കാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പിടിയിലായി... ഒരു സ്വര്‍ണ്ണ മോതിരമാണ് അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവായത്...


നഴ്‌സിങ് വിദ്യാര്‍ത്ഥിനിയെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി...കുളിമുറിയില്‍ വീണു പരിക്കേറ്റെന്ന് അറിയിച്ച് വീട്ടിലേക്ക് ഫോണ്‍ സന്ദേശം.. മരണത്തില്‍ ദുരൂഹത..


എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള സാഹസിക ട്രെക്കിങ്ങിനിടെ മലയാളി യുവാവ് നേപ്പാളിൽ മരിച്ചു...അക്യൂട്ട് മൗണ്ടൻ സിക്‌നസ് ആണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം...

റോബിൻ ബസിന്റെ കഥ സിനിമയാകുന്നു...'റോബിൻ: ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ്' എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്... മലയാളത്തിലേയും തമിഴിലേയും പ്രശസ്ത താരങ്ങൾ അഭിനയിക്കുന്ന ചിത്രം ജനുവരിയിൽ ചിത്രീകരണം തുടങ്ങും...

25 NOVEMBER 2023 10:55 AM IST
മലയാളി വാര്‍ത്ത

More Stories...

മെര്‍ക്കുറി സാന്നിധ്യമുള്ള ഫെയര്‍നെസ് ക്രീം ഉപയോഗിച്ച് മലപ്പുറത്തെ 17-കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തില്‍ എഫ്ട്യൂണ്‍ എന്ന കമ്പനിക്കെതിരെ പോലീസ് കേസെടുത്തു

മുൻ മുഖ്യമന്ത്രി ഇ.എം.എസ്സിന്റെയും ആര്യാ അന്തർജനത്തിന്റേയും ഇളയ മകളും സാമൂഹ്യപ്രവർത്തകയുമായ ഇ.എം. രാധ അന്തരിച്ചു... വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു...

"ഇത് മുസ്ലീമിന്റെ വീടാണ്, നിലവിളക്ക് കൊളുത്താൻ സമ്മതിക്കില്ല!"ഹിന്ദു കുടുംബം വാടകയ്‌ക്ക് എടുത്ത വീട്ടിൽ നിലവിളക്ക് കൊളുത്തുന്നതിനെതിരെ മുസ്ലീം വീട്ടുടമ...

നഴ്‌സിങ് വിദ്യാര്‍ത്ഥിനിയെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി...കുളിമുറിയില്‍ വീണു പരിക്കേറ്റെന്ന് അറിയിച്ച് വീട്ടിലേക്ക് ഫോണ്‍ സന്ദേശം.. മരണത്തില്‍ ദുരൂഹത..

എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള സാഹസിക ട്രെക്കിങ്ങിനിടെ മലയാളി യുവാവ് നേപ്പാളിൽ മരിച്ചു...അക്യൂട്ട് മൗണ്ടൻ സിക്‌നസ് ആണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം...

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ഒന്നാണ് റോബിൻ ബസ്. ബസിന്റെ യാത്ര വിവാദമായി തുടരുകയാണ്. ഇപ്പോഴിതാ റോബിൻ ബസിന്റെ കഥ സിനിമയാക്കാൻ ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകളാണ് പ്രചരിക്കുന്നത്. സംവിധായകൻ പ്രശാന്ത് മോളിക്കലാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. വർഷങ്ങൾക്ക് മുൻപ് സിനിമാ കഥ പറയുവാനായി തന്നെ റാന്നിയിൽ നിന്നും എറണാകുളത്ത് എത്തിച്ചത് റോബിൻ ബസ് ആണെന്നും റോബിൻ ബേസിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ പ്രേക്ഷകരെ ആദ്യാവസാനം ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു സിനിമാ കഥ ഉണ്ടെന്ന് തിരിച്ചറിയുകയും ചെയ്യുകയുമായിരുന്നു എന്ന് പോസ്റ്റിൽ പറയുന്നു.
'റോബിൻ: ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ്' എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്.

 

