നിക്കാഹിന് പ്രായമില്ല... പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18 വയസ് വേണ്ട, മുസ്ലീം സംഘടനകള്‍ സുപ്രീം കോടതിയിലേക്ക്

പെണ്‍കുട്ടികളുടെ വിവാഹപ്രായ പരിധി 18 വയസാവണമെന്ന നിയമത്തെ എടുത്തുകളയാനായി വിവിധ മുസ്ലീം സംഘടനകള്‍ രംഗത്തെത്തി. പ്രായപരിധി എടുത്തു കളയണമെന്നാവശ്യപ്പെട്ട് മുസ്ലീം സംഘടനകള്‍ സുപ്രീം കോടതിയെ സമീപിക്കും. 10 മുസ്ലീം സംഘടനകളാണ് സുപ്രീംകോടതിയെ സമീപിക്കുക.
പെണ്‍കുട്ടികള്‍ക്ക് വിവാഹം കഴിക്കാന്‍ പതിനെട്ട് തികയണമെന്ന നിയമം മുസ്ലീം വ്യക്തി നിയമത്തിന് എതിരാണെന്നും ഇത് ഭരണഘടനയുടെ ലംഘനമാണെന്നുമാണ് മുസ്ലീം സംഘടനകളുടെ ആരോപണം.
ഇവരുടെ ശക്തമായ സമ്മര്‍ദ്ധത്തിലാണ് പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്നും 16 ആക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. എന്നാല്‍ അത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിതെളിച്ചതോടെയാണ് വിവാഹപ്രായം വീണ്ടും 18 ആക്കിയത്. ഇതിനിടയ്‌ക്ക് മലബാറിലെ അറബിക്കല്യാണവും വിവാദമായി. 18 വയസാകുന്നതിന് മുമ്പ് മലബാറില്‍ നിരവധി വിവാഹങ്ങള്‍ നടക്കുന്നുണ്ടെന്ന വിവരങ്ങളും പുറത്തായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha