അത് ഞാൻ അല്ല,..പ്രതി പിടിയില്ലെന്ന് അമൃതാ ടി വി പറഞ്ഞപ്പോൾ എല്ലാംരും ഞെട്ടി..! രേഖാ ചിത്രമായി ഒത്തു നോക്കിയപ്പോൾ ഏകദേശം ശെരിയാണ് എന്ന് തോന്നിച്ചു..! പിന്നെ എല്ലാം ബ്രേക്കിംഗ് ന്യൂസ്..!ചില ക്രിമിനൽ കേസുകളുണ്ടെന്നും മോഷണ കേസിൽ ജയിലിൽ കിടന്നുവെന്നും ഷാജഹാൻ സമ്മതികയുന്നു പക്ഷെ ഓയൂരിലെ കേസിൽ ബന്ധമില്ല..!
ഓയൂരിലെ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പ്രചരിക്കുന്നതെല്ലാം വ്യാജമോ? ചന്ദനതോപ്പിലെ ജി ഷാജഹാന് കേസുമായി ബന്ധമില്ലെന്ന് റിപ്പോർട്ട്. കുണ്ടറ സ്‌റ്റേഷനിലെത്തി ജിം ഷാജഹാൻ കാര്യങ്ങൾ വിശദീകരിച്ചിരുന്നു. അമൃതാ ടിവി ഷാജഹാന്റെ ചിത്രം സഹിതം പ്രതി അറസ്റ്റിലായെന്ന് വാർത്ത നൽകി. ഇന്ന് കേരള കൗമുദിയിലും സമാന വാർത്തയുണ്ട്. ഇതിന് പിന്നാലെയാണ് ജിം ഷാജഹാൻ മാധ്യമങ്ങളോട് കാര്യങ്ങൾ വിശദീകരിച്ചത്. തന്നെ പൊലീസ് വിട്ടയച്ചെന്നും ഷാജഹാൻ പറയുന്നു.
കുട്ടിയെ തട്ടിക്കൊണ്ടു പോയ രേഖാ ചിത്രം പൊലീസ് തയ്യാറാക്കിയിരുന്നു. ഈ രേഖാ ചിത്രത്തിന് ഷാജഹാനുമായി ഏറെ സാമ്യമുണ്ടായിരുന്നു. ഇതോടെയാണ് ചന്ദനത്തോപ്പിലെ വ്യക്തിയിലേക്ക് അന്വേഷണം എത്തിയത്. ഇതിനിടെയാണ് ഷാജഹാൻ മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്. കുണ്ടറ പൊലീസ് സ്‌റ്റേഷന് മുന്നിൽ നിന്നാണ് വീഡിയോ. താൻ നേരിട്ട് പൊലീസ് സ്‌റ്റേഷനിലെത്തിയെന്നും രണ്ടു ദിവസമായി താൻ തന്റെ വീട്ടിൽ തന്നെയുണ്ടെന്നും ഷാജഹാൻ വിശദീകരിക്കുന്നു. പൊലീസിന് തന്നെ സംശയമില്ലെന്നും ഷാജഹാൻ പറയുന്നു.
ചില ക്രിമിനൽ കേസുകളുണ്ടെന്നും മോഷണ കേസിൽ ജയിലിൽ കിടന്നുവെന്നും ഷാജഹാൻ സമ്മതിക്കുന്നുണ്ട്. എന്നാൽ ഓയൂരിലെ കേസിൽ ബന്ധമില്ലെന്നാണ് വിശദീകരണം. തന്റെ ഫോൺ പൊലീസ് വാങ്ങി വച്ചിട്ടുണ്ടെന്നും ഷാജഹാൻ വെളിപ്പെടുത്തി. ഇന്നലെ രാത്രിയാണ് ഈ വീഡിയോ ചിത്രീകരിച്ചത്. ഇതോടെ ചന്ദനത്തോപ്പിലെ ക്വട്ടേഷൻ സംഘമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്ന സംശയവും മാറുകയാണ്. ഇതോടെ പൊലീസിന് സംഭവത്തിൽ ഒരു വിവരവുമില്ലെന്ന് വ്യക്തമാകുകയാണ്. രേഖാ ചിത്രത്തിലെ ആളിനെ കണ്ടെത്തേണ്ട സാഹചര്യം ഇനിയും പൊലീസിന് മുമ്പിലുണ്ട്. അതിനിടെ സ്ത്രീയുടെ രേഖാ ചിത്രവും പുറത്തു വന്നിട്ടുണ്ട്. ഇതും കണ്ടത്തേണ്ട സാഹചര്യമുണ്ട്.