മലയാളത്തിലേയും തമിഴിലേയും പ്രശസ്ത താരങ്ങൾ അഭിനയിക്കുന്ന ചിത്രം ജനുവരിയിൽ ചിത്രീകരണം തുടങ്ങും. പത്തനംതിട്ട, പാലക്കാട്, കോയമ്പത്തൂർ, എറണാകുളം എന്നിവിടങ്ങളിലായിരിക്കും ലൊക്കേഷനുകൾ. സുഹൃത്തുക്കളെ, വർഷങ്ങൾക്ക് മുൻപ് നിർമ്മാതാക്കളോടും, അഭിനേതാക്കളോടും സിനിമാ കഥ പറയുവാനായി റാന്നിയിൽ നിന്നും എറണാകുളത്ത് എന്നെ എത്തിച്ചിരുന്നത് റോബിൻ ബസ് ആണ്. പതിവായി മുന്നോട്ടുള്ള യാത്രകളിൽ എൻറെ ആദ്യ സിനിമ സംഭവിക്കുകയും, വരുന്ന ഫെബ്രുവരിയിൽ അതിന്റെ റിലീസ് എത്തി നിൽക്കുകയും ആണ്.ആദ്യ സിനിമയ്ക്ക് (KOON) ശേഷം സംഭവിക്കുന്ന യഥാർത്ഥ വിജയത്തിനായി മാസങ്ങൾക്ക് മുൻപ് തന്നെ കഥകൾ അന്വേഷിച്ച് തുടങ്ങുകയും, അവയിൽ ഒരെണ്ണം ഷൂട്ടിങ്ങോളം എത്തി നിൽക്കുകയും, മറ്റ് ചില കഥകൾ ചർച്ചകളിൽ ഇരിക്കുകയും ചെയുന്നതിനിടയ്ക്കാണ് കേരളത്തെ പിടിച്ച് കുലുക്കിയ റോബിൻ ബസ് സംഭവം നമുക്ക് മുന്നിൽ കൂടി സംഭവിച്ചു കൊണ്ടിരിക്കുന്നത്.

പ്രതികാര മനോഭാവം പൂണ്ട മനുഷ്യ നിർമ്മിതങ്ങളായ ടാർഗറ്റട് പ്രതിസന്ധികളെ സാധാരണക്കാരന്റെ അവസാന ആശ്രയമായ കോടതികളുടെയും നിയമത്തിന്റെയും പിൻബലത്തിൽ തച്ചുടച്ച് തകർത്തു കൊണ്ടുള്ള റോബിൻ ബേസിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ പ്രേക്ഷകരെ ആദ്യാവസാനം ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു സിനിമാ കഥ ഉണ്ടെന്ന് തിരിച്ചറിഞ്ഞ് ഞങ്ങൾ ഇറങ്ങുകയാണ്. Based on a true story - ROBIN - All india tourist permit. കഥ പറഞ്ഞപ്പോൾ തന്നെ നമുക്കിത് ചെയാം എന്ന് പറഞ്ഞ് മുന്നോട്ട് വന്ന നിർമ്മാതാക്കളെ നന്ദിയോടെ ഓർക്കുന്നു. എല്ലാവരുടേയും സഹായ സഹകരണങ്ങളും, വിലയേറിയ പിന്തുണയും പ്രതീക്ഷിച്ച് കൊണ്ട് പ്രശാന്ത് മോളിക്കൽ ഡയറക്ടർ.അതെ സമയം വിവാദം തുടരുന്നതിനിടെ പെർമിറ്റ് ലംഘനം നടത്തുന്നുവെന്ന് കാണിച്ച് റോബിൻ ബസിനെതിരെ കടുത്ത നടപടിയുമായി മോട്ടോർ വാഹനവകുപ്പ് മുന്നോട്ട് പോകുകയാണ്. ബസ് എംവിഡി പിടിച്ചെടുത്ത് പത്തനംതിട്ട എആർ ക്യാമ്പിലേക്ക് മാറ്റിയിരിക്കുകയാണ് ഏറ്റവുമൊടുവില്‍. കേരള, തമിഴ്‌നാട് മോട്ടോര്‍ വാഹനവകുപ്പുകള്‍ ഇതിനകം വലിയ തുക റോബിന്‍ ബസ് ഉടമയ്‌ക്ക് പിഴ ചുമത്തി.

 

ഈ സാഹചര്യത്തില്‍ പിഴയൊടുക്കാനും നിയമപോരാട്ടത്തിനുമായി റോബിന്‍ ബസിന് സാമൂഹ്യമാധ്യമങ്ങളിലൂടെ പണപ്പിരിവ് നടക്കുകയാണോ?റോബിന്‍ ബസിന് നീതി ലഭിക്കാന്‍ സാമ്പത്തിക സഹായവുമായി നമുക്ക് കൈകോര്‍ക്കാം എന്നുപറഞ്ഞാണ് പോസ്റ്റര്‍ പ്രചാരണം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായിരിക്കുന്നത്. കുരുക്ഷേത്ര എന്ന എക്‌സ് (പഴയ ട്വിറ്റര്‍) അക്കൗണ്ടില്‍ 2023 നവംബര്‍ 21-ാം തിയതി വന്ന ട്വീറ്റിലെ വിവരങ്ങള്‍ ഇങ്ങനെ...'പിണറായിയുടെ പൊലീസും സ്റ്റാലിന്‍റെ പൊലീസും കൂടി നമ്മുടെ റോബിൻ ബസിനെ പിടിച്ചു മുറുക്കുകയാണ്. ലക്ഷങ്ങൾ ആണ് ഇതുവരെ ഇരു സർക്കാരുകളും റോബിൻ ബസിന് ഫൈനായി ഈടാക്കിയത്. നമുക്ക് അവരെ സഹായിക്കേണ്ടേ? എല്ലാ സ്വയം സേവകരും സാധ്യമായ സഹായം ചെയ്യുക'. നമുക്ക് കൈകോര്‍ക്കാം റോബിനു വേണ്ടി എന്ന എഴുത്തും ബസിന്‍റെ ചിത്രവും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ട്വീറ്റിനോടൊപ്പമുണ്ട്. സമാന ആഹ്വാനമുള്ള പോസ്റ്റുകള്‍ ഫേസ്‌ബുക്കിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

