ഓണത്തിനിടയില്‍ ദു:ഖകരമായ സംഭവം ഉണ്ട്, പാവപ്പെട്ടവര്‍ക്കായി നല്‍കിയ പണം പലര്‍ക്കും കിട്ടിയില്ല, ഖേദത്തോടെ ഉമ്മന്‍ചാണ്ടി

പാവപ്പെട്ടവര്‍ക്കായുള്ള ആനുകൂല്യങ്ങള്‍ ഓണത്തിനുമുമ്പ്‌തന്നെ സര്‍ക്കാര്‍ നല്‍കിയിരുന്നുവെന്നും അത് കിട്ടേണ്ടവര്‍ക്ക് കിട്ടിയില്ല എന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അദ്ദേഹം ഫേസ്‌ബുക്കിലൂടെ തന്റെ വിഷമം പങ്കുവച്ചു.
ഓണത്തിനിടയില്‍ ദുഃഖകരമായ സംഭവം ഉണ്ട്. സാമ്പത്തിക പരിമിതി ഉണ്ടായിരുന്നെങ്കിലും സര്‍ക്കാര്‍ എല്ലാവര്‍ക്കും പണം അനുവദിച്ചിരുന്നു. എന്നാല്‍ ഈ പണം പലര്‍ക്കും കിട്ടിയിട്ടില്ല. സര്‍ക്കാര്‍ ഇത് പ്രധാമായും വിതരണം ചെയ്യുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപങ്ങള്‍ വഴിയാണ്. സര്‍ക്കാര്‍ സമയത്ത് നല്‍കി. അത് യഥാസമയം ഏല്‍പ്പിക്കേണ്ടവരെ ഏല്‍പ്പിച്ചിട്ടുണ്ടോ, കൊടുക്കേണ്ടവര്‍ക്ക് കൊടുത്തോ എന്നിവ ഗൌരവമായി പരിശോധിക്കും. മിനിഞ്ഞാന്ന് (18നു) അവധി ദിവസം രണ്ട് കണ്ണിനും കാഴ്ചയില്ലാത്തയാള്‍ വീട്ടില്‍ വന്നു. അദ്ദേഹത്തിനു വികലാംഗ പെന്‍ഷന്‍ കിട്ടിയില്ല. ജനപ്രതിനിധിയെ വിളിച്ച് പരാതിയുടെ വിവരം ചോദിച്ചു. ആറാം തീയതി പണം ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിലെത്തി. എന്നാല്‍ അവിടെ നിന്ന് വിതരണം ചെയ്തത് വളരെ ചുരുക്കം പേര്‍ക്കാണ്.
യുഡിഎഫ് ആയാലും എല്‍ഡിഎഫ് ആയാലും പാവപ്പെട്ടവരക്ക് സര്‍ക്കാര്‍ ആനുകൂല്യം ലഭ്യമാക്കാത്തത് ഗൌരവമായെടുക്കും. ഇത് അട്ടിമറിയെന്നൊന്നും ഞാന്‍ കരുതുന്നില്ല. പക്ഷേ കടമ നിര്‍വഹിക്കുന്നതില്‍ ഉദാസീത വന്നിരിക്കുന്നു. ആധാറിന്റെ കുറ്റം കൊണ്ടാണിതെങ്കില്‍ അത് പരിഹരിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ് ബുക്ക് Likeചെയ്യുക
https://www.facebook.com/Malayalivartha