പ്രതികൾ സഞ്ചരിച്ച വാഹനവും കുഞ്ഞുമായി തങ്ങിയ വീടും ഇനിയും കണ്ടെത്താനായിട്ടില്ല. കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. കൂടുതൽ പ്രതികളുടെ രേഖാചിത്രങ്ങൾ തയ്യാറാക്കുമെന്ന് പൊലീസ് അറിയിച്ചു.സംഭവത്തിൽ യുവതി ഉൾപ്പെടെ രണ്ടുപേർ നിരീക്ഷണത്തിലുണ്ടെന്നാണ് സൂചന. കുട്ടിയെ കൊല്ലം നഗരത്തിൽ എവിടെയെങ്കിലും ഉപേക്ഷിക്കാൻ സാദ്ധ്യതയുണ്ടെന്ന വിവരം പൊലീസിന് നേരത്തെ ലഭിച്ചിരുന്നതായും സൂചനയുണ്ടെന്നെല്ലാം വാർത്തകളുണ്ട്. ഇതൊന്നും പൊലീസ് സ്ഥിരീകരിക്കുന്നില്ല.
തട്ടിക്കൊണ്ടുപോയ സംഘത്തിലെ സ്ത്രീ 10 ലക്ഷം ആവശ്യപ്പെട്ട് നടത്തിയ ഫോൺ വിളിയിൽ ബോസിന്റെ നിർദ്ദേശപ്രകാരമാണ് എല്ലാമെന്ന് പറഞ്ഞിരുന്നു. ഈ ബോസിനെ അടക്കം പൊലീസിന് കണ്ടെത്തേണ്ടതുണ്ട്. തട്ടിക്കൊണ്ടുപോയ പ്രതികളുടെ സംഘത്തിൽ രണ്ട് സ്ത്രീകളുണ്ടായിരുന്നെന്ന് പൊലീസിന് സംശയം ഉണ്ട്. കുട്ടിയെ തട്ടിക്കൊണ്ടുപോയ സമയത്ത് മയക്കാൻ മരുന്ന് നൽകിയെന്നും സംശയമുണ്ട്.
കുട്ടി ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്. ഗവൺമെന്റ് വിക്ടോറിയ ആശുപത്രിയിൽ നിരീക്ഷണത്തിലാണ് കുട്ടിയുള്ളത്. കുഞ്ഞ് ആഘാതത്തിൽ നിന്ന് പൂർണമായും മാറാൻ സമയമെടുക്കും. കുട്ടിയോട് സാവധാനം വിവരങ്ങൾ ചോദിച്ചറിയാനാണ് പൊലീസിന്റെ ശ്രമം. കുഞ്ഞിന്റെ മാതാപിതാക്കളും സഹോദരനും ആശുപത്രിയിൽ ഒപ്പം ഉണ്ട്.
പ്രതികളെ പിടികൂടാൻ മൂന്നാം ദിവസവും അന്വേഷണം തുടരുകയാണ്. കൂടുതൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാകും അന്വേഷണം. കുട്ടിയുടെ വിശമായ മൊഴിയെടുത്ത ശേഷം മറ്റ് പ്രതികളുടേയും രേഖാ ചിത്രം തയ്യാറാക്കും. സംശയമുള്ള ആളുകളുടെ വീടുകൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നുണ്ട്. തട്ടിക്കൊണ്ടുപോയ സംഘത്തിന്റെ ഉദ്ദേശ്യം , കുട്ടിയുമായുള്ള ബന്ധം തുടങ്ങിയവയും പരിശോധിക്കുന്നുണ്ട്. നഗര പരിധിയിൽ സംഘം സഞ്ചരിച്ച വാഹനവും തങ്ങിയ വീടും കണ്ടെത്താനും ശ്രമം തുടരുകയാണ്.
https://www.facebook.com/Malayalivartha