 

എന്നാല്‍ ട്വീറ്റില്‍ നല്‍കിയിരിക്കുന്ന ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ചാല്‍ ഈ അക്കൗണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെതാണ് എന്ന് കാണാം. ട്വീറ്റിലെ വിവരങ്ങളില്‍ അക്കൗണ്ട് പേര് CMDRF Account No 2 എന്നാണെന്നും ബ്രാഞ്ച് തിരുവനന്തപുരം മെയിന്‍ ആണെന്നും കൊടുത്തിട്ടുണ്ട്. റോബിന്‍ ബസിന് വേണ്ടി പണപ്പിരിവ് നടത്തുന്നതായി സോഷ്യല്‍ മീഡിയയില്‍ കാണുന്ന പോസ്റ്റുകള്‍ അതിനാല്‍ തെറ്റിദ്ധരിപ്പിക്കുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെര്‍ക്കുറി സാന്നിധ്യമുള്ള ഫെയര്‍നെസ് ക്രീം ഉപയോഗിച്ച് മലപ്പുറത്തെ 17-കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തില്‍ എഫ്ട്യൂണ്‍ എന്ന കമ്പനിക്കെതിരെ പോലീസ് കേസെടുത്തു  (2 hours ago)

#EMRadha 'പദവികൾ വേണ്ട പിതാവിന്റെ ആശയങ്ങളും ലാളിത്യവും മതി '  (8 hours ago)

#MalappuramNews നിസ്സഹായരായി കുടുംബം!  (8 hours ago)

#NagercoilNews വഴിത്തിരിവായത് മോതിരത്തിലെ ഹാൾമാർക്ക്,  (8 hours ago)

#TrivandrumNews ഉള്ളൂരിലെ മരണം ദുരൂഹമോ?  (9 hours ago)

#AcuteMountainSickness സുരേഷ് ഗോപിയുയും സദാനന്ദൻ മാസ്റ്ററും ഇടപെട്ടു  (9 hours ago)

#TamilNaduPolice എസ്ഐയുടെ വക വിചിത്രമായ പ്രവർത്തി  (9 hours ago)

പൊന്ന് വാങ്ങുന്നവർക്ക് ആശ്വാസം, പണയം വെച്ചവർക്ക് നെഞ്ചിടിപ്പ്; വായ്പാ പരിധി കവിഞ്ഞതോടെ ബാങ്കുകളുടെ അടിയന്തര നോട്ടീസ്...  (9 hours ago)

തിരുപ്പത്തൂർ ഇരട്ടക്കൊല: സഹപാഠിയെയും ബന്ധുവിനെയും വെട്ടിക്കൊന്ന പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ; പിന്നിൽ പ്രണയപ്പകയെന്ന് പോലീസ്...  (10 hours ago)

ഭാര്യയോട് സംസാരിച്ചതിന് വൈരാഗ്യം; വെട്ടുകാട് അയൽവാസിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ചയാൾ പിടിയിൽ...  (10 hours ago)

പൊതുസ്ഥലത്ത് മദ്യപിച്ചതിന് കേസ്: പേട്ട പള്ളി വികാരി ഒഴിയണമെന്നാവശ്യപ്പെട്ട് വിശ്വാസികളുടെ പ്രതിഷേധം: പ്രതിഷേധം ശക്തമായതോടെ പള്ളിമേട ഉള്ളിൽനിന്ന് പൂട്ടി വികാരി...  (10 hours ago)

സ്ഥിരം കുറ്റവാളിയുടെ മനോനില'; അഭിറാം വധക്കേസിലെ 17-കാരന് ജാമ്യമില്ല, വിചാരണ നേരിടണം...  (10 hours ago)

#VDSatheesan നവദമ്പതികൾക്ക് ആശംസകൾ നേർന്നു;  (10 hours ago)

പ്രതിരോധശേഷി നഷ്ടപ്പെട്ടു, 8 മാസം ചികിത്സയിൽ"; വിഷക്രീം അപകടം തുറന്നുപറഞ്ഞ് സലീം കോടത്തൂർ, അന്വേഷണം കടുപ്പിച്ച് സർക്കാർ...  (10 hours ago)

ഇ എം എസിന്റെ മകളും എഴുത്തുകാരിയും സാമൂഹ്യ–സാംസ്കാരിക പ്രവർത്തകയും വയോജന കമീഷൻ അംഗവുമായ ഇ എം രാധ അന്തരിച്ചു...  (11 hours ago)

Malayali Vartha Recommends