Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കെഎൽ 04 എഎഫ് 3239 എന്ന വാഹനത്തിന്റെ നമ്പർ പ്ലേറ്റ് നിർമിച്ചവരുണ്ടോ? സഹായം തേടി പൊലീസ് കൊല്ലം റൂറൽ പൊലീസാണ് നോട്ടിസ് പുറത്തിറക്കിയത്... ഈ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് നിർമിച്ചവരെ കണ്ടെത്താൻ സഹായിക്കണമെന്നാണ് അഭ്യർഥന...

29 NOVEMBER 2023 04:44 PM IST
മലയാളി വാര്‍ത്ത

ഓയൂർ ഓട്ടുമലയിൽനിന്ന് അബിഗേൽ സാറ റെജി എന്ന ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിന്റെ ചുരുളഴിക്കാൻ പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്. കുട്ടിയെ തട്ടിക്കൊണ്ടു പോയ വാഹനം തിരിച്ചറിയാൻ സഹായം തേടി പൊലീസ് നോട്ടിസ് പുറത്തിറക്കി. കൊല്ലം റൂറൽ പൊലീസാണ് നോട്ടിസ് പുറത്തിറക്കിയത്.

ഈ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് നിർമിച്ചവരെ കണ്ടെത്താൻ സഹായിക്കണമെന്നാണ് അഭ്യർഥന. KL O4 AF 3239 എന്ന റജിസ്ട്രേഷൻ നമ്പറുള്ള വാഹനത്തിന്റെ നമ്പർ പ്ലേറ്റ് നിർമിച്ചവർ പൊലീസിനെ വിവരമറിയിക്കണം. ഇതിനായി 9497980211 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് കൊല്ലം റൂറൽ പൊലീസ് ആവശ്യപ്പെട്ടു.

 

 

ഇതേ നമ്പറിൽത്തന്നെ മലപ്പുറം എടവണ്ണയിലും ഒരു വാഹനമുള്ളതായി പൊലീസ് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ തട്ടിക്കൊണ്ടു പോയ വാഹനത്തിലെ നമ്പർ പ്ലേറ്റ് മറ്റെവിടെയോ തയാറാക്കി ഉപയോഗിച്ചുവെന്നാണ് പൊലീസ് കരുതുന്നത്. ഇതു നിർമിച്ചു നൽകിയവരെ കണ്ടെത്തിയാൽ പ്രതികളിലേക്കുള്ള ദൂരം കുറയുമെന്ന കണക്കുകൂട്ടലിലാണ് അന്വേഷണ സംഘം.

തട്ടിക്കൊണ്ടു പോയ സംഘത്തിലെ പ്രതികളെക്കുറിച്ച് ഇനിയും കാര്യമായ വിവരങ്ങൾ ലഭിക്കാത്ത സാഹചര്യത്തിലാണ് വാഹന നമ്പർ ഉപയോഗിച്ചുള്ള പരിശോധന. ഒന്നിലധികം വാഹനങ്ങൾ അക്രമികൾ ഉപയോഗിച്ചതായി വ്യക്തമായെങ്കിലും ഇതുവരെ ഒരു വാഹനം പോലും കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിട്ടില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (41 minutes ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (1 hour ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (1 hour ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (2 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (2 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (4 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (5 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (5 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (5 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (6 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (6 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (6 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (7 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (8 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (8 hours ago)

Malayali Vartha Recommends